india

അമിത് ഷായെ വിമര്‍ശിച്ചു; സംവിധായകന് എതിരെ കേസ്

By Chandrika Web

May 17, 2022

അഹമ്മദാബാദ്: അറസ്റ്റിലായ ഐ.എ.എസ് ഓഫീസറോടുത്തുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ സംവിധായകന്‍ അവിനാശ് ദാസിനെതിരെ പൊലീസ് കേസെടുത്തു. അമിത് ഷായുടെ പ്രതിഛായക്ക് ദോഷം വരുത്താനുള്ള ശ്രമമാണിതെന്ന് ആരോപിച്ചാണ് കേസ്്. കള്ളപ്പണം വെളിപ്പിച്ച കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത പൂജ സിന്‍ങ്കലിനോടപ്പമുള്ള അമിത് ഷായുടെ ഫോട്ടോയാണ് അവിനാശ് ദാസ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഐ.എ.എസ് ഓഫീസറെ അറസ്റ്റുചെയ്യുന്നതിന് മുന്‍പുള്ള ഫോട്ടോയാണിതെന്ന് പറഞ്ഞാണ് സംവിധായകന്‍ ഫോട്ടോ പങ്കുവെച്ചത്.