നടനും പുതുമുഖ സംവിധായകനുമായ സൗബിന്‍ സാഹിര്‍ വിവാഹതിനാകാന്‍ പോകുന്നു. നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്ത സ്ഥിരീകരിച്ച് സൗബിന്‍ രംഗത്തെത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീര്‍ ആണ് വധു. വിവാഹനിശ്ചയം കഴിഞ്ഞെന്ന കുറിപ്പോടെ സൗബിന്‍ തന്നെയാണ് ജാമിയക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

s

സൗബിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ജാമിയക്കൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുവെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. സംവിധാന സഹായിയായാണ് സൗബിന്‍ സിനിമാരംഗത്തെത്തുന്നത്. ഈയടുത്താണ് പറവ സംവിധാനം ചെയ്യുന്നത്.