crime

ഡോ. ഷഹനയുടെ മരണം; ഡോ. റുവൈസ് കസ്റ്റഡിയിൽ

By webdesk14

December 07, 2023

മെഡിക്കൽ പിജി വിദ്യാർഥിനി ഡോ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജൂനിയർ ഡോക്ടർ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തത് കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്നാണ്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റിൽ തീരുമാനമാകും. ഡോ. ഷഹനയുടെ വീട്ടുകാരുടെ മൊഴി അനുസരിച്ചാണ് ചോദ്യം ചെയ്യൽ.

ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിരുന്നു. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നൽകി.ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു. സ്ത്രീധന ചോദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരാതി നൽകിയിരുന്നു

കഴിഞ്ഞ ദിവസമാണ് കൂടിയ അളവിൽ അനസ്തേഷ്യ കുത്തിവെച്ച് മരിച്ച നിലയിൽ ഫ്ലാറ്റിൽ ഡോ ഷെഹനയെ കണ്ടെത്തുന്നത്.