kerala

എഡിഎമ്മിന്റെ മരണം; തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും

By webdesk17

December 10, 2024

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി.വി പ്രശാന്തന്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ എന്നിവരുടെ ഫോണ്‍ കോള്‍ രേഖകള്‍ സൂക്ഷിക്കണം, കണ്ണൂര്‍ കലക്ടറേറ്റ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണം തുടങ്ങിയവയാണ് കുടുംബം നല്‍കിയ ഹരജിയിലെ പ്രധാന ആവശ്യങ്ങള്‍.

ഹരജിയില്‍ അരുണ്‍ കെ. വിജയനും ടി.വി പ്രശാന്തനും കോടതി നോട്ടീസ് അയച്ചിരുന്നു.