കൊച്ചി:നടന്‍ ദിലീപും മഞ്ജുവാര്യറും വിവാഹമോചിതരായെങ്കിലും ഇരുവരും തമ്മില്‍ ഇപ്പോഴും വസ്തുഇടപാടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. കൈരളി ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് ദിലീപുമായി ഇടപാടുണ്ടായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ കഴിഞ്ഞ ദിവസം നടി ഇറക്കിയ പത്രക്കുറിപ്പില്‍ അങ്ങനെയൊന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സൗഹൃദം നഷ്ടപ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിരുന്നു. നടിക്ക് ഇടപാടുകള്‍ ഇല്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ആദ്യഭാര്യ മഞ്ജുവുമായി ഇടപാടുകള്‍ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

എറണാംകുളം ജില്ലയിലാണ് രണ്ടുപേരുടേയും പേരില്‍ വസ്തു ഉള്ളത്. ചെങ്ങമനാട് സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലെ കരുമാളൂര്‍ വില്ലേജിലാണ് ഭൂമി ഇരുവരുടേയും പേരിലുള്ളത്. ദിലീപിന്റെ വസ്തുവകകളെക്കുറിച്ചുള്ള അന്വേഷണം ഞെട്ടിക്കുന്നതാണ്. കേരളത്തിലെ ആറു ജില്ലകളിലായി കോടിക്കണക്കിന് രൂപയുടെ വസ്തു ഇടപാടുകളാണ് ദിലീപ് ഉള്ളത്. എറണാംകുളം ജില്ലയില്‍ മാത്രം 37 സ്ഥലങ്ങളില്‍ ദിലീപിന് വസ്തുക്കള്‍ വാങ്ങിയിട്ടും വിറ്റിട്ടുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.