Connect with us

kerala

വിഴിഞ്ഞം ആക്രമണം; ആക്രമണം നടത്തിയത് പുറത്ത് നിന്നുള്ളവരാണെന്ന് ഫാ. യൂജിന്‍

പൊലീസ് വാഹനം തകര്‍ത്തതും കല്ലെറിഞ്ഞതും പുറത്ത് നിന്നുള്ളവാരാണെന്നാണ് സ്ത്രീകള്‍ പറയുന്നത്.

Published

on

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെ രാത്രിയിലുണ്ടായ അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ യൂജിന്‍ പെരേര. സമരക്കാരെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നാടകീയമായി സൃഷ്ടിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു. അദാനിയുടെയും സര്‍ക്കാറിന്റെയും പിന്‍ബലത്തോടെ സമരത്തെ ദുര്‍ബലമാക്കാനാണ് തിരക്കഥ സൃഷ്ടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസ് കസ്റ്റഡിയിലെടുത്തയാളെക്കുറിച്ച് അന്വേഷിച്ച് വിഴിഞ്ഞം ഇടവകയില്‍നിന്ന് പ്രതിനിധികളായി പൊലീസ് സ്‌റ്റേഷനില്‍ പോയ നാലു പേരെ എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതറിഞ്ഞതോടെയാണ് ജനം രോഷാകുലരായി എത്തിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവ സ്ഥലത്ത് ആദ്യം എത്തിയത് സ്ത്രീകളായിരുന്നു. പൊലീസ് വാഹനം തകര്‍ത്തതും കല്ലെറിഞ്ഞതും പുറത്ത് നിന്നുള്ളവാരാണെന്നാണ് സ്ത്രീകള്‍ പറയുന്നത്. അദാനിയുടെ ഏജന്റുമാര്‍ അവിടെ ഇടപെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കട്ടെ. പൊലീസിന് പരിക്കേറ്റിട്ടുണ്ട്, അതിനെ ന്യായീകരിക്കുന്നില്ല. അത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഫാദര്‍ പറഞ്ഞു. അക്രമസംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി ദുരൂഹതകളും കൂട്ടുകെട്ടുകളും പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

india

മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണര്‍ എന്‍.മോഹന്‍ദാസ് അന്തരിച്ചു

തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം

Published

on

വയനാട്: മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണര്‍ എന്‍.മോഹന്‍ദാസ് (73) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.2001 മുതല്‍ അഞ്ച് വര്‍ഷക്കാലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നു. ജില്ല ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ആറ്റിങ്ങല്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായും മത്സരിച്ചു.തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിയില്‍മുക്ക് കുന്നില്‍വീട്ടില്‍ നാണുക്കുട്ടന്‍-നളിനി ദമ്ബതികളുടെ മകനാണ്.

ഏറെക്കാലമായി വയനാട്ടിലായിരുന്നു താമസം. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വയനാട്ടിലെ ഇരുളത്തെ വസതിയായ ഗീത ഗാര്‍ഡന്‍സില്‍ നടക്കും.

Continue Reading

india

ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന 88കാരിയെ കൊലപ്പെടുത്തി പണം കവര്‍ന്നു

ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

Published

on

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന വയോധികയെ അജ്ഞാതര്‍ കൊലപ്പെടുത്തി. ഇവരുടെ വീട്ടില്‍ നിന്ന് പണവും ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.ഞായറാഴ്ചയാണ് സംഭവം. ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

ഞായറാഴ്ച രാവിലെ വിവരമറിഞ്ഞ് വയോധികയുടെ വീട്ടിലെത്തുമ്ബോഴേക്കും അവര്‍ കൊല്ലപ്പെട്ടിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് വയോധിക വീട്ടില്‍ ഒറ്റക്കായത്. അവരുടെ മൂന്ന് ആണ്‍മക്കള്‍ മറ്റിടങ്ങളിലാണ് താമസം. കൊലപാതകത്തിനു മുമ്ബ് ഇവരുടെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പൊലീസ് പരിശോധിക്കുകയാണ്.

Continue Reading

india

സിനിമ നടൻ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ വ്ലോഗ്ഗർ പിടിയില്‍

വ്ളോഗര്‍ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്.

Published

on

സിനിമ നടൻ ഇടവേള ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയ ആള്‍ പിടിയില്‍. വ്ളോഗര്‍ കൃഷ്ണപ്രസാദാണ് കാക്കനാട് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്.
ഇടവേള ബാബുവിന്‍റെ പരാതിയിലാണ് നടപടി . സൈബര്‍ പൊലീസിനെതിരെയും ഇയാള്‍ അധിക്ഷേപം നടത്തിയിരുന്നു.

തന്നെയും താരസംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചെന്ന് കാട്ടിയായിരുന്നു പരാതി. വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെക്കുറിച്ച്‌ ഇടവേള ബാബു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്ളോഗറുടെ വീഡിയോയും പുറത്തുവന്നത്.

Continue Reading

Trending