Connect with us

Video Stories

ആ നൊബേല്‍ സമ്മാനം തിരിച്ചേല്‍പിക്കണം

Published

on

‘തിരസ്‌കൃതരും ഭവനരഹിതരും പ്രതീക്ഷയറ്റവരുമായ ജനതക്ക് താങ്ങാകുകയാണ് അന്തിമമായി നാം ലക്ഷ്യമിടുന്നത്. ലോകത്തെ ഏതു മുക്കിലുമുള്ള മനുഷ്യര്‍ക്കും അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും കഴിയാവുന്ന അവസ്ഥയുണ്ടാകണം.’ ഒരു നൊബേല്‍ സമാധാനസമ്മാന ജേതാവിന്റെ ഈ വാക്കുകളില്‍ എന്തെങ്കിലും അസ്വാഭാവികതയുള്ളതായി ആര്‍ക്കും തോന്നുന്നുണ്ടാവില്ല. 2010ല്‍ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കപ്പെട്ട് വിമാനത്തിലെത്തിയശേഷം നൊബേല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയില്‍ മ്യാന്മാര്‍ ജനാധിപത്യപോരാളി ഓങ് സാന്‍ സൂചിയാണ് എഴുതിത്തയ്യാറാക്കിയ മേല്‍പ്രസ്താവന വായിച്ചത്. കൃത്യം എട്ടു വര്‍ഷത്തിനുശേഷം ഇപ്പോള്‍ ഈ വാക്കുകള്‍ കൂടി കേള്‍ക്കാം. ‘പ്രത്യാശയുടെയും ധീരതയുടെയും മനുഷ്യാവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെയും പ്രതീകമായി സൂചിയെ കാണാനാകില്ലെ’ന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി സൂചിക്ക് നല്‍കിയ തങ്ങളുടെ പരമോന്നത ബഹുമതി പിന്‍വലിച്ചുകൊണ്ട് ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുന്നു. ലോകത്തെ ഉന്നത മനുഷ്യാവകാശ പോരാളിയെന്ന പദവി മ്യാന്മാര്‍ ഭരണാധികാരിയില്‍നിന്ന് എടുത്തുമാറ്റിയിരിക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആശ്വാസമല്ലാതെ മറ്റൊരു വികാരവും തോന്നാത്തത് എന്തുകൊണ്ടാണ്? 2009ല്‍ സൂചിക്ക് നല്‍കിയ അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ് പദവിയാണ് ആംനസ്റ്റി തിരിച്ചെടുത്തിരിക്കുന്നത്. ലോകത്ത് സ്വേച്ഛാധിപതികള്‍ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പേരില്‍ അധികാരത്തിലേറിയ വ്യക്തിതന്നെ സ്വേച്ഛാധിപത്യത്തിന്റെ കിരീടം സ്വയം എടുത്തണിയുക എന്നത് അത്യപൂര്‍വതയാണ്. അതാണ് സൂചി എന്ന കപട നാട്യക്കാരിയിലൂടെ ലോകജനത കാണുന്നത്. ഈ കിരീടം പക്ഷേ എത്രകാലത്തേക്കെന്നേ ഇനി അറിയാനുള്ളൂ. ‘എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന പദവിയിലാണവരിപ്പോള്‍. മിണ്ടാതിരിക്കുന്നതിനേക്കാള്‍ സ്വയം രാജിവെച്ചുപോകുകയാണ് അവര്‍ക്ക് നല്ലത്.’-2018 ആഗസ്റ്റ് അവസാനവാരത്തില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് യു.എന്‍ മനുഷ്യാവകാശസമിതി തലവന്‍ സയ്യിദ് റാദ് അല്‍ഹുസൈന്‍ മ്യാന്‍മാര്‍ നേതാവും സൂചിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു.
മനുഷ്യകുലത്തെ മുഴുവന്‍ ഭയപ്പെടുത്തുന്നതും ലജ്ജിപ്പിക്കുന്നതുമായ വംശീയക്രൂരതകളാണ് മ്യാന്‍മാറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അധികാരം ഇപ്പോഴും സൈന്യത്തിനാണെങ്കിലും ദരിദ്രരില്‍ ദരിദ്രരായ പത്തു ലക്ഷത്തോളം റോഹിംഗ്യന്‍ മുസ്‌ലിംകളെ ആട്ടിപ്പായിക്കുകയും അവരില്‍ നിരവധി പേരെ കുരുതികൊടുക്കുകയും ചെയ്ത സൈനിക കാട്ടാളത്തത്തിനെതിരെ ചെറുവിരലനക്കാന്‍ പോയിട്ട് അവരെ സംരക്ഷിക്കുന്ന നിലപാടാണ് ഈ പഴയ മനുഷ്യാവകാശ-ജനാധിപത്യപോരാളി സ്വീകരിച്ചിരിക്കുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും രാജ്യത്തെ ജനാധിപത്യവിരുദ്ധ പട്ടാള ഭരണത്തിനെതിരെ സ്വജീവിതം ത്യജിച്ചും വീട്ടുതടങ്കലില്‍ കിടന്ന് രക്തരഹിതമായി പോരാടിയ നേതാവെന്ന നിലയിലാണ് ലോകത്തിന്റെ പ്രശംസയും അംഗീകാരവും സൂചി പിടിച്ചുപറ്റിയത്. സ്വാഭാവികമായും 1991ല്‍ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ നൊബേല്‍ സമ്മാനവും സമാധാനത്തിന്റെ പേരില്‍ ഇവരെ തേടിയെത്തി. ഇപ്പോള്‍ 73 വയസ്സുള്ള സൂചി പക്ഷേ സ്വന്തം രാജ്യത്തെ രാഖൈന്‍ പ്രവിശ്യയിലെ ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ നരകയാതന അനുഭവിക്കുമ്പോള്‍ ആ അമൂല്യമായ നൊബേല്‍ പട്ടവും കക്ഷത്ത് കെട്ടിപ്പിടിച്ച്് അധികാരാസനത്തില്‍ അമര്‍ന്നിരിക്കുകയാണ്; അഗ്നിഗോളങ്ങളും രക്തപ്പുഴകളും തുടച്ചുമാറ്റിയ പൗരത്വം നിഷേധിക്കപ്പെട്ട സ്വന്തം പൗരന്മാരുടെ വേദനകളില്‍ തരിമ്പുപോലും മനശ്ചാഞ്ചല്യമില്ലാതെ. കഴിഞ്ഞവര്‍ഷം നടന്ന കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ യു.എന്‍ സെക്രട്ടറി കോഫി അന്നന്‍ ആണ് മ്യാന്മാറിലെത്തിയത്. കൂട്ടക്കൊലയെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന യു.എന്‍ നിര്‍ദേശം പുച്ഛത്തോടെ തള്ളിക്കളയുകയായിരുന്നു സൂചി. സൂചിയുടെ നടപടികളിലൂടെ ഇപ്പോള്‍ തെളിയുന്ന ഒരുകാര്യം അവരുടെ പൂര്‍വ നിലപാടുകളെല്ലാം സ്വന്തം രാജ്യത്തിനുവേണ്ടിയായിരുന്നില്ലെന്നും സ്വന്തം സമുദായത്തിനും അധികാരത്തിനും മാത്രം വേണ്ടിയായിരുന്നുവെന്നാണ്. ബുദ്ധമത വിശ്വാസിയായ സൂചി ഗൗതമബുദ്ധന്റെ ആശയങ്ങളാണോ ഇപ്പോള്‍ പിന്തുടരുന്നതെന്ന് സംശയിക്കുന്നവരുണ്ട്. വംശീയ അതിക്രമങ്ങള്‍ക്ക് പേരു കേട്ടവരാണ് മ്യാന്‍മാര്‍ പട്ടാളം. അതിന് പിന്തുണ നല്‍കുന്നവരില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ബുദ്ധമതവിശ്വാസികളും സന്യാസിമാരുമുണ്ട്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികള്‍ക്ക് ഏതാണ്ട് സമാനമാണ് മ്യാന്മാറിലെ ഭൂരിപക്ഷം ബുദ്ധമതക്കാരും. പട്ടാളത്തില്‍നിന്ന് നാമമാത്രമായ അധികാരമേ സൂചിക്ക് നേടാനായിട്ടുള്ളൂവെന്നാണ് പറയപ്പെടുന്നതെങ്കിലും പരിമിതമായ ആ അധികാരംപോലും തന്റെ ജനതയിലെ പാര്‍ശ്വവല്‍കൃത വിഭാഗത്തിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് ആകാത്തതെന്തുകൊണ്ടാണെന്നാണ് സൂചിയെ പഴയകാലത്തെല്ലാം പിന്തുണച്ച മനുഷ്യാവകാശപ്രവര്‍ത്തകരും എഴുത്തുകാരുമൊക്കെ ചോദിക്കുന്നത്. ഇതിന് സൂചിയുടെ മറുപടി പലപ്പോഴും മൗനമാണെന്നതാണ് കൗതുകകരം.
2017 ആഗസ്റ്റ് 25ന് മ്യാന്മാര്‍ പട്ടാളം റോഹിംഗ്യര്‍ക്കുനേരെ നടത്തിയ സൈനിക വേട്ടയില്‍ തീയില്‍പെട്ട് നൂറുകണക്കിന്് ജീവനുകളാണ് കത്തിയമര്‍ന്നത്. കുഴിച്ചുമൂടപ്പെട്ട ജീവനുകള്‍ നിരവധി. പത്തുലക്ഷത്തോളം പേരാണ് നാടുവിട്ടത്. 7,20, 000 പേരെന്ന് യു.എന്നിന്റെ മാത്രം കണക്ക്. സമീപത്തെ ബംഗ്ലാദേശിലേക്കും ഓസ്‌ത്രേലിയയിലേക്കുമൊക്കെയായി കിട്ടിയ ബോട്ടുകളില്‍ രാപ്പകലില്ലാതെ പലായനം ചെയ്യുന്ന റോഹിംഗ്യന്‍ മുസ്്‌ലിംകളുടെ കദനകഥ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ സഹിതം ലോകത്തിന് മുമ്പാകെ മാധ്യമങ്ങള്‍ പകര്‍ത്തി നല്‍കിയിരുന്നു. നാലു ലക്ഷത്തോളം റോഹിംഗ്യന്‍ മുസ്്‌ലിംകളാണ് ബംഗ്ലാദേശില്‍ മാത്രമുള്ളത്. ഇന്ത്യയില്‍ ഏതാണ്ട് നാല്‍പതിനായിരവും. ഇവരില്‍ തീവ്രവാദികളുണ്ടെന്നും ഇവരെ തിരിച്ചയക്കുമെന്നും മോദി സര്‍ക്കാര്‍ പറയുമ്പോള്‍ അവരുമായി നല്ലബന്ധം സ്ഥാപിച്ചിരിക്കുകയാണ് സൂചി. അപ്പോള്‍ സൂചിയുടെ ഉള്ളിലിരിപ്പ് മനസ്സിലാകും. തികഞ്ഞ മുസ്്‌ലിം വിരുദ്ധമനസ്സാണ് മോദിയുടെയും സൂചിയുടെയും ഉള്ളിലെന്നതാണത്. ലോകം കണ്ടതില്‍വെച്ചേറ്റവും വലിയ വംശീയ കൂട്ടക്കുരുതിയാണ് മ്യാന്‍മാര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്നതെന്ന് യു.എന്‍ മനുഷ്യാവകാശസംഘടന വിലയിരുത്തിയിട്ടുണ്ട്. മോദിയുടെ നടപടികളെപോലും യു.എന്‍ കടുത്തഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി.
മ്യാന്മാറിലേത് വംശീയകലാപമല്ലെന്നാണ് സൂചി ഇപ്പോള്‍ പറയുന്നത്. നൊബേല്‍ സമാധാനജേതാവ് എന്ന നിലയിലല്ല ഇപ്പോള്‍ അവര്‍ അറിയപ്പെടുന്നത്. തന്റെ രാജ്യത്തെ വംശീയ ഉന്മൂലനത്തിനെതിരെ ചെറുവിരലനക്കാത്ത അധികാരിയെന്ന നിലയിലാണ്. അതുകൊണ്ട് തനിക്ക് ചേരാത്ത ആ അലങ്കാര പദവി തിരിച്ചേല്‍പിക്കാന്‍ സൂചി സത്യസന്ധത കാട്ടണം. ആംനസ്റ്റിയോടും മദര്‍തെരേസയോടും മലാല യൂസഫ്‌സായിയോടും നാദിയമുറാദിനോടുമൊക്കെയുള്ള ആദരവാകുമത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending