Connect with us

Football

ബ്രസീലിന്റെ പുതിയ പരിശീലകനായി ഡോറിവര്‍ ജൂനിയര്‍

ടുന്ന ബ്രസീല്‍ ദേശീയ ടീമിന് പ്രതീക്ഷയേകി പുതിയ പരിശീലകനെത്തുന്നു. സാവോ പോളോ എഫ്‌സിയുടെ ഹെഡ് കോച്ച് ഡാറിവല്‍ ജൂനിയറാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ബ്രസീലിന്റെ ക്ഷണം ഡോറിവല്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

ഖത്തര്‍ വേള്‍ഡ് കപ്പിന് ശേഷം സ്ഥിരത പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ബ്രസീല്‍ ദേശീയ ടീമിന് പ്രതീക്ഷയേകി പുതിയ പരിശീലകനെത്തുന്നു. സാവോ പോളോ എഫ്‌സിയുടെ ഹെഡ് കോച്ച് ഡാറിവല്‍ ജൂനിയറാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ബ്രസീലിന്റെ ക്ഷണം ഡോറിവല്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മോശം പ്രകടനത്തെ തുടര്‍ന്ന് താല്‍കാലിക കോച്ച് ഫെര്‍ണാണ്ടോ ഡിനിസിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതിനായി ഡോറിവല്‍ ജൂനിയര്‍ സാവോ പോളോയുടെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ചതായി ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു.നേരത്തെ സാന്റോസ് എഫ്‌സി, ഫ്‌ളമെംഗോ, അത്‌ലറ്റികോ മിനെറോ തുടങ്ങി പത്തിലധികം ക്ലബ്ബുകളെ 61കാരന്‍ പരിശീലിപ്പിച്ചിട്ടുണ്ട്.

സാവോ പോളോ, ഫ്‌ളമെംഗോ, സാന്റോസ് എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്കൊപ്പം ബ്രസീലിയന്‍ കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്കയാണ് പുതിയ പരിശീലകനു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിന് മുന്നോടിയായി ടീമിനെ ഒരുക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്.

ലോകകപ്പിന് ശേഷം ടിറ്റെ ഒഴിഞ്ഞതിനു ശേഷമാണ് പരിശീലക സ്ഥാനത്തേക്ക് ഡിനിസ് എത്തിയത്. കഴിഞ്ഞ ജൂലൈയില്‍ സ്ഥാനമേറ്റെടുത്ത ദിനിസിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. ആറ് മാസത്തെ പരിശീലനത്തിനിടെ ബ്രസീലിന് രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടാനായത്. നവംബറില്‍ അര്‍ജന്റീനയോട് സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായ 3 പരാജയങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് വിദേശ പരിശീലകനെ കൊണ്ടുവരുന്നതിനും ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമം നടത്തി. റയല്‍മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ അന്‍സലോട്ടിയായെയായിരുന്നു ലക്ഷ്യമിട്ടത്.

എന്നാല്‍ അടുത്തിടെ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡുമായി 2 വര്‍ഷത്തേക്ക് കൂടി ഇറ്റാലിയന്‍ പരിശീലകന്‍ കരാര്‍ പുതുക്കിയതോടെ ബ്രസീലില്‍ നിന്നുതന്നെ പരിശീലകനെ കണ്ടെത്തുകയായിരുന്നു.

 

 

Football

കോപ്പ അമേരിക്ക; ആദ്യ അങ്കത്തിന് ബ്രസീല്‍ നാളെ ഇറങ്ങും

കോസ്റ്റോറിക്കയുമായി ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ 6.30നാണ് മത്സരം.

Published

on

കോപ്പ അമേരിക്കയില്‍ ആദ്യ അങ്കത്തിന് ബ്രസീല്‍ നാളെയിറങ്ങും. കോസ്റ്റോറിക്കയുമായി ഇന്ത്യന്‍ സമയം ചൊവ്വാഴ്ച്ച രാവിലെ 6.30നാണ് മത്സരം. സമീപ കാലത്തെ തിരിച്ചടികള്‍ക്ക് കോപ്പയിലൂടെ വന്‍ തിരിച്ചുവരവാണ് ടീമിന്റെ ലക്ഷ്യം. ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് ഏറ്റ തോല്‍വി ആരാധകര്‍ക്കുണ്ടാക്കിയ വേദന മറികടക്കാനും ഒരു കപ്പ് അനിവാര്യമാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലടക്കം കഴിഞ്ഞ വര്‍ഷം തോല്‍വികള്‍ ഒരുപാട് കണ്ട ടീമാണ് കാനറികള്‍. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഉറുഗ്വായ്, അര്‍ജന്റീന ടീമുകളോട് തോറ്റതും ടീമിന് തിരിച്ചടിയായി. ഇതിന് പിറകിലായിരുന്നു സൂപ്പര്‍ താരം നെയ്മറിന്റെ പരിക്കും.

എന്നാല്‍ ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നുള്ള പ്ലാനാണ് പുതിയ പരിശീലകന്‍ ഡോറിവല്‍ ജൂനിയര്‍ ഒരുക്കിയിട്ടുള്ളത്. നെയ്മറിന് പകരം റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ നായക പദവിയിലേക്കുമുയര്‍ത്തി. ബ്രസീല്‍ ഫുട്‌ബോളിന്റെ പുത്തന്‍ താരോദയമാകുമെന്ന് കരുതുന്ന എന്‍ഡ്രിക്കിനെ അറ്റാക്കിങ്ങിലേക്ക് കൊണ്ട് വന്നു. 17കാരനായ ഈ അറ്റാക്കറെ ഈ അടുത്താണ് റയല്‍മാഡ്രിഡ് പൊന്നും വിലയ്ക്ക് ‘തൂക്കിയത്’.

ലിവര്‍പൂളില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന അല്ലിസണ്‍ ഗോള്‍ വല കാക്കാനുള്ളതാണ് സാംമ്പാതാളക്കാരുടെ മറ്റൊരു ആശ്വാസം. മുന്‍ നിര ക്ലബുകളുടെ പ്രതിരോധ നിര താരങ്ങളും ധൈര്യത്തിനുണ്ട്. പിഎസ്ജിയുടെ മാര്‍ക്വിഞ്ഞോസും ആഴ്സണലിന്റെ ഗബ്രിയേല്‍ മഗാല്‍ഹേയ്‌സും റയലിന്റെ ഏദര്‍ മിലിറ്റാവോയുമുണ്ട്. മിഡ്ഫീല്‍ഡില്‍ വെസ്റ്റ്ഹാം യുനൈറ്റഡിന്റെ ലുകാസ് പക്വറ്റക്ക് പിന്തുണ നല്‍കാന്‍ മികച്ച താരങ്ങള്‍ മധ്യനിരയില്‍ ഇല്ല എന്നത് ബ്രസീലിന് വെല്ലുവിളിയാകും.

മുന്‍നിരയാണ് ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത്. റയലിന്റെ വിനീഷ്യസും റോഡ്രിഗോയും എന്‍ഡ്രികും ചേരുന്ന മുന്നേറ്റ നിരയ്ക്ക് ഏതൊരു പ്രതിരോധ നിരയെയും മറികടക്കാനുള്ള കഴിവുണ്ട്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീലുള്ളത്. കോസ്റ്റോറിക്കക്ക് പുറമെ പര്വഗായ്, കൊളംബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Continue Reading

Football

ലയണൽ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാൾ

ഫുട്‌ബോള്‍ മിശിഹ ലിയോണല്‍ ആന്ദ്രേസ് മെസ്സി പിറവി കൊണ്ട ദിനം.

Published

on

കാല്‍പന്തിന്റെ രാജകുമാരന്‍ ലയോണല്‍ മെസ്സിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍. ലോകകപ്പെന്ന വലിയ സ്വപ്നവും നേടിയതോടെ ഏറ്റവും ആശ്വാസത്തോടെ, ആസ്വാദിച്ച് പന്തു തട്ടുന്ന മെസ്സിയെയാണ് ഈ കോപ്പയില്‍ ലോകം കാണുന്നത്. ഫുട്‌ബോള്‍ മിശിഹ ലിയോണല്‍ ആന്ദ്രേസ് മെസ്സി പിറവി കൊണ്ട ദിനം. താരം ഇപ്പോള്‍ പന്തു തട്ടുന്നത് ഇന്റര്‍മയാമിയിലാണ്.

ഹോര്‍മോണ്‍ കുറവില്‍ ഇനിയും ഉയരം വക്കില്ലെന്ന് ഭിഷ്വഗരന്മാര്‍ വിധിച്ച ബാലന്‍ ലോകത്തോളം ഉയര്‍ന്ന കഥയ്ക്ക്‌സമാനതകളില്ല. ഒരു തുകല്‍ പന്ത് കാലില്‍ കൊരുത്ത് അവന്‍ കാണിച്ച ഇന്ദ്രജാലങ്ങളെ വര്‍ണിക്കാന്‍ കവിതകളോ, വാക്കുകളോ പോരാതെ വരും. 1987 ജൂണ്‍ 24ന് അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനനം. ജീവിതവും കരിയറും കെട്ടിപ്പടുക്കാന്‍ ബാഴ്‌സലോണയിലേക്കുള്ള കുടിയേറ്റം. ലാ മാസിയയില്‍ പയറ്റിത്തെളിഞ്ഞ് കറ്റാലന്‍പടയുടെ അമരക്കാരനായി. ബാലന്‍ ഡി ഓറും, ഫിഫ പുരസ്‌കാരങ്ങളും ക്ലബിനായി കിരീടങ്ങളും വാരിക്കൂട്ടുമ്പോഴും രാജ്യത്തിനായി ഒന്നും ചെയ്യാത്തവനെന്ന ചീത്തപ്പേരും പേറേണ്ടി വന്നു കുറേ കാലം.

ഒടുവില്‍ മാരക്കായില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീനയുടെയും തന്റെയും കാത്തിരിപ്പ് അവസാനിപ്പിച്ചു. പിന്നാലെ ഫിനാലിസിമ കിരീടം. ഒടുവില്‍ ആ അവതാര ഉദ്ദേശം പൂര്‍ത്തികരിച്ചുകൊണ്ട് ആരാധകരുടെ കണ്ണും മനസും നിറച്ച് വിശ്വകിരീടനേട്ടം. മറ്റൊരു കോപ്പ കാലമെത്തുമ്പോള്‍ മെസ്സിക്കും അനുചരന്മാര്‍ക്കും ആശങ്കകളൊന്നുമില്ല. മെസ്സി ആസ്വാദിച്ച് പന്ത് തട്ടുമ്പോള്‍ നെഞ്ചിടിപ്പില്ലാതെ ആരാധകരും അതിനൊപ്പം ചേരുന്നു. 2026ലെ ലോകകപ്പിന് മെസ്സിയുണ്ടാകുമോയെന്ന ചോദ്യത്തിനാണ് ഇനിയുത്തരം കിട്ടേണ്ടത്. താരം സസ്‌പെന്‍സ് തുടരുകയാണ്.

Continue Reading

Football

ഇനി ഫുട്‌ബോള്‍ വസന്തത്തിന്റെ നാളുകള്‍; കോപ്പയ്ക്ക് നാളെ കിക്കോഫ്‌

15 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുക.

Published

on

സഹീലു റഹ്മാന്‍

കോപ്പ അമേരിക്ക 48-ാം പതിപ്പിന് നാളെ തുടക്കം. അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ടൂര്‍ണമെന്റില്‍ നിലവിലെ ചാംമ്പ്യന്‍മാരായ അര്‍ജന്റീനയും കാനഡയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. 15 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കുക. നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. ചാമ്പ്യന്‍ഷിപ്പിന് ആദ്യ വിസില്‍ മുഴങ്ങുമ്പോള്‍ ലോകം ഒരു മിനിവേള്‍ഡ്കപ്പിന്റെ ആരവങ്ങളിലമരും.

ദേശീയ ടീമുകള്‍ ഉള്‍പ്പെടുന്ന ലോകത്തിലെ പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ കോപ്പ അമേരിക്കയില്‍ ഫേവറേറ്റുകളായി അര്‍ജന്റീനയും, ബ്രസീലും, ഉറുഗ്വേയും, കൊളംബിയയും ഒക്കെ എത്തുമ്പോള്‍ മത്സരത്തിന് വീറും വാശിയും നിറയും.

നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാണ് സാക്ഷാല്‍ ലിയോ മെസ്സിയുടെ അര്‍ജന്റീന. ഏറ്റവും കൂടുതല്‍ കോപ്പ നേടിയിട്ടുള്ള ബഹുമതിയും അര്‍ജന്റീനയ്ക്കുണ്ട്. ഫുട്‌ബോള്‍ ഗോട്ട് എന്ന് വിശേഷിപ്പിക്കുന്ന ലയണല്‍ മെസ്സി തന്നെയാണ് ആല്‍ബിസെലിസ്റ്റകളുടെ തുറുപ്പ്ചീട്ട്. നീണ്ട നാളത്തെ കിരീട വരള്‍ച്ച മെസ്സിയും സംഘവും കോപ്പയിലൂടെയാണ് മാറ്റി കുറിച്ചത്. മാരക്കാനയില്‍ ബ്രസീലിനെ മുട്ടുകുത്തിച്ചാണ് അര്‍ജന്റീന കിരീടക്ഷാമം ഇല്ലാതാക്കിയത്. കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ ഗ്വാട്ടിമാലയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുന്നത്.

മെസ്സിയെ കൂടാതെ വെറ്ററന്‍ വിങര്‍ ഡിമരിയ, ലോകകപ്പ് ഗോള്‍ഡന്‍ ഗ്ലോവ് വിന്നര്‍ എമി മാര്‍ട്ടിനെസ്, പ്രതിരോധത്തില്‍ ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ ടീമിലുണ്ട്. സീരി എയിലെ ടോപ് സ്‌കോറര്‍ ലൗട്ടാരോ മാര്‍ട്ടിനെസ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൂലിയന്‍ അല്‍വാരസ് എന്നിവര്‍ മുന്നേറ്റ നിരയില്‍ കളിക്കും. എഎസ് റോമയ്ക്കായി 16 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടും പൗലോ ഡിബാലയ്ക്ക് താല്‍ക്കാലിക ടീമില്‍ പോലും ഇടം ലഭിച്ചിരുന്നില്ല. കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയിലാണ് അര്‍ജന്റീന.

ടൂര്‍ണമെന്റില്‍ പത്താം കിരീടമാണ് ബ്രസീലിന്റെ ലക്ഷ്യം. സൂപ്പര്‍ താരം നെയ്മറിന്റെ അഭാവം ബ്രസീലിനുണ്ട്. സ്ഥിരം വില്ലനാകുന്ന പരിക്ക്് തന്നെയാണ് നെയ്മറിനെ ടീമില്‍ നിന്ന് തടഞ്ഞത്. സംാബാ താളക്കാരുടെ എല്ലാ കണ്ണുകളും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരമായ വിനിഷ്യസ് ജൂനിയറിന്‍ മേലാണ്. കൂടാതെ ബാഴ്‌സ താരം റഫീഞ്ഞ, റോഡ്രിഗോ ,മാര്‍ട്ടിനെല്ലി, ബ്രൂണോ തുടങ്ങിയ പ്രമുഖ താരങ്ങളും ബ്രസീല്‍ ടീമിലുണ്ട്.

സുവാരസിന്റെ മികവില്‍ പന്ത് തട്ടാന്‍ ഇറങ്ങുന്ന ഉറുഗ്വേയും മികച്ച ടീമുമാണ് ടൂര്‍ണമെന്റിലേക്ക് വരുന്നത്. യുവനിരയാണ് ഉറുഗ്വേയുടെ കരുത്ത്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകാന്‍ മെക്‌സിക്കോയും,വെനസ്വലയും, ഇക്വാഡറുമൊക്കെ പന്തു തട്ടുമ്പോള്‍ തീപാറും മത്സരം തന്നെ പ്രതീക്ഷിക്കാം.

അര്‍ജന്റീനയും ഉറുഗ്വേയും 15 തവണ വീതം കോപ്പ കിരീടം നേടിയിട്ടുണ്ട്. ബ്രസീല്‍ 9 തവണയും. ചിലി, പരാഗ്വയ്, പെറു ടീമുകള്‍ 2 തവണ വീതവും ബൊളീവിയ, കൊളംബിയ എന്നിവര്‍ ഓരോ തവണയും കിരീടം നേടി. രണ്ടു വന്‍കരകളില്‍ നിന്നായി 16 ടീമുകള്‍ മത്സരിക്കുന്നുണ്ടെങ്കിലും കോപ്പയില്‍ ഇത്തവണയും ആരാധകര്‍ കാത്തിരിക്കുന്നത് അര്‍ജന്റീന-ബ്രസീല്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനാവും. പക്ഷേ അര്‍ജന്റീന എ ഗ്രൂപ്പിലും ബ്രസീല്‍ ഡി ഗ്രൂപ്പിലും ആയതിനാല്‍ ഫൈനലില്‍ മാത്രമേ അതിനു സാധ്യതയുള്ളൂ.

 

Continue Reading

Trending