കൊടുവള്ളി: കാരാട്ട് ഫൈസലിനെ പണത്തിന് മുന്നില്‍ പാര്‍ട്ടിയെ ഒറ്റിക്കൊടുത്ത് കൊടുവള്ളിയിലെ സിപിഎം പ്രവര്‍ത്തകര്‍. കാരാട്ട് ഫൈസല്‍ മത്സരിച്ച ചൂണ്ടപ്പുറം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്റെ പേര് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവാദമായതോടെ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു.

എന്നാല്‍ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കളിയായിരുന്നു ഇതെന്നാണ് ഫലം വന്നപ്പോള്‍ തെളിയുന്നത്. കാരാട്ട് ഫൈസലിന്റെ പണത്തിന് മുന്നില്‍ ആദര്‍ശം പണയം വെച്ച സിപിഎം നേതൃത്വം ഡിവിഷനിലെ മുഴുവന്‍ വോട്ടുകളും കാരാട്ട് ഫൈസലിന് വിറ്റു. ഇതോടെ വോട്ടെണ്ണിയപ്പോള്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി സംപൂജ്യനായി.

ഫൈസലിന് പകരം ഐഎന്‍എല്‍ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്. റഷീദ് ഡമ്മിയാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഫൈസല്‍ തന്നെയാണെന്നും യുഡിഎഫ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സംപൂജ്യനായതോടെ മുഖം രക്ഷിക്കാന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടിരിക്കുകയാണ് ജില്ലാ നേതൃത്വം.