Culture
നായകന്‍ വില്ലനായത് 144-ാം നാള്‍; ക്ലൈമാക്‌സല്ല, ഇതു ഇടവേള…?

ലുഖ്മാന്‍ മമ്പാട്
കോഴിക്കോട്: ചില സംഭവങ്ങള്‍ അപസര്‍പ്പകഥകളെയും വെല്ലും. അതിലെ കഥാപാത്രങ്ങളായി സൂപ്പര്‍ താരങങള്‍ തന്നെ അണിനിരന്നാലോ. സിനിമാ കഥയെ വെല്ലുന്ന ത്രില്ലോടെ നാലര മാസത്തിലേറെ മലയാളക്കരയില്‍ നിറഞ്ഞോടിയ ക്രൈം സ്റ്റോറിയുടെ ക്ലൈമാക്‌സും സൂപ്പര്‍. 144-ാം ദിനത്തിലും ഹിറ്റായി ഓടുമ്പോഴാണ് ഇതുവരെ നായക വേഷം ചെയ്ത് മലയാളികളെ അഭ്രപാളിയില്‍ വിസ്മയിച്ച നടന്‍ ദിലീപ് വില്ലനാവുന്നത്. മലയാള സിനിമയിലെ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള സൂപ്പര്‍ സ്റ്റാറായ ദിലീപ്, നടന്‍ എന്നതോടൊപ്പം തന്നെ അമ്മയുടെ പ്രസിഡന്റ്, സിനിമാ തിയേറ്റേഴ്‌സ് സംഘടനയുടെ പ്രസിഡന്റ്, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളില്‍ രണ്ടു പതിറ്റാണ്ടു കൊണ്ട് മലയാള സിനിമയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ്. ഒരു പക്ഷെ, മഹാനടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ഉയരത്തില്‍.
പല പ്രമുഖ നടന്മാരുടെയും ബിനാമിയായും സ്വന്തം പണം ഉപയോഗിച്ചും ദിലീപിന്റെ ബിസിനസ്സ് സാമ്രാജ്യവും വിപുലമായിരുന്നു. നടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത് ഫെബ്രുവരി 17നാണെങ്കിലും മൂന്നു മാസത്തിലേറെ കേസ്സില്‍ കാര്യമായ പുരോഗതിയില്ലായിരുന്നു. സംഭവത്തിന് തൊട്ടടുത്ത ദിവസം മലയാള സിനിമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ ദിലീപും പങ്കെടുത്തിരുന്നു.
ദിലീപിന്റെ മുന്‍ ഭാര്യയുടെ മലയാളത്തിലെ ഏക വനിതാ സൂപ്പര്‍ സ്റ്റാറുമായ മഞ്ജുവാര്യര്‍ അന്നു തന്നെ സംഭത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തു വന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. പക്ഷെ, വിമന്‍സ് കളക്ടീവ് എന്ന പേരില്‍ നടിമാര്‍ സംഘടിച്ച് ശക്തമായി രംഗത്തുവരികയായിരുന്നു. മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ ദിലീപ് നിരപരാതിയാണെന്ന വിശദീകരണത്തോടെ രംഗത്തു വന്നു.
ഭരണ കക്ഷി എം.പിയായ ഇന്നസെന്റും എം.എല്‍.എമാരായ മുകേഷും ഗണേശും ദിലീപിനായി രംഗത്തുവന്നെങ്കിലും ജനരോഷത്തോടെ പൊലീസ് രാഷ്ട്രീയ സമ്മര്‍ദ്ദം തള്ളി ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത് 13 മണിക്കൂറോളം ചോദ്യം ചെയ്തു. ഡി.ജി.പി സെന്‍കുമാര്‍ ഇടപെട്ട് എ.ഡി.ജി.പി സന്ധ്യയോട് വിശദീകരണം ചോദിച്ച് സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ജനങ്ങളും മാധ്യമങ്ങളും വിട്ടവീഴ്ചക്ക് തയ്യാറല്ലായിരുന്നു.
നടിയെ കൊച്ചി നഗരത്തിലൂടെ ഓടുന്ന വാഹനത്തില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തതിന് പള്‍സുനിയെ പിടികൂടിയെങ്കിലും ഗൂഢാലോചന അന്വേഷിച്ചതോടെ നായകന്‍ വില്ലനാവുകയായിരുന്നു. പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട കഥയുടെ വില്ലനെ കണ്ടെത്തുമ്പോള്‍ നായകന്‍മാരൊന്നുമില്ല. ദിലീപിന്റെ രണ്ടാം ഭാര്യ വന്നു പോയത് ഗസ്റ്റ് റോളിലാണോയെന്ന് പറയാനായിട്ടില്ല. എന്നാല്‍, പീഡിപ്പിക്കപ്പെട്ട നടിക്ക് സംരക്ഷണവുമായി എത്തിയ തിരശ്ശീലക്കു പിന്നില്‍ നിന്ന് കഥാഗതിയെ മാറ്റിയ നടിയാവും നായിക.
ബ്രഹ്മാണ്ഡ കുറ്റാന്വേഷണ സിനിമയുടെ എല്ലാ ചേരുവകളും നടീനടന്മാരും നിറഞ്ഞാടിയ സംഭവത്തില്‍ വഴിത്തിരിവാണിപ്പോഴുണ്ടായത്. പ്രധാന വില്ലനെ വ്യക്തമായെങ്കിലും കഥയുടെ ക്ലൈമാക്‌സാണോ ഇടവേളയാണോ എന്നത് തീര്‍ത്തുപറയാനാവില്ല. ഒരു പക്ഷെ, ഫ്‌ളാഷ്ബാക്കായായി അതു കാണുന്നതിനും ജനത്തിന് താല്‍പര്യമുണ്ട്. ഒരു പക്ഷെ, ബാബുബലി പോലെ രണ്ടാം ഭാഗമായാണ് അതു വരുന്നതെങ്കില്‍ മലയാള സിനിമാ ലോകത്തെ അധോലോകത്തിന്റെ ഇതിനെക്കാള്‍ വലിയ ട്വിസ്റ്റാവും. പക്ഷെ, അതിന് സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടോ എന്നതാണ് ചോദ്യം.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍
-
film3 days ago
സൂപ്പർ വിജയത്തിലേക്ക് “ജെ എസ് കെ”; തീയേറ്ററുകൾ നിറച്ച് സുരേഷ് ഗോപി ചിത്രം
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala2 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ