കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്നു ഹൈകകോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും. ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണ് ദിലീപിനായി ഹാജരാകുന്നത്.
നിലവില്‍ ദിലീപിന്റെ ജാമ്യഹര്‍ജി രണ്ടു തവണ നിരസിച്ച ഹൈക്കോടതിയുടെ ബഞ്ചിലാകില്ല പുതിയ ഹര്‍ജി പരിഗണിക്കുക. 90 ദിവസത്തിനുളഅളില്‍ കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദിലീപിനു സ്വാഭാവിക ജാമ്യം ലഭിക്കും.
നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് ദിലീപ് പറയുന്നത്. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കേസില്‍ 65 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ഇന്നലെ ആവശ്യപ്പെട്ടത്