ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കണ്ടെത്തി. ബാലരാമപുരത്ത് നിന്നുള്ള അച്ചു കൃഷ്ണ എന്ന 21 കാരനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി യുവതി ബസ് കാത്തുനില്‍കുന്ന സമയം ഫോണില്‍ അശ്ലീല ദൃശ്യം കാണിച്ച ഇദ്ദേഹം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഇയാള്‍ ഓടിരക്ഷപെടുകയാണ് ചെയ്തത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.