കോഴിക്കോട്: മന്ത്രി ജലീല്‍ രാജിവെക്കണമെന്നാവശ്യപെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന കലക്ട്രേറ്റ് മാര്‍ച്ച് ഇന്ന് 10 മണിക്ക് എരഞ്ഞിപാലം പരിസരത്ത് നിന്ന് ആരംഭിക്കും. മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ 10 മണിക്ക് മുമ്പായി എരഞ്ഞിപ്പാലം പരിസരത്ത് എത്തിചേരണമെന്ന് ജില്ല പ്രസിഡന്റ് ലത്തീഫ് തുറയൂരും ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോടും അറിയിച്ചു.