യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കുടുംബ കഥയാണ് ചിത്രം പറയുന്നത്. മുകേഷ്, ഇന്നസെന്റ്, മുത്തുമണി, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്ത്രതിലെ മറ്റു താരങ്ങള്‍. ഫുള്‍ മൂണ്‍ സിനിമാസിന്റെ ബാനറില്‍ സേതു മണ്ണാര്‍കാടാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്. ഡോ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെതാണ് തിരക്കഥ. വിദ്യാസാഗര്‍ ഈണം പകരുന്ന ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളിലെത്തും.