യൂട്യൂബില്‍ ഹിറ്റുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനായ പൂമരം എന്ന ചിത്രത്തിലെ ഗാനം. ഇതിനകം അരക്കോടിയോളം പേരാണ് യൂട്യൂബിലൂടെ മാത്രം വിഡിയോ കണ്ടത്. മലയാളികളുടെയെല്ലാം നാവിന്‍ തുമ്പില്‍ ഞാനും ഞാനുമെന്റാളും നാല്‍പത് പേരും തന്നെയാണ്.

ഇപ്പോഴിതാ പൂമരത്തിലെ ഈ ഹിറ്റ് ഗാനം അങ്ങ് അറേബ്യയിലും എത്തിയിരിക്കുന്നു. ഒലീദ് ഇറാനി എന്നയാളാണ് പൂമരത്തിന്റെ അറബിക് വേര്‍ഷന്‍ പാടിയിരിക്കുന്നത്. പ്രവാസി മലയാളിയായ ഫൈസല്‍ റാസിക്കൊപ്പം കാറില്‍ ഇരുന്നുകൊണ്ടാണ് ഇറാനി പൂമരത്തിന്റെ അറബി പതിപ്പ് പാടുന്നത്. മലയാളം വരികള്‍ക്കൊപ്പം അറബി വാക്കുകളും ചേര്‍ത്താണ് ഇറാനിയുടെ പാട്ട്. കാര്‍ െ്രെഡവ് ചെയ്തുകൊണ്ട് ഫൈസലും ഇറാനിക്കൊപ്പം ചേരുന്നു. ഫൈസല്‍ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.