ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ സ്റ്റാലിന്റെയും മകന്റെയുമുള്‍പെടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ഡിഎംകെ. പാര്‍ട്ടി അധ്യക്ഷനായ എം.കെ സ്റ്റാലിന്‍ കൊളത്തൂരില്‍ മത്സരിക്കും. മകന്‍ ഉദയനിധി ചെപ്പോക്കില്‍ നിന്നാണ് ജനവിധി തേടുന്നത്.

കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ഇടത് കക്ഷികള്‍ എന്നിവരെ കൂട്ടുപിടിച്ചാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ ജനവിധി തേടുന്നത്. 234 സീറ്റില്‍ 173ലും പാര്‍ട്ടി തന്നെ മത്സരിക്കും.

തമിഴ്‌നാട്ടില്‍ ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.