Connect with us

kerala

അയാള്‍ രാക്ഷസനെപ്പോലെ ആയിരുന്നു,ലൈംഗികത നിഷേധിച്ചതിന് ഉപദ്രവിച്ചു; വിജയ്ബാബുവിനെതിരെ പരാതിക്കാരിയുടെ ഫേസ്ബുക്ക് കുറിപ്പ്

.ഒരു ഫേസ്ബുക്ക ഗ്രൂപ്പിലൂടെയാണ് ഇക്കാര്യം നടി പുറത്തുവിട്ടിരിക്കുന്നത്.

Published

on

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ച് പരാതിക്കാരിയായ നടി.ഒരു ഫേസ്ബുക്ക ഗ്രൂപ്പിലൂടെയാണ് ഇക്കാര്യം നടി പുറത്തുവിട്ടിരിക്കുന്നത്.

ഗുരുതരമായ ആരോപണങ്ങളാണ് നടി മുന്നോട്ട് വെച്ചിരിക്കുന്നത്.സിനിമയില്‍ കൂടുതല്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.ഇക്കഴിഞ്ഞ 22നാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.പരാതിക്ക് പിന്നാലെ നടിയുടെ പേര് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ടിരുന്നു.ഇതിനും പോലീസ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നടി വീണ്ടും ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമയില്‍ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 14/04/2022 യുള്ള കാലയളവില്‍ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ പ്രവൃത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ കുറച്ച് വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവില്‍ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി .

തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്‌സില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഞാന്‍ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാള്‍ എന്നെ പലതവണ ബലാത്സംഗം ചെയ്തു. ഒമുു്യ ജശഹഹ പോലുള്ള രാസ ലഹരി വസ്തുക്കള്‍ കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു, പക്ഷേ ഞാന്‍ അത് നിഷേധിച്ചു. മദ്യം നല്‍കി എനിക്ക് ബോധത്തോടെ ഥല െീൃ ചീ ‘ എന്ന് പറയാന്‍ കഴിവില്ലാതിരുന്നപ്പോള്‍ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറില്‍ വെച്ച് ഓറല്‍ സെക്‌സിനു എന്നെ നിര്‍ബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കില്‍ എനിക്ക് സംസാരിക്കാന്‍ പോലും പറ്റാതായി. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന, എന്റെ ആത്മാഭിമാനത്തെ തകര്‍ക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാന്‍. അയാളില്‍ നിന്ന് ഞാന്‍ ഓടിപ്പോകാന്‍ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാള്‍ എന്റെ പിന്നാലെ വരും. അവനില്‍ നിന്ന് ഞാന്‍ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങള്‍ക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളില്‍ എനിക്ക് കഥാപാത്രങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ എന്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്‌കൊണ്ടായിരുന്നില്ല.

ചലച്ചിത്രമേഖലയില്‍ അയാള്‍ക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാന്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്സ് നിരസിച്ചതിന്, ഞാന്‍ ആര്‍ത്തവത്തിലായിരുന്നപ്പോള്‍ അയാള്‍ എന്റെ വയറ്റില്‍ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്‌സിനായി നിര്‍ബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാന്‍. എന്നാല്‍ ഇന്ന് ഞാന്‍ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാള്‍ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാന്‍ പേടിച്ച് , ഭയത്തോടെ ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. എന്റെ ഒരു നഗ്‌നവീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവന്‍ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അവര്‍ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാന്‍ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാന്‍ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഞാന്‍ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

ജീവിതത്തില്‍, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാന്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം. ച.ആ: സോഷ്യല്‍ മീഡിയയില്‍ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കില്‍ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയവര്‍ക്കെതിരെ ഞാന്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

എൽ.ബി.എസ് 2024; ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ https://lbscentre.in/paramnursingnew/index.aspx എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

Published

on

സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോള ജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെടി, ബി.പി.റ്റി. ബി.എ.എസ്സ് എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി പേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ https://lbscentre.in/paramnursingnew/index.aspx എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

– പുതിയ കോഴ്സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതാണ്.

ഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ സൈറ്റിൽ നിന്നും
ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2024 മേയ് 17 മുതൽ 2024 ജൂൺ 12 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.

ജനൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.

-അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ജൂൺ 15

പ്രോസ്പെക്ടസ്റ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ബി.എസ്.സി നഴ്സിംഗ്, ബി.എ.എസ്സ്.എൽ.പി. ഒഴികെയുള്ള മറ്റ് പാരാമെഡി ക്കൽ കോഴ്സുകൾക്ക് കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയാ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.

ബി.എ.എസ്സ്.എ.പി. കോഴ്സസിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ +2 ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷ യോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്സ് കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ് സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 10% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി മാത്തമറ്റിക്സ്/കമ്പ്യൂട്ടർ സയൻസ് സ്റ്റാറ്റിസ്റ്റിക് ഇലക്ട്രോണിക്സ്/ സൈക്കോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷാർത്ഥികൾ 2024 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം.
ബി.എസ്.സി സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവ്വീസ് കോട്ടായിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്. സി.(എം.എൽ.പി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവ്വീസ് കോട്ട യിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് പരമാവധി 46 വയസ്സും ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
0471-2560363,2560364 എന്നീ ഹെല്‌പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

kerala

കാസര്‍കോട്‌ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; നേതാക്കള്‍ക്കെതിരെ സ്ഫോടകവസ്തു എറിഞ്ഞു; ചിതറിയോടി ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവർ; സ്ത്രീയ്ക്ക് പരിക്ക്‌

അമ്പലത്തറ മുട്ടിച്ചരലില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തു എറിഞ്ഞത്.

Published

on

അമ്പലത്തറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. ലോക്കല്‍ സെക്രട്ടറിയടക്കം ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു.

അമ്പലത്തറ മുട്ടിച്ചരലില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തു എറിഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി പ്രദേശത്ത് ഗൃഹ സന്ദര്‍ശനത്തിന് എത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. ഓടി മാറിയതിനാല്‍ ലോക്കല്‍ സെക്രട്ടറി അനൂപ്, ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പരിക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. സ്‌ഫോടനത്തില്‍ പ്രദേശവാസിയായ ആമിന എന്ന സ്ത്രീക്ക് പരുക്കേറ്റു.

പാര്‍ട്ടി പ്രവര്‍ത്തകനായ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് ആണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് നേതാക്കള്‍ പറയുന്നത്. ഇയാള്‍ കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഏതാനും ദിവസങ്ങളായി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷത്തില്‍ മാന്തി രതീഷ് എന്നയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Continue Reading

Education

അക്ഷര നഗരിയിലേക്ക് വിദ്യാര്‍ഥി പ്രവാഹം

സ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച അവസരങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സംഘടിപ്പിച്ച എജ്യൂ എക്‌സല്‍ അക്ഷരാര്‍ഥത്തില്‍ തിരൂരിന് അഭിമാനവും അത്ഭുതവുമായി.

Published

on

തിരൂര്‍: ചന്ദ്രിക ദിനപത്രത്തിന്റെ വിളികേട്ട് കോരിച്ചൊരിയുന്ന മഴ പോലും വകവെയ്ക്കാതെ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ജില്ലയുടെ അക്ഷര നഗരിയായ തിരൂര്‍ തുഞ്ചന്‍ പറമ്പിലേക്കൊഴുകിയെത്തി. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മികച്ച അവസരങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി സംഘടിപ്പിച്ച എജ്യൂ എക്‌സല്‍ അക്ഷരാര്‍ഥത്തില്‍ തിരൂരിന് അഭിമാനവും അത്ഭുതവുമായി.

വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കാരണം രണ്ട് സെഷനുകളിലായാണ് എജ്യൂ എക്‌സല്‍ ക്രമീകരിച്ചത്. ശുഭകരമായ ഭാവി എത്തിപ്പിടിക്കാനുള്ള എളുപ്പ വഴികള്‍ ലളിതവും സ്പഷ്ടവുമായി രണ്ട് സെഷനുകളിലുമായി പ്രഗല്‍ഭര്‍ പങ്കുവെച്ചു.

എസ്.എസ്.എല്‍.സി ,പ്ലസ് ടു ക്ലാസുകളില്‍ നിന്നും വിജയിച്ച ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ആനന്ദവും ഏറെ സന്തോഷമേകി. പലര്‍ക്കുമിത് നവ്യാനുഭവമായിരുന്നു. മഴയൊഴിഞ്ഞ ഇടനേരങ്ങളില്‍ ചെറുചാറ്റല്‍ വകവെക്കാതെ തുഞ്ചന്റെ കിളിയെ കാണാനും കയ്ക്കാത്ത കാഞ്ഞിരമരച്ചോട്ടിലും കുട്ടികള്‍ നടന്നുല്ലസിച്ചു.

Continue Reading

Trending