kerala

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തല്‍; വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത

By Chandrika Web

April 27, 2022

ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഫേസ്ബുക്കില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിനനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. കേസിന്റെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആകില്ല എന്നാണ് പോലീസിന്റെ നിലപാട്.

സിനിമാ നടിയായ പരാതിക്കാരി ഇക്കഴിഞ്ഞ 22നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സിനിമയില്‍ കൂടുതല്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.

എന്നാല്‍ പരാതിയുടെ പിന്നാലെ പരാതിക്കാരിക്കെതിരെ ഗുരുതര വിമര്‍ശനവുമായി വിജയ് ബാബു രംഗത്തെത്തി. താനാണ് ഇര എന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും വിജയ് ബാബു കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവിട്ട ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.