കാസര്‍കോട്: കുറ്റിക്കോലില്‍ സി.പി.എം, സി.പി.ഐ തര്‍ക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സി.പി.എം അക്രമത്തില്‍ സി.പി.ഐ നേതാവിന് പരിക്കേറ്റു. പടുപ്പ് ലോക്കല്‍ സെക്രട്ടറി പി.പി ചാക്കോക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമമുണ്ടായത്. സി.പി.ഐ പഞ്ചായത്ത് അംഗം നിര്‍മലകുമാരി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഈ വിവരമറിഞ്ഞ് നേതാക്കളോടൊപ്പം നിര്‍മലയെ കാണാന്‍ പോയ തന്നെ സി.പി.എമ്മുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന ചാക്കോ പറയുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളടക്കമുള്ളവരാണ് മര്‍ദിച്ചതെന്നും ചാക്കോ നല്‍കിയ പരാതിയില്‍ പറയുന്നു.