നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ അടക്കം 10 ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് രാധാകൃഷ്ണന്‍, സെകട്ടറിമാരായ ജെ.ആര്‍.പദ്മകുമാര്‍, ശിവന്‍കുട്ടി എന്നിവര്‍ നിലയ്ക്കലിലെത്തിയത്.

സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് റോഡില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പൊലീസെത്തി അറസ്റ്റു ചെയ്തത്. പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടിയിരുന്നു. 18-ന് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അടക്കമുള്ളവരും അറസ്റ്റിലായിരുന്നു.