ദുബൈ എക്‌സ്‌പോയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സന്ദര്‍ശകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതും ഒമിക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളിലേക്ക്ന വ്യാപിക്കുന്നതിനെതുടര്‍ന്നാണ് നടപടി സ്വീകരിക്കുന്നത്.

ലോകമേളക്കെത്തുന്നയാളുകളുടെ പരിശോധിക്കാനുള്ള പി.സി.ആര്‍ ടെസ്റ്റിങ് കേന്ദ്രങ്ങളുടെ എണ്ണവും ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം, എല്ലാ ദിവസവും ഉണ്ടായകാറുള്ള പരേഡ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. എക്‌സ്‌പോയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരെയും സൗജന്യമായി പരിശോധന നടത്താനും സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചു.