‘ഇന്നുയിര്‍ കാപ്പോന്‍’ എന്ന പേരില്‍ സഹായ പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. റോഡപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനായാണ് ‘ഇന്നുയിര്‍ കാപ്പോന്‍’ എന്ന പദ്ധതി ആരംഭിച്ചത്. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. ശനിയാഴ്ചയാണ് പദ്ധതി തുടക്കമിട്ടത്.
സംസ്ഥാനത്ത് 408 സ്വകാര്യ ആശുപത്രികളിലും 201 സര്‍ക്കാര്‍ ആശുപത്രികളിലും അപകടത്തില്‍പെടുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ തന്നെ ചികിത്സ ലഭ്യമാക്കാനും ജീവന്‍ രക്ഷിക്കാനും വേണ്ടിയുള്ള സംവിധാനം ഒരുക്കും. പദ്ധതിപ്രകാരം 81 ജീവന്‍രക്ഷാ ചികിത്സകള്‍ ലഭ്യമാക്കും. പരമാവധി ഒരു ലക്ഷം രൂപ വരെ അപകടത്തില്‍ പെടുന്നയാള്‍ക്ക് ചികിത്സ സഹായം നല്‍കും. ആനുകൂല്യം ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (സി.എം.സി.എച്ച്.ഐ.എസ്)
ഗുണഭോക്താക്കളായവര്‍ക്കും അല്ലാത്തവര്‍ക്കും ആകും.
Be the first to write a comment.