മധുര: മകള്‍ അമ്മയെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മധുരൈയ്ക്ക് അടുത്ത് മീനമ്പലപുരം എന്ന സ്ഥലത്താണ് സംഭവം നടന്നത്. അമ്മയും ഒരു യുവാവും തമ്മിലുള്ള അവിഹിത ബന്ധം കണ്ടതിനെ തുടര്‍ന്നാണ് മകള്‍ അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

വഞ്ചിമാല എന്നാണ് കൊല ചെയ്യപ്പെട്ട സ്ത്രീയുടെ പേര്. ഇവരുടെ മകളായ ഓംശക്തി എന്ന പെണ്‍കുട്ടിയാണ് കൊലപാതകം നടത്തിയത്. അയല്‍വാസിയായ ഒരു യുവാവുമായി വഞ്ചിമാലയ്ക്ക് ബന്ധം ഉണ്ടായിരുന്നു. മകള്‍ അമ്മയോട് ഈ ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ ഈ ബന്ധം തുടരുകയായിരുന്നു. ഇതില്‍ പ്രകോപിതയായാണ് മകള്‍ അമ്മയെ കൊലപ്പെടുത്തിയത്.

അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് അമ്മയെ മകള്‍ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ വഞ്ചിമാലയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുറ്റം സമ്മതിച്ച ഓം ശക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.