Connect with us

GULF

യൂത്ത് മാർച്ചിന്റെ പുനരാവിഷ്കരണം ഒരുക്കി ദുബൈ മലപ്പുറം ജില്ലാ കെഎംസിസി

യൂത്ത് മാർച്ച് ജാഥാ അംഗങ്ങൾ നാട്ടിൽ ധരിച്ച അതേ തൊപ്പി അണിഞ്ഞു ജില്ലാ കെ.എം.സി.സി.അംഗങ്ങൾ ജാഥാനായകനെ വരവേറ്റപ്പോൾ പ്രവർത്തകരിൽ യൂത്ത് മാർച്ചിൽ അണി ചേർന്ന പ്രതീതിയുളവാക്കി

Published

on

16 മണ്ഡലങ്ങൾ 16 ദിനങ്ങൾ 300ൽ അധികം കി.മീറ്റർ കാൽനടയായി മലപ്പുറം ജില്ലയിലെ നഗരങ്ങളെയും ഗ്രാമാന്തരങ്ങളെയും ഇളക്കിമറിച്ച യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ ജാഥാ നായകൻ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂരിന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.ഒരുക്കിയ സ്വീകരണ ചടങ്ങ് നാട്ടിലെ യൂത്ത് മാർച്ചിന്റെ പുനരാവിഷ്കാരമായി മാറി.

യൂത്ത് മാർച്ച് ജാഥാ അംഗങ്ങൾ നാട്ടിൽ ധരിച്ച അതേ തൊപ്പി അണിഞ്ഞു ജില്ലാ കെ.എം.സി.സി.അംഗങ്ങൾ ജാഥാനായകനെ വരവേറ്റപ്പോൾ പ്രവർത്തകരിൽ യൂത്ത് മാർച്ചിൽ അണി ചേർന്ന പ്രതീതിയുളവാക്കി. വേദിയിൽ വെച്ച് ജാഥാ നായകന് തലപ്പാവും,ഷാളുകളും , മണ്ഡലങ്ങളുടെ സ്നേഹദരങ്ങളും കൂടി നൽകിയതോടെ നാട്ടിലെ യൂത്ത് മാർച്ച് സ്വീകരണ ചടങ്ങുകളുടെ തനിയാവർത്തനമായി സ്വീകരണചടങ്ങ് മാറി.യൂത്ത് മാർച്ചിന്റെ അനുഭവങ്ങൾ പങ്ക് വെച്ചു കൊണ്ട് ജാഥാ നായകൻ ഷരീഫ് സാഹിബ് കുറ്റൂരിന്റെ ഹൃദയസ്പർശിയായ പ്രഭാഷണം,ചടങ്ങിൽ പങ്കെടുത്തവർക്ക് അക്ഷരാർത്ഥത്തിൽ യൂത്ത് മാർച്ചിൽ പങ്കാളികളായതിന്റെ അനുഭൂതി പകർന്നു.

ദുബൈ മാലിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംസ്ഥാന കെ.എം.സി.സി. ജന: സെക്രട്ടറി മുസ്തഫ തിരൂർ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ കെ.എം.സി.സി.ആക്ടിംഗ് പ്രസിഡന്റ് കരീം കാലടി അദ്ധ്യക്ഷത വഹിച്ചു.

ദുബൈ ഭരണാധികാരി ഹിസ്സ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന്റെ ഡിജിറ്റൽ ഡോറ്റ്സ് ചിത്രം വരച്ച് ദുബൈ ഫൈനാനുഷ്യൽ സെന്റർ സമുച്ചയത്തിൽ ആലേഘനം ചെയ്തതിലൂടെ ശ്രദ്ധേയനായ നിഷാദ് അയ്യായയെ ചടങ്ങിൽ വെച്ച് ഷരീഫ് കുറ്റൂർ ഷാൾ അണിയിച്ചു ആദരിച്ചു.ആർ.ശുക്കൂർ, പി.വി.നാസർ, സിദ്ധീഖ് കാലൊടി, എ.പി. നൗഫൽ പ്രസംഗിച്ചു.ഒ.ടി.സലാം, നാസർ കുറമ്പത്തൂർ, മുജീബ് കോട്ടക്കൽ, സൈനുദ്ധീൻ പൊന്നാനി,ഷമീം ചെറിയമുണ്ടം, ഫക്രുദ്ദീൻ മാറാക്കര, ശിഹാബ് ഇരിവേറ്റി, സലാം പരി,ഹംസ ഹാജി മാട്ടുമ്മൽ ചടങ്ങിന് നേതൃത്ത്വം നൽകി. കെ.പി.പി.തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

വിദ്യാർത്ഥികളെ അനുമോദിച്ചു

Published

on

സൗദി-റിയാദ്-മുസാഹ്മിയ കെഎംസിസി കമ്മറ്റിയുടെ 2023-2024 sslc,+2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള സ്നേഹോപഹാരം കോട്ടക്കൽ സാജിത ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുസാഹ്മിയ കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ ബഹു പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നൽകി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നാക്ക വിഭാഗം നേരിടുന്ന പ്രതിസന്ധികളെ മറികടന്ന് നല്ലൊരു ശോഭന ഭാവി കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകത ബഹുമാനപ്പെട്ട തങ്ങൾ എടുത്തു പറഞ്ഞു. അവാർഡ് ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസരംഗത്തും തിളക്കമാർന്ന വിജയം ആശംസിക്കുകയും ചെയ്തു.

ചടങ്ങിൽ പി ഉബൈദുള്ള എംഎൽഎ, പുത്തൂർ റഹ്മാൻ(UAE കെഎംസിസി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ്) എം കെ നാസർ,മുസാഹ്മിയ കെഎംസിസി സെക്രട്ടറി കെ കെ സുബൈർ ചുഴലി, ട്രഷർ ആബിദ് പുത്തൂര്, ചാരിറ്റി കൺവീനർ യൂസഫ് കുന്നപ്പള്ളി, മുൻഉപാധ്യക്ഷൻ റസാഖ് ചെമ്മാട്, അംഗങ്ങളായ ഷാഹുൽ പറപ്പൂര്, ഷെഫീദ് മാനു, പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസർ കാപ്പൻ, കുഞ്ഞിമുഹമ്മദ് പടപ്പറമ്പ് എന്നിവർ സംബന്ധിച്ചു.

Continue Reading

GULF

റസാഖിനായി ഓടിയെത്തി മുനവ്വറലി തങ്ങൾ

ഒമാനിലെ ജയിലിൽ മരണപെട്ടു മലപ്പുറം സ്വദേശിയുടെ മരണനന്തര ചടങ്ങുകൾ വേഗത്തിലാക്കിയത് തങ്ങളുടെ ഇടപെടൽ

Published

on

പലപ്പോഴും പാണക്കാട്ട് സയ്യിദന്‍മാര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഇടപെടലുകള്‍ കൊണ്ടും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുനവ്വറലി ശിഹാബ് തങ്ങളുടെ ഈ ഇടപെടല്‍ സാധാരണമായാണ് തോന്നിയത്, എങ്കിലും ഏത് കാലവും ഒമാനിലെ കെഎംസിസിക്കാരെ ഓര്‍മ്മപ്പെടുത്തുന്നതുമായിരുന്നു.

ഒമാനില്‍ ജയിലില്‍ വെച്ച് മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖിന്റെ (51) ഖബറടക്കത്തിനും പ്രാര്‍ത്ഥനയ്ക്കുമായി മുനവ്വറലി തങ്ങള്‍ തന്നെയായിരുന്നു വേണ്ട ഇടപെടലുകള്‍ നടത്തി മുന്നിലുണ്ടായത്. ഏറെ നിയമപ്രശ്‌നങ്ങളില്‍ സങ്കീര്‍ണമായ സമയത്ത്, ഇതറിഞ്ഞ മുനവ്വറലി ശിഹാബ് തങ്ങള്‍ പൊലീസ് ആസ്ഥാനതെത്തി റസാഖിന്റെ മയ്യിത്ത് ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മയ്യിത്ത് മറവ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം കെഎംസിസി പ്രവര്‍ത്തകര്‍ക്ക് നല്‍കിയാണ് തങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്. മസ്‌കത്തിലെ അംറാത്ത് ഖബര്‍സ്ഥാനിലാണ് റസാഖിന്റെ മയ്യിത്ത് മറവ് ചെയ്തത്.

 

Continue Reading

FOREIGN

മലയാളി യുവാക്കളെ അബുദാബിയില്‍ നിന്നും കാണാതായി

സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്.

Published

on

അബുദാബി: അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നത്.

പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബില്‍ഡിംഗില്‍ താമസിക്കുമ്പോഴാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴില്‍ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ തായ്‌ലാന്റിലേക്ക് പുറപ്പെടുന്നു. 22 ന് തായ്‌ലാന്റ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ കുടുംബവുമായി പങ്കുവെച്ചിരുന്നു.

എയര്‍പോര്‍ട്ടിലെത്തിയ യുവാക്കളെ ഏജന്റ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നും 21 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം അജ്ഞാതമായ സ്ഥലത്ത് എത്തിച്ചുവെന്നുമാണ് അറിയുന്നത്. അന്വേഷണത്തില്‍ ഇവരുള്ളത് മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്താണെന്ന് സൂചനയുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചുവെക്കുകയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കിയെന്നുമാണ് കിട്ടിയ വിവരം. യുവാക്കളുടെ രക്ഷിതാക്കള്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Trending