Connect with us

kerala

ഡീസല്‍ ചോര്‍ച്ച; അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇന്ന് കലക്ടര്‍ക്ക് കൈമാറും

പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പതിനൊന്നുമണിയോടെ ആരംഭിക്കും.

Published

on

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവിധ വകുപ്പുകളുടെയും എച്ച്പിസിഎല്ലിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഇന്ന് കലക്ടര്‍ക്ക് കൈമാറും. പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പതിനൊന്നുമണിയോടെ ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും ശുചീകരണം നടക്കുക.

എലത്തൂര്‍ എച്ച്പിസിഎല്ലിലെ ഡീസല്‍ ചോര്‍ച്ചയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, എച്ച്പിസിഎല്‍ അധികൃതര്‍ യോഗത്തില്‍ പങ്കെടുത്തു.

മെക്കാനിക്കല്‍ ആന്റ് ഇലക്ട്രോണിക്കല്‍ സംവിധാനത്തിലെ തകരാറാണ് ഡീസല്‍ ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് യോഗത്തിന് ശേഷം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. എച്ച്പിസിഎല്ലിന് ഗുരുതര വീഴ്ചയുണ്ടായെന്നും ഫാക്ടറീസ് ആക്ട് പ്രകാരം കേസെടുത്തെന്നും കലക്ടര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാര്‍ത്ഥികളെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ മണവാളന്‍ അറസ്റ്റില്‍

കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Published

on

വിദ്യാര്‍ത്ഥികളെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍ മണവാളന്‍ പിടിയില്‍. ഒളിവില്‍ ആയിരുന്ന മുഹമ്മദ് ഷഹീന്‍ ഷാ(26)യെ കുടകില്‍ നിന്നാണ് പിടികൂടിയത്. തൃശ്ശൂര്‍ സിറ്റി ഷാഡോ പോലീസ് ആണ് ഷഹീന്‍ ഷായെ പിടികൂടിയത്. പ്രതിയെ തൃശ്ശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍ എത്തിക്കും. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

തൃശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ ഷാ. മണവാളന്‍ മീഡിയ എന്നാണ് ഷഹീന്‍ ഷായുടെ യൂട്യൂബ് ചാനലിന്റെ പേര്. ചാനലിന് ഏകദേശം 15 ലക്ഷം സബ്സ്‌ക്രൈബേഴ്സുണ്ട്.

കേരളവര്‍മ്മ കോളേജ് റോഡില്‍ വെച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ പ്രതി ശ്രമിക്കുകയായിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; മലയാള സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു

വനിതാ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Published

on

മലയാള സര്‍വകലാശാല കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസം മലയാള സര്‍വകലാശാലയിലെ വനിതാ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ കോളേജ് യൂണിയന്‍ നല്‍കിയ പരാതിയില്‍ സര്‍വകലാശാല അധികൃതര്‍ നടപടിയെടുക്കുകയായികരുന്നു.

ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് ലഭ്യമാക്കാനും മറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുമായി സര്‍വകലാശാലയിലെ എല്ലാ ഹോസ്റ്റലുകളും ഇന്ന് ഉച്ചയ്ക്ക് (20.01.2025) 3 മണി മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനമായി. ഇതേതുടര്‍ന്ന് ഒരു അറിയിപ്പ് വരെ ബിരുദ/ ബിരുദാനന്തരബിരുദ/ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും സര്‍വകലാശാല സര്‍ക്കുലറിലൂടെ അറിയിച്ചു.

Continue Reading

india

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’ , നടന്‍ വിജയ രംഗ രാജു അന്തരിച്ചു

കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു.

Published

on

വിയറ്റ്‌നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടന്‍ വിജയ രംഗ രാജു (70) അന്തരിച്ചു. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ മരണം.

ചെന്നൈയില്‍ നാടകങ്ങളിലൂടെയണ് വിജയ രംഗ രാജു അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം ‘എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലൂടെ അദ്ദേഹം പ്രേഷകരെ ത്രല്ലടിപ്പിക്കുകയായിരുന്നു.

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

 

 

Continue Reading

Trending