തളിപ്പറമ്പ്: നഗരസഭാ മുന്‍ ചെയര്‍മാനും മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. നിലവില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍, സര്‍സയ്യിദ് കോളേജ് ഉള്‍പ്പെടുന്ന കാനന്നൂര്‍ ഡിസ്ട്രിക്ട് മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു.

നാളെ രാവിലെ എട്ടു മണിക്ക് സയ്യിദ് നഗര്‍ ജുമാ മസ്ജിദില്‍ മയ്യിത്ത് പൊതുദര്‍ശനത്തിനു വെക്കും. 11 മണിക്കും തളിപ്പറമ്പ് വലിയ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ഭാര്യമാര്‍: സി.പി ആയിശ, കെ.വി കുഞ്ഞാമിന. മക്കള്‍: സി.പി ബഷീര്‍, കെ.വി നസീമ, കെ.വി മുംതാസ്, കെ.വി സഫിയ. മരുമക്കള്‍: കെ.പി റഹ് മത്ത്, കെ.വി മുഹമ്മദ് കുഞ്ഞി (എസ്.പി ഓഫീസ് കാസര്‍ഗോഡ്), പി.പി അബ്ദുല്‍ ഖാദര്‍ (ഇരിക്കൂര്‍ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്), വി.കെ ഫൈസല്‍ (ഷോപ്പെക്‌സ് തളിപ്പറമ്പ്).

സഹോദരങ്ങള്‍: കെ.വി അബൂബക്കര്‍ ഹാജി (തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്), കെ.വി മുസ്തഫ വളപട്ടണം, കെ.വി ഖദീജ, കെ.വി കുഞ്ഞാത്തു, കെ.വി റാബിയ, പരേതരായ കെ.വി നഫീസ, കെ.വി സൈനബ, കെ.വി ആമിന, കെ.വി മറിയം.

കെ.വിയുടെ നിര്യാണത്തില്‍ അനുശോചിച്ച് തളിപ്പറമ്പ് മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും. അടുത്ത മൂന്നു ദിവസങ്ങളിലായി കണ്ണൂര്‍ ജില്ലയില്‍ നടക്കേണ്ടിയിരുന്ന മുസ്ലിം ലീഗ് പരിപാടികള്‍ മാറ്റിവെച്ചു.