കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ഡി.വൈ.എസ്.പി ആവശ്യപ്പെട്ടതു പ്രകാരമാണ് എത്തിയതെന്ന് ധര്‍മ്മജന്‍ വ്യക്തമാക്കി.

അതേസമയം, കേസില്‍ നിയമോപദേശം തേടിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. അറസ്റ്റുണ്ടാവുമെന്ന സൂചനയെ തുടര്‍ന്ന് ദിലീപും നാദിര്‍ഷയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ദിലീപ് നിഷേധിച്ചു. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ദിലീപ് വ്യക്തമാക്കി.