india

മദ്യനയ കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

By webdesk15

March 10, 2023

മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദില്ലിയിലെ സി.ബി.ഐ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്.അതേ സമയം മദ്യനയത്തിലെ ഇഡി കേസിൽ സിസോദിയയെ ഇന്നലെ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. സിബിഐ കേസിൽ ജാമ്യം ലഭിക്കും എന്ന് വ്യക്തമായതോടെ കേന്ദ്രം നടത്തിയ ഗൂഢാലോചനയാണ് ഇ.ഡിയുടെ അറസ്റ്റ് എന്ന് കെജരിവാൾ ആരോപിച്ചു