ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. സ്ഥലം മാറ്റിയ ശ്രീറാമിനെ എംപ്ലോയ്‌മെന്റ് ഡയറക്ടറായി നിയമിച്ചു. മാനന്തവാടി സബ്കളക്ടര്‍ ദേവികുളത്തിന്റെ ചാര്‍ജ് പകരം ഏല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയെന്ന അറിയിപ്പുണ്ടാകുന്നത്. എന്നാല്‍ ഇതിനെതിരെ സി.പി.ഐ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലം മാറ്റലിനോട് യോജിപ്പില്ലെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു. സബ്കളക്ടറായി ആരുവന്നാലും ഒഴിപ്പിക്കല്‍ നടപടി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.