കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും, ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും മുക്കം മുസ്ലിം ഓര്‍ഫനേജ് വൈസ് പ്രസിഡണ്ടുമായ വി.മുഹമ്മദ് മോന്‍ ഹാജി അന്തരിച്ചു. വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ജനാസ നിസ്‌കാരം നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് തണ്ണീര്‍ പൊയില്‍ ജുമാ മസ്ജിദില്‍. കോഴിക്കോട് താലൂക്ക് മുസ്‌ലിം ലീഗ് പ്രസിഡണ്ടും രണ്ട് തവണ ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു.