തിരുവനന്തപുരം: കുളിക്കുന്നതിനിടെ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ സി.പി.എം നേതാവ് അറസ്റ്റില്‍. സി.പി.എം കളത്തറ യൂണിറ്റ് ബ്രാഞ്ച് സെക്രട്ടറിയും, കര്‍ഷക തൊഴിലാളി സംഘടനാ നേതാവും, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയും, അയിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ നിഷാദിനെയാണ് പൊലീസ് പിടികൂടിയത്.

യുവതി അയിരൂര്‍ പൊലീസ് എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഷാദ് കസ്റ്റഡിയിലായത്. അതേസമയം സി.പി.എമ്മിന്റേയും ഡി.വൈ.എഫ്.ഐയുടേയും പ്രമുഖ നേതാക്കള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായയും ആരോപണമുണ്ട്.