X
    Categories: MoreViews

നോട്ട് അസാധു: പ്രധാനമന്ത്രി വിശദീകരണം നല്‍കേണ്ടിവരും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് പാര്‍ലമെന്ററി പാനലിന മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനം സംബന്ധിച്ച് പാര്‍ലമെന്ററി സമിതി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് വിശദീകരണം തേടിയിരുന്നു. ഉര്‍ജിത് പട്ടേലിന്റെ മറുപടിയില്‍ തൃപ്തിവരാത്തതാണ് പ്രധാനമന്ത്രി വിശദീകരണത്തിലേക്ക് പാര്‍ലമെന്റ് പാനലിനെ എത്തിക്കുന്നത്.

പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി)യാണ് നോട്ട് നിരോധനം സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് വിശദീകരണം തേടിയത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച ചോദ്യാവലി പാര്‍ലമെന്ററി സമിതി അദ്ദേഹത്തിന് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പാനല്‍ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള വ്യക്തമായ വിശദീകരണം നല്‍കാന്‍ ഇതുവരെ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് സാധിച്ചില്ലെന്നാണ് വിവരം. ജനുവരി 20ന് നടക്കുന്ന മീറ്റിങിന് മുന്നേ വിശദീകരണം നല്‍കാമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്ന് പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍ കെവി തോമസ് പറഞ്ഞു. ഗവര്‍ണറുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യം ജനുവരി 20ന് നടക്കുന്ന മീറ്റിങിന് ശേഷമേ പറയാന്‍ സാധിക്കൂ എന്നും കെവി തോമസ വ്യക്തമാക്കി.

chandrika: