kerala
കെ.എം ഷാജിയോട് സി.പി.എമ്മും പിണറായി വിജയനും പരസ്യമായി മാപ്പ് പറയണം; വി.ഡി സതീശൻ
നേരത്തെ ഹൈക്കോടതിയില് നിന്നും സര്ക്കാരിന് കണക്കിന് കിട്ടിയതാണ്. സുപ്രീം കോടതിയും ഷാജിയുടെ നിരപരാധിത്വം ശരിവച്ചു.

സി.പി.എമ്മും പിണറായി വിജയനും കെ.എം ഷാജിയോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജിലന്സ് രേഖപ്പെടുത്തിയ 54 പേരുടെ മൊഴികളില് ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടെന്നും പണം വാങ്ങിയെന്നും മൊഴി നല്കിയിട്ടുണ്ടോ?. അത്തരം ഒരു മൊഴിയുണ്ടെങ്കില് അത് കാണിക്കൂ.
കേട്ടുകേള്വിയുടെ അടിസ്ഥാനത്തില് പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടത്. ഇത് അനുവദിച്ച് തന്നാല് ഏത് രാഷ്ട്രീയക്കാരന് എതിരെയും എന്ത് കേസും രജിസ്റ്റര് ചെയ്യാന് സര്ക്കാരുകള്ക്ക് അനുമതി നല്കുന്നതിന് തുല്യമാകും. എന്ത് തരം കേസാണിതെന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന പ്രതികാര രാഷ്ട്രീയ ഇനിയെങ്കിലും സി.പി.എം അവസാനിപ്പിക്കണം. സി.പി.എമ്മും പിണറായി വിജയനും കെ.എം ഷാജിയോടും കേരളത്തോടും പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
kerala
അനധികൃതമായി സേവനത്തില് നിന്നും വിട്ടു നില്ക്കുന്ന ഡോക്ടര്മാര്ക്കെതിരെ നടപടി; 84 ഡോക്ടര്മാരെ പിരിച്ചു വിട്ടു
ആരോഗ്യ വകുപ്പിലെ പ്രൊബേഷന് ഡിക്ലയര് ചെയ്യാത്ത 444 ഡോക്ടര്മാര്ക്കെതിരേയും പ്രൊബേഷന് ഡിക്ലയര് ചെയ്ത 157 ഡോക്ടര്മാര്ക്കെതിരേയുമാണ് നടപടി സ്വീകരിച്ചത്.

അനധികൃതമായി സേവനത്തില് നിന്നും വിട്ടു നില്ക്കുന്ന ഡോക്ടര്മാര്ക്കെതിരെ നടപടി. ആരോഗ്യ വകുപ്പിലെ പ്രൊബേഷന് ഡിക്ലയര് ചെയ്യാത്ത 444 ഡോക്ടര്മാര്ക്കെതിരേയും പ്രൊബേഷന് ഡിക്ലയര് ചെയ്ത 157 ഡോക്ടര്മാര്ക്കെതിരേയുമാണ് നടപടി സ്വീകരിച്ചത്.
അനധികൃതമായി സേവനത്തില് നിന്നും വിട്ടു നില്ക്കുന്ന 84 ഡോക്ടര്മാരെ കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില് പിരിച്ചു വിട്ടു. ബാക്കിയുള്ളവര്ക്കെതിരേയുള്ള നടപടികള് വിവിധ ഘട്ടങ്ങളിലാണ്. മെഡിക്കല് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്മാരെ കഴിഞ്ഞ ദിവസം പിരിച്ച് വിട്ടതിന് പുറമേയാണിത്.
kerala
ഇന്ത്യന് ജനാധിപത്യം കൊള്ളയടിക്കപ്പെട്ടു; വോട്ടര് പട്ടിക അട്ടിമറിച്ചു; രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പുകളെ ബിജെപി ഹൈജാക്ക് ചെയ്തു.

ഇന്ത്യന് ജനാധിപത്യം 140 കോടി ജനതയുടെ കണ്മുന്നില് നിന്ന് അതിസമര്ഥമായി കൊള്ളയടിക്കപ്പട്ടിരിക്കുന്നുവെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പുകളെ ബിജെപി ഹൈജാക്ക് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ മുഴുവന് ഗൂഢാലോചനയുടെയും തെളിവുകളാണ് ഇന്ന് രാഹുല് ഗാന്ധി ഇന്ത്യന് ജനതയുടെ മുമ്പാകെ നിരത്തിയത്. അധികാരത്തിന്റ കരുത്ത് ഉപയോഗിച്ച് വോട്ടര് പട്ടികയാകെ തിരുത്തി വ്യാജന്മാരെ നിറച്ച് അത് സിസ്റ്റമാറ്റിക്കായി അട്ടിമറിച്ച് ഒരു തെരഞ്ഞെടുപ്പിനെ തികച്ചും അപ്രസക്തമാക്കി ഇന്ത്യന് ജനാധിപത്യത്തെ കൊള്ളയടിക്കുകയായിരുന്നു ബിജെപിയെന്നും ചെന്നിത്തല ആരോപിച്ചു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഞങ്ങളെയും അവിടുത്തെ ജനങ്ങളെയും ഞെട്ടിപ്പിച്ച തെരഞ്ഞെടുപ്പാണ്. പാര്ലമെന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള് അന്ന് മഹാവികാസ് അഘാഡി വന് മുന്നേറ്റം നടത്തി. 48 സീറ്റില് 32 ഓളം സീറ്റുകള് ജയിച്ചു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില് ഫലം നേരെ തിരിഞ്ഞു. അതൊരിക്കലും വിശ്വസനീയമായ ഒരു റിസള്ട്ട് ആയിരുന്നില്ല. അതിനുശേഷം ഞങ്ങള് പഠിച്ചപ്പോഴാണ് വോട്ടര് പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകള് കണ്ടെത്തിയത്. ഇതിനെതിരെ അന്ന് മഹാരാഷ്ട്രയിലെ എല്ലാ സ്ഥലങ്ങളിലും പ്രകടനങ്ങളും ജാഥകളും അതോടൊപ്പം തന്നെ ഇലക്ഷന് കമ്മീഷനുള്ള പരാതികളും ഒക്കെ കൊടുത്തതാണ്. പക്ഷെ ഒരു ഫലവും ഉണ്ടായില്ല.
ഇന്ത്യന് ജനാധിപത്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ് ഇതെല്ലാം്. ജനാധിപത്യത്തെ അട്ടിമറിക്കലാണ്. ഇതില് അടുത്തപടി എന്തെന്ന് പാര്ട്ടി കൂടിയാലോചിച്ച് തീരുമാനിക്കും. മഹാരാഷ്ട്രയിലാണ് ഏറ്റവും നഗ്നമായ ചട്ടലംഘനം നടന്നത് അവിടുത്തെ തെരഞ്ഞെടുപ്പ് വാസ്തവത്തില് ബിജെപിക്ക് അനുകൂലമായി ഇലക്ഷന് കമ്മീഷന് നടത്തിയ ഒരു അതിക്രമമായിരുന്നു. ആ അതിക്രമത്തിലൂടെയാണ് അവിടെ ഗവണ്മെന്റ് ഉണ്ടായത്. ഇപ്പോഴും ജനങ്ങള്ക്ക് ഈ തെരഞ്ഞഎടുപ്പ് ഫലത്തില് വിശ്വാസമില്ല.
കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പിലേക്കു ഒരുങ്ങുന്ന സാഹചര്യത്തില് ഇത്തരം കൃത്രിമം എവിടെയൊക്കെയുണ്ടോ എന്ന് പാര്ട്ടി പരിശോധിക്കും. പ്രവര്ത്തകര് ജാഗരൂകരായിരിക്കണം രമേശ് ചെന്നിത്തല പറഞ്ഞു
kerala
കൊടി സുനിയെ ജയില് മാറ്റണം; കോടതിയില് അപേക്ഷ നല്കി ജയില് വകുപ്പ്
കണ്ണൂര് സെന്ട്രല് ജയിലില് നിന്ന് തവനൂരിലേക്ക് മാറ്റാനാണ് തലശ്ശേരി സെഷന്സ് കോടതിയില് അപേക്ഷ നല്കിയത്.

കൊടി സുനിയെ ജയില് മാറ്റണമെന്ന് കോടതിയില് അപേക്ഷ നല്കി ജയില് വകുപ്പ്. കണ്ണൂര് സെന്ട്രല് ജയിലില് നിന്ന് തവനൂരിലേക്ക് മാറ്റാനാണ് തലശ്ശേരി സെഷന്സ് കോടതിയില് അപേക്ഷ നല്കിയത്.
തവനൂരില് നിന്ന് കൊടി സുനിയെ കണ്ണൂരിലേക്ക് മാറ്റിയത് മാഹി ഇരട്ടക്കൊലക്കേസ് വിചാരണയ്ക്കാണ്. കണ്ണൂര് സെന്ട്രല് ജയിലിലേക്ക് കൊണ്ടുവന്നതിന് ശേഷം കൊടി സുനിക്ക് നേരെ നിരന്തരമായ ആരോപണങ്ങള് ഉയര്ന്നിരുന്നു.
-
kerala3 days ago
നിമിഷപ്രിയയുടെ മോചനം; വീണ്ടും ഗവര്ണറെ കണ്ട് ചാണ്ടി ഉമ്മന്
-
kerala3 days ago
കമാല് വരദൂര് അന്നേ പറഞ്ഞു??
-
kerala3 days ago
സാങ്കേതിക സര്വകലാശാലയില് ഈ വര്ഷത്തേയ്ക്ക് ‘ഇയര് ഔട്ട്’ രീതി മാറ്റി വൈസ് ചാന്സലറുടെ ഉത്തരവ്
-
india2 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്
-
kerala3 days ago
നാല് സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ വീട്ടുവളപ്പില് നിന്ന് 20ഓളം അസ്ഥിക്കഷ്ണങ്ങള് കണ്ടെടുത്തു
-
Video Stories2 days ago
“മോഹന്ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്
-
kerala3 days ago
ശിഹാബ് തങ്ങള് ഹൃദയങ്ങള്ക്കിടയിലെ മതിലുകളെ ഇല്ലാതാക്കി; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്
-
GULF3 days ago
സമൂഹ നന്മയ്ക്കും സമുദായ വളർച്ചയ്ക്കും ജീവിതം സമർപ്പിച്ച തങ്ങൾ