Culture
അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് പ്രതിജ്ഞ എടുത്ത് ഉത്തര്‍പ്രദേശ് ഡിജിപി : വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും എന്ന് പ്രതിജ്ഞ ചെയ്ത് ഉത്തര്‍പ്രദേശ് ഡിജിപി സൂര്യകുമാര്‍ ശുക്ലയുടെ വീഡിയോ പുറത്ത് . കഴിഞ്ഞ ദിവസം ലക്നൗ സര്‍വകലാശാലയില്‍ രാമക്ഷേത്ര നിര്‍മാണത്തിലെ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഹോംഗാര്‍ഡ്സ് ഡയറക്ടര്‍ ജനറല്‍ സൂര്യകുമാര്‍ ശുക്ലയും പരിപാടിയില്‍ പങ്കെടുത്ത മറ്റു പ്രമുഖരും രാമക്ഷേത്രം പണിയുമെന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഉത്തര്‍ പ്രദേശിലെ കാസ്ഗഞ്ചില്‍ 22കാരന് കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നത്.
ജനുവരി 28ന് ലക്നൗ സര്‍വകലാശാലയില്‍ ചിത്രീകരിച്ചതാണ് വീഡിയോ. ‘കഴിയുന്നതും വേഗത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഈ ചടങ്ങില്‍ നമ്മള് പ്രതിജ്ഞ ചെയ്യുന്നു’, എന്നാണ് ഡിജിപി അടക്കമുളളവര്‍ പ്രതിജ്ഞ ചെയ്യുന്നത്. ചടങ്ങില്‍, രാമക്ഷേത്ര നിര്‍മാണത്തിലെ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതിനായാണ് സൂര്യകുമാര്‍ ശുക്ല ക്ഷണിക്കപ്പെട്ടത്. ഇതിനിടെയായിരുന്നു വിവാദ പ്രതിജ്ഞയെടുക്കല്‍.
അതേസമയം വീഡിയോ വൈറലായത്തോടെ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അസോസിഷന് പ്രതികരണവുമായി രംഗത്തെത്തി. ശുക്ലയുടെ നടപടി തികച്ചും ജോലിയുടെ അന്തസ്സ് നഷ്ടപ്പെടുത്തുന്നതാണെന്നും. ഇത്തരം പ്രവൃത്തികളില്‍ നിന്നും ഉയര്‍ന്ന സര്‍ക്കാര്‍ പദവികള്‍ അലങ്കരിക്കുന്നവരുടെ ഭാഗത്തുന്നുണ്ടാവുന്നത് ഖേദകരമാണ്. അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ സംഘടനക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അസോസിഷന്റെ പ്രതികരണം.
We disassociate ourselves from the act of a senior #IPS officer as shown in the video & reiterate that it is against the ethos of neutrality, fairness and uprightness that Indian Police Service stands for. pic.twitter.com/PoAxmlFBfL
— IPS Association (@IPS_Association) February 2, 2018
സംഭവം വിവാദമായത്തോടെ, രാമക്ഷേത്ര നിര്‍മാണത്തിനായി ഒരിക്കലും പ്രതിജ്ഞയെടുത്തിട്ടിെല്ലന്നും സമുദായിക ഐക്യത്തിനായാണ് ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലിയതെന്നും പുറത്തുവന്നിരിക്കുന്ന വീഡിയോ വിഷയത്തില്‍ നിന്ന് അടര്ത്തിമാറ്റിയതാണെന്ന ന്യായീകരണ വാദവുമായി സൂര്യകുമാര്‍ ശുക്ല രംഗത്തെത്തിയിട്ടുണ്ട്.
അയോധ്യ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ കേസു നടന്നുക്കൊണ്ടിരിക്കെ സര്‍ക്കാറിന്റെ ഉന്നത പദവി അലങ്കരിക്കുന്ന ഒരു ഉദ്യോഗസ്ഥനില്‍ നിന്നും ഇത്തരമൊരു നീക്കമുണ്ടായതില്‍ വന്‍ എതിര്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നുക്കൊണ്ടിരിക്കുന്നത്.
Film
സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം”; ‘രംഗപൂജ’ ഗാനം പുറത്ത്, ചിത്രം ഡിസംബർ 12 ന്
മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും.
സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ “രംഗപൂജ” ഗാനം പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. എ വി.പ്രഫുൽചന്ദ്ര സംഗീതമൊരുക്കിയ ഗാനത്തിന് വരികൾ രചിച്ചത് ഗുരു താക്കൂർ. അജയ് ഗോഗവാലെ മറാത്തിയിൽ ആലപിച്ച ഈ ഗാനത്തിന്, വിവേക് നായിക്, സന്തോഷ് ബോട്ടെ, മങ്കേഷ് ഷിർക്കെ, ശിശിർ സപ്ലെ, ജനാർദൻ ധത്രക്, ഉമേഷ് ജോഷി എന്നിവരാണ് പിന്നണിയിൽ ശബ്ദം നൽകിയിരിക്കുന്നത്.
സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്.
ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത വെളിപ്പെടുത്തിയിരുന്നു. “ദശാവതാരം” എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഈ ചിത്രം പങ്ക് വെക്കുന്ന വികാരവും തന്നെ അമ്പരപ്പിച്ചു എന്നും, ഇത്തരമൊരു മികച്ച ചിത്രം ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങി പോകരുത് എന്ന ആഗ്രഹമാണ് ഇത് മലയാളത്തിൽ എത്തിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു.
ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, പിആർഒ- ശബരി
Film
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘കിരീടം’ 4K പ്രീമിയര്‍; ‘ഇത് ഒരു ബഹുമതിയെന്ന് മോഹന്‍ലാല്‍
മോഹന്‍ലാല്‍-തിലകന് താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്.
ഗോവ: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ ‘കിരീടം’ 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI) 4k ദൃശ്യഗുണത്തോടെ പ്രദര്‍ശിപ്പിച്ചു. മോഹന്‍ലാല്‍-തിലകന് താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ (NFAI) 35mm റിലീസ് പ്രിന്റില്‍ നിന്നാണ് ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചത്. യഥാര്‍ത്ഥ ക്യാമറ നെഗറ്റീവ് ജീര്‍ണ്ണിച്ചിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ആര്‍ക്കൈവ് അത് സംരക്ഷിച്ചുവെന്നാണ് വിവരം. ചിത്രത്തിന് അന്തിമ ഗ്രേഡിങ് നിര്‍വഹിച്ചത് ഇതിന്റെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു.
ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു. ‘കിരീടം പുനഃസ്ഥാപിച്ച് ലോകപ്രീമിയര് കാണാന്‍ കഴിയുന്നത് ഒരു ബഹുമതിയാണ്, ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കുന്ന NFAIക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്‍ലാല്‍-തിലകന് വികാരാധിഷ്ഠിതമായി അവതരിപ്പിച്ച അച്ഛന്-മകന് ബന്ധം, പ്രത്യേകിച്ച് ‘കത്തി താഴെയിടെടാ’ എന്ന ഐക്കോണിക് രംഗം, ഇന്നും മലയാളസിനിമയിലെ ഏറ്റവും ശക്തമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ എന്‍. ഉണ്ണിക്കൃഷ്ണനും ദിനേഷ് പണിക്കറും നല്കിയ പഴയ അഭിമുഖത്തില്‍, ‘കിരീടത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച സ്വീകാര്യത, പിന്നീടുണ്ടാക്കിയ സിനിമകള്‍ക്കുപോലും ലഭിച്ചിട്ടില്ല. കഥയുടെ ആഴമാണ് അതിന്റെ ശക്തി’ എന്ന് വ്യക്തമാക്കിയിരുന്നു. കിരീടത്തിന്റെ തുടര്‍ച്ചയായിരുന്ന ചെങ്കോല്‍ ഈ സ്വീകാര്യതയിലേക്കുയര്‍ന്നില്ല എന്നും അവര്‍ പറഞ്ഞിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും സിബി മലയില്‍ സംവിധാനം ചെയ്ത സംവിധാന മികവും ഒന്നിച്ചെത്തി 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ കിരീടം, ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങള്‍ എങ്ങനെ വഴിമാറിക്കുന്നു എന്നതിന്റെ കടുത്ത സാമൂഹിക-വൈകാരിക അവതരണമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ‘ഭരതം’ ഉള്‍പ്പെടെ നിരവധി ക്ലാസിക് സിനിമകളുടെ റെസ്റ്ററേഷന്‍ നടപടികളും ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.
entertainment
ദുല്‍ഖര്‍ സല്മാന് ചിത്രം ‘ ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് നവംബര്‍ 28ന്
വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക.
ദുല്‍ഖര്‍ സല്മാന് നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.
ഇപ്പൊള്‍ ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ‘ഐ ആം ഗെയിം’ ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിന്, കതിര്, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന് എന്നിവരും വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്സ് ‘ആര്‍ഡിഎക്സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന് ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണന് ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala16 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala14 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala16 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

