നാലാം തവണയും കോടതിയില്‍ നിന്ന് ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടതറിഞ്ഞ നടന്‍ ദിലീപിന് യാതൊരു ഭാവമാറ്റവുമില്ല. നടന്‍ ജയിലിലെ സെല്ലിലിരുന്നു സിനിമാക്കഥ എഴുതുകയാണ് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന് വാര്‍ത്തകള്‍. ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടെന്ന് വാര്‍ഡന്‍ വന്നറിയിക്കുമ്പോള്‍ ദിലീപ് സെല്ലിലിരുന്നു കഥയെഴുതകയായിരുന്നു. എന്നാല്‍ മുമ്പത്തെപ്പോലെ ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടതറിഞ്ഞപ്പോള്‍ താരം ദുഖിച്ചിരിക്കാന്‍ തയ്യാറായില്ല.

ഇതിനകം തന്നെ കഥ എഴുതാനായി ജയിലില്‍ നിന്ന് അമ്പതോളം പേപ്പറുകളാണ് നടന്‍ ഒപ്പിട്ടു വാങ്ങിയത്. എന്നാല്‍ കഥാതന്തു എന്തെന്ന് ജയിലിലെ സഹ തടവുകാര്‍ക്കോ അധികൃതര്‍ക്കോ പിടികിട്ടിയില്ലെന്നാണറിയുന്നത്. കഥയു തിരക്കഥയും എഴുതുന്ന കഥയില്‍ താന്‍ തന്നെ നായക വേഷവും ചെയ്യുമെന്ന തരത്തിലാണ് ദിലീപിന്റെ ഭാവങ്ങളും എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.