india

പിതാവും അയല്‍ക്കാരും തമ്മില്‍ തര്‍ക്കം; തെലങ്കാനയില്‍ അടിയേറ്റ് പത്താംക്ലാസുകാരി മരിച്ചു

By webdesk17

February 21, 2025

തെലങ്കാനയില്‍ പിതാവും അയല്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് പത്താംക്ലാസുകാരി മരിച്ചു. അന്തരം ഗ്രാമത്തിലെ ആലിയ ബീഗമാണ് (15) മരിച്ചത്. ആലിയയുടെ പിതാവ് ഇസ്മായില്‍ അയല്‍ക്കാരന്റെ വീടിനു സമീപം മൂത്രമൊഴിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.

വാക്കുതര്‍ക്കം കൈയ്യേറ്റത്തിലേക്കെത്തുകയും ആലിയ ഇതിനിടയില്‍ പെടുകയുമായിരുന്നു. പിന്നാലെ കുട്ടിയെ പ്രതികള്‍ അടിക്കുകയും വലിയ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആലിയയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തിനു ശേഷം കുട്ടിയുടെ മരണം സ്ഥീരികരിക്കുകയുമായിരുന്നു.

അതേസമയം കുറ്റവാളികള്‍ക്ക് കഠിനശിക്ഷ ലഭിക്കണമെന്നും പ്രതികള്‍ മദ്യപിച്ചിരുന്നുവെന്നും ആലിയയുടെ മാതാവ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.