യുവതാരങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന താരമാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലും തമിഴിലും ഒട്ടേറെ ആരാധകര്‍ ദുല്‍ഖറിനുണ്ട്. പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്ത ദുല്‍ഖര്‍ ഒരിക്കലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യില്ല. അതിനുള്ള കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്.

ആരാധകര്‍ക്ക് ദുല്‍ഖറിനോടുള്ള സ്‌നേഹമാണ് നെഗറ്റീവ് കഥാപത്രങ്ങളെ വണ്ടെന്ന് വെക്കുന്നതിനുള്ള പ്രധാനകാരണമായി പറയുന്നത്. പോസിറ്റീവ് എനര്‍ജി നല്‍കുന്ന കഥാപാത്രങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കൂ. പുതുതലമുറയെ നല്ല പാതയിലേക്ക് നയിക്കുന്നതിനാണ് ആഗ്രഹം. അതു കൊണ്ടുതന്നെ പോസിറ്റീവ് സന്ദേശം നല്‍കുന്ന കഥാപാത്രങ്ങളെ മാത്രമേ ഉള്‍ക്കൊള്ളൂവെന്ന് താരം വ്യക്തമാക്കുന്നു.

തന്റെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരുടെ ആരാധനയേക്കാള്‍ അവരുടെ സ്‌നേഹാണ് ആവശ്യം. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതിനും വയസ്സായ കാലത്ത് അവരെ സംരക്ഷിക്കുന്നതിനും ചെറുപ്പക്കാര്‍ തയ്യാറാകണമെന്നും ദുല്‍ഖര്‍ പറയുന്നു.