തിരുവനന്തപുരം: ആറ്റിങ്ങലില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. ശശിധരന്‍ നായര്‍(55) ആണ് മകന്‍ ശരത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.

വെള്ളിയാഴ്ച്ച രാത്രി അച്ഛനും മകനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അച്ഛനെ മകന്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ മകനും ഭാര്യയും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ശശിധരനെ രക്ഷിക്കാനായില്ല.

പോക്‌സോ കേസില്‍ പ്രതിയായ ശശിധരന്‍ നായര്‍ അടുത്തിടെയാണു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആസ്പത്രി മോര്‍ച്ചറിയില്‍. ഭാര്യ: രാധമണി. മകള്‍: ശരത്ത്, ശാരിക.