Connect with us

Health

തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാമ്പസിലെ ഉറവകളിലെ വെള്ളം ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി അധികൃതർ

നഗരപരിധിയിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് നിർദേശം നൽകിയത്.

Published

on

മെഡിക്കൽ കോളജ് ക്യാമ്പസിലെ ഉറവകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വെള്ളം കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും മറ്റും ഉപയോഗിക്കരുതെന്നാണ് നിർദേശം. നിർമ്മാണ പ്രവർത്തനങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കരുതെന്നും അധികൃതർ‌ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരപരിധിയിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് നിർദേശം നൽകിയത്.

തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. മുന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചിരുന്നു.

പായൽ പിടിച്ചുകിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിട്ടുണ്ട്. കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും നേരത്തേ നിർദേശം നൽകിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിൽ

ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്

Published

on

ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്. അതേസമയം, ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്.

അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്സ് വൈറസാണ്. ക്ലേഡ് 2നേക്കാൾ അപകടകാരിയായ വൈറസാണിത്.

എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി ആശുപത്രിയിൽ സമ്പർക്കവിലക്കിലാണെന്നും ആരോഗ്യാവസ്ഥ തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് സമാനമായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Continue Reading

Health

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ സംശയം; സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

ണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്

Published

on

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇരുവരേയും നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. നിപ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇരുവരേയും ഇന്നലെയാണ് പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയത്. ഇന്നലെ രാത്രി രണ്ടു പേരുടേയും സ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു.

Continue Reading

Health

കണ്ണൂരിൽ നിപ?: രണ്ടു പേർ നിരീക്ഷണത്തിൽ

മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപയുടേതെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുള്ളത്

Published

on

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നിപയെന്ന് സംശയം. രോഗ ലക്ഷണങ്ങളോടെ രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപയുടേതെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുള്ളത്. ഇരുവരുടെയും സ്രവങ്ങള്‍ കോഴിക്കോട്ടേക്ക് പരിശോധനയ്ക്കും അയക്കും. നിലവില്‍ ഇരുവരും നിരീക്ഷണത്തില്‍ തുടരുകയാണ്.

 

Continue Reading

Trending