Connect with us

Culture

സര്‍ഗ വിസ്മയം തീര്‍ത്ത സിബാഖ് ദേശീയകലോത്സവത്തിനു കൊടിയിറങ്ങി

Published

on

ഹിദായ നഗര്‍: സര്‍ഗ സാഹത്യ കലകള്‍ വിസ്മയം തീര്‍ത്ത് നാലുനാള്‍ നീണ്ടുനിന്ന ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ അഞ്ചാമത് സിബാഖ് ദേശീയ കലോത്സവത്തിന് തിരശ്ശീല വീണു. കേരളത്തിനകത്തും പുറത്തമുള്ള 27 യുജി സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെ അഞ്ച് ഓഫ് കാമ്പസുകളിലെയും രണ്ടായരത്തിലധികം മത്സരാര്‍്ത്ഥികള്‍ 260 മത്സരയിനങ്ങളില്‍ ആറു വിഭാഗങ്ങളിലായി മാറ്റുരച്ചു.

ജനറല്‍ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നാം സ്ഥാനം നേടി. പറപ്പൂര്‍ സബീലുല്‍ ഹിദായ രണ്ടാം സ്ഥാനവും ദാറുല്‍ഹുദാ ഉര്‍ദു മീഡിയം മൂന്നാം സ്ഥാനവും നേടി. ഉര്‍ദു വിഭാഗത്തില്‍ ദാറുല്‍ഹുദാ ഉര്‍ദു കാമ്പസ് ഒന്നും കര്‍ണാടകയിലെ മാടന്നൂര്‍ നൂറുല്‍ഹുദാ രണ്ടും ദാറുല്‍ഹുദാ വെസ്റ്റ് ബംഗാള്‍ കാമ്പസ് മൂന്നും സ്ഥാനങ്ങള്‍ നേടി.

ബിദായ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും സബീലുല്‍ ഹിദായ പറപ്പൂര്‍ രണ്ടും സ്ഥാനങ്ങള്‍ നേടി. തൂത ദാറുല്‍ഉലൂം ദഅ് വാ കോളേജ് മൂന്നാ സ്ഥാനവും നേടി.
ഊലാ വിഭാഗത്തില്‍ യഥാക്രമം ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും ദാറുല്‍ഹസനാത്ത് കണ്ണാട്ടിപ്പറമ്പ് രണ്ടും മാലിക് ദീനാര്‍ തളങ്കര മൂന്നും സ്ഥാനങ്ങള്‍ നേടി.
ഥാനിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും സബീലുല്‍ഹിദായ പറപ്പൂര്‍ രണ്ടും ഇസ് ലാഹുല്‍ ഉലൂം താനൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
ഥാനവ്വിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും ദാറുല്‍ഹുദാ നികസ് രണ്ടും സബീലുല്‍ ഹിദായ പറപ്പൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
ആലിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാമ്പസ് ഒന്നും മാലിക് ദീനാര്‍ തളങ്കര രണ്ടും ദാറുല്‍ഹുദാ നിക്‌സ് മൂന്നും സ്ഥാനങ്ങള്‍ നേടി.
കുല്ലിയ്യ വിഭാഗത്തില്‍ ദാറുല്‍ഹുദാ യുജി കാമ്പസ് ഒന്നും തളങ്കര മാലിക് ദീനാര്‍ രണ്ടും പറപ്പൂര്‍ സബീലുല്‍ ഹിദായ മൂന്നും സ്ഥാനങ്ങള്‍ നേടി.
ഉര്‍ദു മീഡിയം ഊലാ വിഭാഗത്തില്‍ ദാറുല്‍ഹുദാ ഉര്‍ദു കാമ്പസ് ഒന്നും മാടന്നൂര്‍ നൂറുല്‍ഹുദാ അക്കാദമി രണ്ടും കര്‍ണാടകയിലെ കാശിപട്ണ ദാറുന്നൂര്‍ അക്കാദമി മൂന്നും സ്ഥാനങ്ങള്‍ നേടി. ഥാനിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ ഉര്‍ദു കാമ്പസ് ഒന്നും ദാറുല്‍ഹുദാ ആസാം കാമ്പസ് രണ്ടും ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസ് മൂന്നും സ്ഥാനങ്ങള്‍ നേടി.

സമാപന സമ്മേളനം ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് അസ് ലം പര്‍വേസ് ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. കലാപ്രതിഭകള്‍ക്കുള്ള ട്രോഫികള്‍ പി.വി അബ്ദുല്‍ വഹാബ് എം.പി വിതരണം ചെയ്തു. ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയിലെ അറബിക് വിഭാഗം മേധാവി ഡോ. സയ്യിദ് അലീം അശ്‌റഫ് ജയ്‌സി
ജെയ്സി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി, എ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, പി.വി മുഹമ്മദ് മൗലവി, സി.കെ.കെ മാണിയൂര്‍, ഇ.എം കോയ ഹാജി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
സിബാഖ് കലോത്സവത്തിലെ അവസാദന ദിന മത്സരങ്ങളും വര്‍ണാഭമായിരുന്നു. തുര്‍ഭാഷ പരിഭാഷ. പദാക്ഷരി എന്നിവ കാണികള്‍ക്ക് അവിസ്മരണീയ അനുഭവമായി.
അടുത്ത സിബാഖ് കലോത്സവത്തിന് തൃശൂര്‍ ജില്ലയിലെ നഹ്ജുര്‍റശാദ് ഇസ്ലാമിക് കോളേജ്, മലപ്പുറം ജില്ലയിലെ മന്‍ഹജുര്‍റശാദ് അറബിക് കോളേജ് ചേലേമ്പ്ര, കണ്ണൂര്‍ ജില്ലയിലെ ദാറുല്‍ഫലാഹ് അക്കാദമി തളിപ്പറമ്പ്, പാലക്കാട് ജില്ലയിലെ നൂറുല്‍ഹിദായ അക്കാദമി പട്ടാമ്പി കോളേജുകള്‍ വേദിയാകും.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആരംഭിച്ച കലോത്സവത്തിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഫൈസല്‍ കെ.സി കലാപ്രതിഭ
തളങ്കര മാലിക് ദീനാര്‍ അക്കാദമിയിലെ ഫൈസല്‍ കെ.സിയെ മലയാളം മീഡിയം വിഭാഗത്തിലെ കലാപ്രതിഭയായി തെരഞ്ഞെടുത്തു. ആലിയ വിഭാഗതതില്‍ മത്സരിച്ച ഫൈസല്‍ 35 പോയന്റാണ് നേടിയത്. കവല പ്രസംഗം, സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ്‌സ്, പവര്‍ പോയന്റ് പ്രസന്റേഷന്‍, ഇംഗ്ലീഷ് പ്രബന്ധം, പ്രൂഫ് റീഡിംഗ് ഇംഗ്ലീഷ്, വാഴ്‌സിറ്റി ടാലന്റ് എന്നീ ഇനങ്ങളിലാണ് ഫൈസല്‍ മത്സരിച്ചത്.

അസീസുര്‍റഹ്മാന്‍ ആസാം ഉര്‍ദു കലാപ്രതിഭ
ഉര്‍ദു മീഡിയം വിഭാഗത്തില്‍ ദാറുല്‍ഹുദാ ആസാം കാമ്പസിലെ അസീസുര്‍റഹ്മാന്‍ കലാപ്രതിഭ പട്ടം നേടി. ആസാമിലെ ബോണ്‍ഗാംഗോണ്‍ ജില്ലയിലെ റോഷന്‍ അലി-ജഹാനാറാ ദമ്പതികളുടെ മകനാണ്. ഥാനിയ വിഭാഗത്തിലാണ് അസീസുര്‍റഹ്മാന്‍ മത്സരിച്ചത്. പദപ്പയറ്റ്, തര്‍ജമ, ഇംഗ്ലീഷ് പ്രബന്ധം, സയന്‍സ് മാസ്റ്റര്‍, മാത് സ് ടാലന്റ്, മജ്മഉല്‍ ബഹ്‌റൈന്‍ എന്നീ ആറു വിഭാഗത്തിലാണ് അസീസുര്‍റഹ്മാന്‍ മത്സരിച്ചത്.

മറ്റു കലാപ്രതിഭകള്‍
ജനറല്‍ വിഭാഗത്തില്‍ ബിദായയില്‍ ദാറുല്‍ഹുദാ സെക്കണ്ടറി കാമ്പസിലെ ഖമറുസ്സമാനും ഊലാ വിഭാഗത്തില്‍ ദാറുല്‍ഹുദാ സെക്കണ്ടറി കാമ്പസിലെ തന്നെ സയ്യിദ് മിഖ്ദാദ് ഹസനി കണ്ണന്തള്ളിയും കലാപ്രതിഭകളായി. ഥാനിയ വിഭാഗത്തില്‍ താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജിലെ സെക്കണ്ടറി വിദ്യാര്‍ത്ഥി മുഹമ്മദ് സ്വഫ് വാന്‍ എം.പിയും ഥാനവ്വിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ വെസ്റ്റ് ബംഗാള്‍ കാമ്പസിലെ മുഹമ്മദ് ഷാഹിന്‍ഷാ മുല്ലയും കലാപ്രതിഭകളായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

news

മണിപ്പൂരില്‍ സഞ്ചാര സ്വാതന്ത്രം നിഷേധിക്കപ്പെട്ടതായി പരാതി; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ സഞ്ചാര സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടതായ പരാതിയില്‍ റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഇംഫാലിനെ നാഗാലാന്‍ഡിലെ ദിമാപുരുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ-2ല്‍ സുരക്ഷിതമായ യാത്ര നിഷേധിക്കപ്പെട്ട പരാതിയിലാണ് ഇടപെടല്‍. കാങ്പോക്പി ജില്ലയിലെ പൊലീസിനോടും അധികാരികളോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

നേരത്തെയും മനുഷ്യാവകാശ കമ്മീഷന്‍ ഈ പരാതിയില്‍ ഇടപെട്ടിരുന്നു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യണമെന്ന് ഓഗസ്റ്റ് 20ന് മനുഷ്യാവകാശ കമ്മീഷന്‍ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റിനോടും കളക്ടറോടും പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ഒമ്പതിനാണ് ഇംഫാല്‍ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയത്. ഇക്കാര്യം തങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും കാങ്പോക്പി ജില്ലയുടെ അധികാര പരിധിയിലാണ് വരുന്നതെന്നുമായിരുന്നു പൊലീസ് മേധാവിയുടെ മറുപടി.

 

 

Continue Reading

Trending