Connect with us

india

ക്രിമിനല്‍ കേസ് പാസ്‌പോര്‍ട്ട് നിഷേധിക്കാന്‍ കാരണമല്ല: അലഹബാദ് ഹൈക്കോടതി

പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്ന വ്യക്തിയുടെ പേരില്‍ ക്രമിനല്‍ കേസുണ്ട് എന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി പാസ്‌പോര്‍ട്ട് തടഞ്ഞ് വെക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി.

Published

on

ലക്‌നൗ: പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്ന വ്യക്തിയുടെ പേരില്‍ ക്രമിനല്‍ കേസുണ്ട് എന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി പാസ്‌പോര്‍ട്ട് തടഞ്ഞ് വെക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ജൗന്‍പൂര്‍ സ്വദേശി ആകാശ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജിക്കാരന്റെ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് ആറ് ആഴ്ചയ്ക്കകം പാസ്‌പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജൂലൈ 21ന് വാരാണസിയിലെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആകാശ് ഹര്‍ജി സമര്‍പ്പിച്ചത്.

പൊലീസ് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമല്ലെന്ന് കാണിച്ചാണ് അപേക്ഷ നിരസിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് നല്‍കാന്‍ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിനോടും വാരണാസിയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തോടും നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയോട് അപേക്ഷിച്ചു. ഇക്കാര്യത്തില്‍ സുപ്രീം കോടതി നേരത്തേ പുറപ്പെടുവിച്ച വിധിയും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നീറ്റ പരീക്ഷ ക്രമക്കേട്: ‘പാര്‍ലമെന്റില്‍ വിദ്യാര്‍ഥികളുടെ ശബ്ദമാകും’: രാഹുല്‍ ഗാന്ധി

വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പാർലമെൻറിൽ ശക്തമായി ഉന്നയിക്കും

Published

on

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തുമെന്ന് രാഹുൽ ഗാന്ധി. പാർലമെൻറിൽ വിദ്യാർത്ഥികളുടെ ശബ്ദമാകുമെന്നാണ് രാഹുൽ വ്യക്തമാക്കിയത്. നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും മുൻപ് തന്നെ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിലൂടെ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും തകർത്തു എന്നാണ് സോഷ്യൽ മീഡിയയിൽ രാഹുലിന്റെ പ്രതികരണം.

വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പാർലമെൻറിൽ ശക്തമായി ഉന്നയിക്കും. ഒരു പരീക്ഷാ കേന്ദ്രത്തിൽ നിന്ന് ആറ് വിദ്യാർത്ഥികൾ മുഴുവൻ മാർക്കോടെ ഒന്നാമതെത്തി. സാങ്കേതികമായി സാധ്യമല്ലാത്ത മാർക്ക് പലർക്കും ലഭിച്ചു. എന്നാൽ പേപ്പർ ചോർച്ചയുടെ സാധ്യത സർക്കാർ തുടർച്ചയായി നിഷേധിക്കുന്നുവെന്ന് രാഹുൽ വിമർശിച്ചു.

മാഫിയയുടെയും സർക്കാർ സംവിധാനങ്ങളുടെയും ഒത്താശയോടെ നടക്കുന്ന ഈ ‘ചോദ്യപേപ്പർ ചോർച്ച വ്യവസായം’ നേരിടാൻ കോൺഗ്രസ് ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് രാഹുൽ വ്യക്തമാക്കി. നിയമ നിർമാണത്തിലൂടെ ഈ പേപ്പർ ചോർച്ചയെ മറികടക്കും. തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ അനുവദിക്കാത്ത ഇന്ത്യ സഖ്യത്തിൽ യുവാക്കൾ വിശ്വാസം അർപ്പിച്ചെന്നും രാഹുൽ കുറിച്ചു.

Continue Reading

india

ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് ഒരു എം.പി പോലുമില്ലാതെ മൂന്നാം മോദി സര്‍ക്കാര്‍

Published

on

ന്യൂനപക്ഷ സമുദായങ്ങളെ പൂർണമായും ഭരണപക്ഷത്തുനിന്ന് തുടച്ചുനീക്കി നരേന്ദ്ര മോദി സർക്കാർ. മുസ്ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്സി സമുദായങ്ങളിൽനിന്നുള്ള ഒരു എം.പി പോലും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ പ്രതിനിധികളായി 18-ാം ലോക്സഭയിലില്ല. എൻ.ഡി.എ എം.പിമാരിൽ 33.2 ശതമാനവും ഉയർന്ന ജാതിക്കാരാണ്. 14.7 ശതമാനം ബ്രാഹ്മണർ, 8.7 ശതമാനം രജ്പുത്ര സമുദായം, 9.8 ശതമാനം മറ്റു ഉന്നത ജാതിക്കാർ എന്നിങ്ങനെയാണ് കണക്ക്. 15.7 ശതമാനം എം.പിമാർ മറാത്ത, ജാട്ട്, ലിംഗായത്ത്, പട്ടീദാർ, റെഡ്ഢി, വൊക്കലിഗ തുടങ്ങിയ സമുദായങ്ങളിൽനിന്നുള്ളവരാണ്. യാദവ, കുർമി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിൽനിന്ന് 26.2 ശതമാനം എം.പിമാരുണ്ട്. എസ്.സി വിഭാഗത്തിൽനിന്ന് 13.3 ശതമാനവും എസ്.ടി വിഭാഗത്തിൽനിന്ന് 10.8 ശതമാനവുമാണ് പ്രാതിനിധ്യം.

പ്രതിപക്ഷത്തും ന്യൂനപക്ഷ പ്രാതിനിധ്യം തുച്ഛമാണ്. മുസ്ലിം (7.9%), ക്രൈസ്തവർ (3.5%), സിഖ് (5.0%) എന്നിങ്ങനെയാണ് ഇന്ത്യ മുന്നണി എം.പിമാരുടെ കണക്ക്. ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതാക്കിയതിൽ എൻ.ഡി.എക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര രംഗത്തെത്തി. 200 മില്യൻ മുസ്‌ലിംകളും 23 മില്യൻ സിഖുകാരും 22 മില്യൻ ക്രിസ്ത്യാനികളും ഉള്ള രാജ്യത്ത് ഈ സമുദായങ്ങൾക്ക് എൻ.ഡി.എയിൽ പ്രാതിനിധ്യം പൂജ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

Continue Reading

india

റണ്‍വേയില്‍ ഒരേ സമയം രണ്ട് വിമാനങ്ങള്‍; മുംബൈയില്‍ വിമാന അപകടം ഒഴിവായത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍

എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റണ്‍വേയില്‍ തന്നെ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു.

Published

on

മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഒരേ സമയം എത്തിയത് രണ്ട് വിമാനങ്ങള്‍. എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റണ്‍വേയില്‍ തന്നെ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വന്‍ അപകടം ഒഴിവായത്.

വിമാനം ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നതായാണ് ഇന്‍ഡിഗോയുടെ വിശദീകരണം. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലർ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു.

തുടർന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. ഇന്‍ഡിഗോ വിമാനം ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതാണ്.

Continue Reading

Trending