Connect with us

Football

അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യയുടെ അട്ടിമറി വിജയം

Published

on

ലുസൈല്‍ സ്‌റ്റേഡിയത്തില്‍ പ്രതീക്ഷകളുമായി എത്തിയ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ പോസ്റ്റിലിട്ടാണ് സൗദി വിജയം ഉറപ്പിച്ചത്. സാല അല്‍ ഷെഹ്‌റി, സാലെം അല്‍ ഡവ്‌സാരി എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ വല വിറപ്പിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ അര്‍ജന്റീന ലീഡ് നേടിയിരുന്നു.

ആദ്യ പകുതിയില്‍ മത്സരം പൂര്‍ണമായും അര്‍ജന്റീന നിയന്ത്രിക്കുന്ന കാഴ്ചയാണ് കാണാനായത്. മൂന്ന് തവണ മെസിയും ലുട്ടാരോ മാര്‍ട്ടിനെസും ചേര്‍ന്ന് സൗദിയുടെ വല കുലുക്കാന്‍ ശ്രമിച്ചെങ്കിലും ഓഫ് സൈഡായതിനാല്‍ ഗോള്‍ ശ്രമം വിഫലമായി. രണ്ടാം പകുതിയില്‍ സൗദി കനത്ത ആക്രമണം അഴിച്ച് വിടുകയായിരുന്നു. കളി തുടങ്ങിയതിന് പിന്നാലെ വെറും 5 മിനിട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍ അര്‍ജന്റീനയുടെ പോസ്റ്റില്‍ വീണു. അതോടെ മെസിയെയും സംഘത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് സൗദി താരങ്ങള്‍ കാഴ്ചവെച്ചത്.

Football

ആതിഥേയരായ ഖത്തറും അതിഥിയായ സെനഗലും ഇന്ന് നേര്‍ക്കുനേര്‍

ഖത്തറിന്റെ ഗെയിം പ്ലാനില്‍ ജയം മാത്രമാണെന്ന് കോച്ച് ഫെലിക്‌സ് വിശദീകരിക്കുന്നു.

Published

on

ലോകപ്പില്‍ ഇന്ന് മുതല്‍ പ്രാഥമിക റൗണ്ടിലെ രണ്ടാം മല്‍സരങ്ങള്‍ക്ക് തുടക്കം. ആദ്യ കളികളില്‍ പരാജയപ്പെട്ട ആതിഥേയരായ ഖത്തറിനും അയല്‍ക്കാരായ ഇറാനും ഇന്ന് നിര്‍ണായക മല്‍സരങ്ങള്‍. ജയിച്ചാല്‍ മാത്രമാണ് അവര്‍ക്ക് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താനാവുക.

ദേഹ നഗരമധ്യത്തിലെ അല്‍ തുമാമയില്‍ ഇന്ന് ഖത്തറികള്‍ മുഴുവനെത്തും. സ്വന്തം ടീമിന്റെ രണ്ടാമത് മല്‍സരം, ആദ്യ കളിയില്‍ അല്‍ബൈത്തില്‍ ഇക്വഡോറിന് മുന്നില്‍ രണ്ട് ഗോളിന് തകര്‍ന്നു പോയവര്‍. ആ തോല്‍വി ആതിഥേയര്‍ എന്ന നിലയില്‍ ഖത്തറിന് വലിയ ക്ഷീണമായിരുന്നു. ഇന്ന് രണ്ടാം മല്‍സരത്തില്‍ ഇക്വഡോറിനെക്കാള്‍ കരുത്തരായ സെനഗലാണ് പ്രതിയോഗികള്‍. പക്ഷേ ഖത്തറികള്‍ കരുതുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ സഊദി അറേബ്യയും ജപ്പാനും കരസ്ഥമാക്കിയ വിജയങ്ങള്‍ സ്വന്തം ടീമിന് ഊര്‍ജ്ജമായിട്ടുണ്ടെന്നാണ്.

ഇന്ന് തോറ്റാല്‍ പുറത്താവുമെന്നിരിക്കെ ഖത്തറിന്റെ ഗെയിം പ്ലാനില്‍ ജയം മാത്രമാണെന്ന് കോച്ച് ഫെലിക്‌സ് വിശദീകരിക്കുന്നു. രാജ്യത്തെ വന്‍കരാ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് അദ്ദേഹം. പക്ഷേ തോറ്റാല്‍ പുറത്താണ്. മൂന്നാം മല്‍സരത്തില്‍ കാര്യമില്ല. സെനഗലും ആദ്യ മല്‍സരം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ അവസാന സമയ ഗോളില്‍ അവര്‍ പരാജയപ്പെട്ടിരുന്നു. സാദിയോ മാനേ എന്ന കരുത്തനായ നായകനെ കൂടാതെയാണ് ടീം ഇറങ്ങുന്നത്. പക്ഷേ കോച്ച് അലി സിസേ പതിവ് പോലെ ആത്മവിശ്വാസത്തിലാണ് സംസാരിക്കുന്നത്.

Continue Reading

Football

കളിക്കും കയ്യടി: കളികഴിഞ്ഞും കയ്യടി; വേറിട്ട ആഘോഷവുമായി ജപ്പാന്‍

ബാക്കിയായ കുപ്പികളും കടലാസുകളുമെല്ലാം വ്യത്തിയാക്കുന്ന ആരാധകരെ വീഡിയോയില്‍ കാണാം

Published

on

ദോഹ: ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മനിക്കെതിരെ നേടിയ അട്ടിമറി വിജയം ജപ്പാനെ ആഹ്ലാദത്തിന്റെ നെറുകയിലെത്തിച്ചു. വിജയം ആരവങ്ങളില്‍ തീര്‍ക്കാതെ വേറിട്ട രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് ജപ്പാന്‍ ആരാധകരും ടീം അംഗങ്ങളും. കളികഴിഞ്ഞ ശേഷം സ്‌റ്റേഡിയത്തിലെയും റൂമിലെയും മാലിന്യങ്ങള്‍ നീക്കിയാണ് ജപ്പാന്‍ വീണ്ടും ലോക കയ്യടി നേടിയിരിക്കുന്നത്.

ഫിഫ ലോകകപ്പിന്റെ സമൂഹ മാധ്യമത്തില്‍ ജപ്പാന്‍ ആരാധകര്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ചു. ബാക്കിയായ കുപ്പികളും കടലാസുകളുമെല്ലാം വ്യത്തിയാക്കുന്ന ആരാധകരെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പങ്കുവെച്ച വീഡിയോ ദൃശ്യം ഇതിനോടകം ലോക ശ്രദ്ധ പിടിച്ചു പറ്റി. ഒപ്പം കമന്റ് ബോക്‌സില്‍ അഭിനന്ദനപ്രവാഹവും.

കഴിഞ്ഞ കളിയില്‍ ആദ്യമായി ജര്‍മനിയെ നേരിട്ട ജപ്പാന്‍ പോരാട്ടവീര്യത്തിന്റെ പര്യയായമായി മാറുകയായിരുന്നു. ജര്‍മനിക്കായി ആദ്യ പകുതിയില്‍ എല്‍കെ ഗുണ്ടോഗന്‍ നേടിയ ഗോളില്‍ പിന്നിലായതിന് ശേഷമാണ് ജപ്പാന്‍ ജയം പിടിച്ചെടുത്തത്.

പകരക്കാരായെത്തിയത് റിറ്റ്‌സു ഡോന്‍, തക്കുമ അസാനൊ എന്നിവരാണ് ഗോള്‍ ജപ്പാന് വേണ്ടി സ്‌കോര്‍ ചെയ്തത്. 76ാം മിനുറ്റിലായിരുന്നു റിറ്റ്‌സുവിന്റെ ഗോള്‍. കളിയവസാനിക്കാന്‍ ഏഴ് മിനുറ്റുകള്‍ ബാക്കി നില്‍ക്കെ തക്കുമയും ലക്ഷ്യം കണ്ടു.

പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ജപ്പാന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞിരുന്നു. ജര്‍മന്‍ മുന്നേറ്റനിര 24 ഷോട്ടുകളാണ് ജപ്പാന്‍ ഗോള്‍മുഖത്തേക്ക് തൊടുത്തത്. ജപ്പാന് മടക്കാനായത് 11 എണ്ണവും.

Continue Reading

Football

വീണ്ടും അട്ടിമറി വിജയം; ജര്‍മനിക്കെതിരെ രണ്ട് ഗോള്‍ തൊടുത്ത് ജപ്പാന്‍ വിജയം

വിജയം കൈപ്പടയിലൊതുക്കി ജപ്പാന്‍ ഉച്ചത്തില്‍ ആരവം മുഴക്കി

Published

on

ദോഹ: നാലുതവണ ലോകകപ്പ് ജേതാക്കളായ ജര്‍മനിക്കെതിരെ രണ്ട് ഗോളിന് അട്ടിമറിച്ച് ജപ്പാന്‍. ഗ്രൂപ്പ് ഇയിലെ ആദ്യ പോരില്‍ പ്രതിരോധിച്ച് കളിച്ച ജപ്പാനെതിരെ ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ ജര്‍മനി ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ജപ്പാന്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. ഫിനിഷിങ്ങിലെ പിഴവാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായത്. 26 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും പെനാല്‍റ്റിയല്ലാതെ ഒന്നും വലയിലെത്തിക്കാന്‍ അവര്‍ക്കായില്ല. 74 ശതമാനവും ജര്‍മനിയുടെ കൈവശമായിരുന്നു ബാള്‍. എന്നിട്ടും ജപ്പാന് മുന്നില്‍ ജര്‍മനിക്ക് മുട്ടുമടക്കേണ്ടി വന്നു. 31ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗുണ്ടോഗന്‍ ജര്‍മനിക്കായി ഗോള്‍ നേടിയപ്പോള്‍ 75ാം മിനിറ്റില്‍ റിറ്റ്‌സു ദോനും 83ാം മിനിറ്റില്‍ തകുമ അസാനൊയും ജര്‍മന്‍ വലയില്‍ പന്തെക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ജര്‍മനിയുടെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ തുടക്കത്തില്‍ ജപ്പാന്‍ പൂര്‍ണമായും പ്രതിരോധത്തിലൊതുങ്ങി. ഒടുവില്‍ 31ാം മിനിറ്റില്‍ പെനാല്‍റ്റിക്ക് വേണ്ടി റഫറി വിസിലൂതി. ഗുണ്ടോഗന്‍ അനായാസം പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിലും ജര്‍മന്‍ ആക്രമണം തുടര്‍ന്നു. എങ്കിലും 75ാം മിനിറ്റില്‍ ന്യൂയര്‍ തട്ടിത്തെറിപ്പിച്ച ബാള്‍ വലയിലെത്തിച്ച് റിറ്റ്‌സു ദോന്‍ ജപ്പാനെ സമനിലയിലെത്തിക്കുകയായിരുന്നു. 83ാം മിനിറ്റില്‍ തകുമ അസാനൊയും മാവുവല്‍ ന്യൂയറെ കീഴടക്കിയതോടെ ജര്‍മനി പരാജയത്തിന്റെ മുഖത്തെത്തി. തിരിച്ചടിക്കാനുള്ള ജര്‍മന്‍ ശ്രമങ്ങളെല്ലാം ജപ്പാന്‍ കിണഞ്ഞ് പ്രതിരോധിച്ചു. ഒടുവില്‍ വിജയം കൈപ്പടയിലൊതുക്കി ജപ്പാന്‍ ഉച്ചത്തില്‍ ആരവം മുഴക്കി.

Continue Reading

Trending