പുനലൂരില്‍ ഗാന്ധി പ്രതിമക്ക് നേരെ മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം. പുനലൂര്‍ തൂക്കുപാലത്തിന് മുമ്പിലുള്ള ഗാന്ധി പ്രതിമക്ക് നേരെ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കോണിപ്പടിയിലൂടെ പ്രതിമയുടെ മുകളില്‍ കയറിയ ഇയാള്‍ പ്രതിമയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ പുനലൂര്‍ സ്വദേശിയായ ഹരിലാലിനെ കസ്റ്റഡിയിലെടുത്തു.
നാട്ടുക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് പുനലൂര്‍ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരം ശല്യക്കാരനാണെന്നും മദ്യപിച്ച് നിരവധി തവണ ഇയാള്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായും പൊലീസ് പറഞ്ഞു. അതേസമയം, ഗാന്ധിപ്രതിമക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നന്നിരുന്നു.
പുനലൂര്‍ ഭാരതമാതാ ഐ.ടി.ഐയുടെ സില്‍വര്‍ ജൂബിലി സ്മാരകമായാണ് ഇവിടെ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. സംഭവത്തില്‍ ഭാരതമാതാ ഐ.ടി.ഐ അധികൃതരും പൂര്‍വ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധിച്ചു.