Video Stories
ഹസ്സനും പിന്നെ ആ നരാധമനും
കടുത്ത ഹൃദ്രോഗ ബാധയുള്ള ഇരുപതുദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞുമായി തിരക്കേറിയ പാതയിലൂടെയുള്ള 450 കിലോമീറ്റര്‍ യാത്ര. അതും ആംബുലന്‍സില്‍ പ്രാണന് രക്ഷിക്കാനായുള്ള ചീറിപ്പാച്ചിലായി. ഊഹിക്കാന്‍ കഴിയാവുന്നതിലപ്പുറമാണ് ഡ്രൈവര്‍ 34കാരനായ കാസര്‍കോട് മുക്കുന്നോത്ത് ഹസ്സന് ദേളിയുടെ ധീരവും സ്ഥൈര്യവുമാര്‍ന്ന ചൊവ്വാഴ്ചത്തെ ആ സദ്കൃത്യം. അതിനൊപ്പം കേരളമൊട്ടാകെ മനംനൊന്ത് പ്രാര്‍ത്ഥിച്ചു; പിഞ്ചുകുഞ്ഞിന്റെ ജീവന് നിലനിര്‍ത്തണേ എന്ന് നാഥനോട് കേണപേക്ഷിച്ച്. കാസര്‍കോട് മുതല്‍ കൊച്ചി വരെയുള്ള ദേശീയപാത 213ന് ഇരുവശവും ആ കാഴ്ചകാണാന്‍ തിങ്ങിക്കൂടിയ മനസ്സുകളേക്കാള്‍ എത്രയോ അധികമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഓരോ മലയാളിയും നടത്തിയ വഴിയൊരുക്കങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും പിന്നിലെ നന്മ. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ചതിലും നേരത്തെ പിഞ്ചുകുഞ്ഞിന്റെ തുടിക്കാന്‍ മടിക്കുന്ന കുഞ്ഞു ഹൃദയവുമായി ഹസ്സന് കൊച്ചിയിലെ അമൃത ആസ്പത്രിയിലെത്തിയപ്പോള്‍ ഒരു ജനത മുഴുവന്‍ എണീറ്റുനിന്ന് കൈകൂപ്പി. 2017ലും തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലേക്ക് ഇതുപോലെ രോഗിയെ ആംബുലന്‍സുമായി ഹസ്സന് എത്തിച്ചിട്ടുണ്ട്. കെ.എല്‍ 60 ജെ. 7739 നമ്പരും അതിന്റെ ഡ്രൈവറും ഡോക്ടര്‍മാരേക്കാള്‍ പ്രശംസയര്‍ഹിക്കുന്നു. ഉദുമയിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സമിതിയുടേതാണ് ആംബുലന്‍സ്. കാസര്‍കോട് സ്വദേശികളായ മിത്താഹ്-സാനിയ ദമ്പതികളുടെ കുഞ്ഞിനെ മംഗലാപുരത്തുനിന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെ തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ പുറപ്പെട്ടത് വലിയ പ്രതീക്ഷകളോടെയായിരുന്നു. നീണ്ട പകല്‍ മുഴുവന്‍ കഷ്ടപ്പെട്ടാണെങ്കിലും ആറ്റുനോറ്റു പിറന്ന കുഞ്ഞിനെ രക്ഷിക്കണമെന്ന ചിന്തയായിരുന്നു മാതാപിതാക്കള്‍ക്ക്. അവര്‍ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ചികില്‍സ തുടരാനായി പുറപ്പെട്ടതിനുപിന്നില്‍ ചികില്‍സാചെലവ് അവിടെ കുറവാണെന്ന ധാരണയിലായിരുന്നു. സാധാരണഗതിയില്‍ പത്തു മണിക്കൂറിലധികം എടുക്കുന്ന യാത്രയാണ് അഞ്ചര മണിക്കൂര്‍ കൊണ്ട് ആംബുലന്‍സില്‍ കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്. തിരുവനന്തപുരത്ത് എത്തിക്കുമ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില വഷളാവുമോ എന്ന ഭയമായിരുന്നു എല്ലാവരുടെയും മനംനിറയെ. എന്നാല്‍ വഴിയിലെ ഓരോതടസ്സവും നീക്കാന്‍ മുന്‍കൂട്ടി പൊലീസ് സൗകര്യമൊരുക്കി. ആംബുലന്‍സ് കോഴിക്കോട്ട് എത്തുമ്പോഴേക്കുംതന്നെ കേരളം മുഴുവന്‍ സംഭവം ഏറ്റെടുത്തുകഴിഞ്ഞു. സമൂഹ മാധ്യമമായിരുന്നു അതിന് സഹായിച്ചത്. പ്രളയകാലത്തെന്നപോലെ കേരള ജനത ഒരു പിഞ്ചുകുഞ്ഞിന്റെയും കുടുംബത്തിന്റെയും ഉത്കണ്ഠയിലും വേദനയിലും പങ്കുചേര്‍ന്നതിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. പക്ഷേ ഇതുമാത്രമാണോ യഥാര്‍ത്ഥ ചിത്രം?
പിഞ്ചുകുഞ്ഞിന്റെ ആയുസ്സിനെയും ആരോഗ്യത്തെയും കുറിച്ച് ചിന്തിച്ച് പ്രാര്‍ത്ഥനയോടെ കഴിയുന്ന ജനത നിമിഷങ്ങള്‍ തള്ളിനീക്കുമ്പോഴാണ് പായസത്തില്‍ ചേര്‍ത്ത പാഷാണം കണക്കെ ഒരു നരാധമന് കുഞ്ഞിനുവേണ്ടി ഒരുക്കിയ സൗകര്യങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഒരു മനുഷ്യജീവിക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത പ്രവൃത്തിയാണ് ഇതിലൂടെ ഉണ്ടായതെന്ന ്പറയേണ്ടതില്ല. സംഘ്പരിവാറുകാരനാണ് ഈ അഭിപ്രായം സമൂഹമാധ്യമത്തിലൂടെ പുറംലോകത്തേക്കിട്ടതെന്നാണ് പറയപ്പെടുന്നത്. ഇയാളുടെ വികാര വിചാരങ്ങള്‍ എന്തുതന്നെയായാലും അന്വേഷിക്കേണ്ടതുതന്നെയാണെങ്കിലും ഇത്തരമൊരു മാനസികനില എന്തുകൊണ്ട് ഒരു മലയാളി യുവാവിന് വന്നുപെട്ടുവെന്നുകൂടി നാം ചിന്തിക്കേണ്ടതുണ്ട്. അടുത്തകാലത്തായി പശുവിന്റെ പേരിലും മറ്റും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്്ലിംകളാദി മനുഷ്യരെ മതത്തിന്റെയും ജാതീയതയുടെയും പേരില്‍ തല്ലിക്കൊല്ലുകയും മര്‍ദിച്ചവശരാക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ടെങ്കിലും കേരളം അതില്‍നിന്നെല്ലാം ഭിന്നമാണെന്നാണ് കരുതിയിരുന്നതും അഭിമാനിച്ചിരുന്നതും. എന്നാല്‍ ഈ മതേതരത്വ സുരഭില ഭൂമിയിലേക്കുകൂടി കറപുരണ്ട വര്‍ഗീയപാഷാണങ്ങള്‍ പതുക്കെപ്പതുക്കെയായി തിരയടിച്ചെത്തുന്നുവെന്നാണ് നടേ പറഞ്ഞ മാനസിക വൈകൃതം വിളിച്ചുപറയുന്നത്.
മനുഷ്യരോ മൃഗമോ ആയി പിറന്നവര്‍ക്കുപോലും നിനക്കാനാവാത്ത കൃത്യങ്ങളാണ് അടുത്തകാലത്തായി പിഞ്ചുകുഞ്ഞുങ്ങളെപോലും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുന്ന സംഭവങ്ങളിലൂടെ നാം കേരളീയര്‍ കണ്ടുകൊണ്ടിരിക്കുന്നത്. പിതാവിന്റെ മരണത്തോടെ അനാഥരായ രണ്ടു ബാലന്മാരിലൊരാളെ അമ്മയുടെ കാമുകന് പിച്ചിച്ചീന്തി കൊന്നത് അടുത്തകാലത്താണ്. ഇത്രയൊക്കെ സാക്ഷരതയും വിദ്യാഭ്യാസവും ജീവിത നിലവാരവും അവകാശപ്പെടുമ്പോഴും മലയാളി അസംസ്കൃതമായ മാനസിക വ്യാപാരങ്ങള്‍ക്ക് അടിമയാണെന്നാണ് ഇതെല്ലാം വിളിച്ചോതുന്നത്. ഇത്തരക്കാരെ പിടിച്ചുകെട്ടാന്‍ നാം മടിച്ചാല്‍ അത് മൊത്തം സമൂഹത്തിലേക്ക് പടരുന്ന വൈറസായി മാറും. കുഞ്ഞിനെ ആക്ഷേപിച്ച വ്യക്തിക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഈ നിമിഷവും ഇത്തരം ചിന്താഗതിക്കാര്‍ നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് തന്നെ തിരിച്ചറിയേണ്ടതുണ്ട്. പുരോഗമന കേരളത്തിന്റെ രണ്ടുതരം മനസ്സാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. അതിലൊന്ന് ജീവനും ശരീരവും തൃണവല്‍ഗണിച്ചുകൊണ്ട് ജീവനുവേണ്ടി തുടിക്കുന്ന പിഞ്ചുശരീരവുമായി ചീറിപ്പാഞ്ഞ ഹസ്സന്റേതാണ്. മറ്റേത് ജിവനുവേണ്ടി കേഴുന്ന കുഞ്ഞിനെതിരെ പോസ്റ്റിട്ട മാനസിക വൈകൃതവും. ഇതിലേതാണ് കേരളത്തിനും മനുഷ്യ സമൂഹത്തിനും വേണ്ടതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെങ്കിലും രണ്ടാമത്തെ അവസ്ഥയിലേക്ക് കേരളത്തെയും പിടിച്ചുകെട്ടി കൊണ്ടുപോകാനുള്ള ഗൂഢ ശ്രമങ്ങള്‍ പലവിധത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നത് കണ്ടില്ലെന്ന് നടിക്കരുത്.
ഇതോടൊപ്പം ആരോഗ്യവകുപ്പുമന്ത്രി ദമ്പതികളുമായി ഇടപെട്ട് കൊച്ചിയില്‍ ചികില്‍സാസൗകര്യം ഒരുക്കാന്‍ തയ്യാറായതും ഇത്തരുണത്തില്‍ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ മറക്കാതിരിക്കേണ്ട മറ്റൊന്ന് എന്തുകൊണ്ട് മംഗലാപുരത്തിനും തിരുവനന്തപുരത്തിനുമിടയില്‍ അത്യാധുനിക സൗകര്യമുള്ള ചെലവു കുറഞ്ഞ ചികില്‍സ നമുക്ക് ഇല്ലാതെപോയി എന്നതിനെക്കുറിച്ചാണ്. കേരളത്തിന് ഇത്തരം ഘട്ടങ്ങളില്‍ എന്തുകൊണ്ട് ഒരു എയര്‍ ആംബുലന്‍സ് ഉണ്ടായിക്കൂടാ. ലക്ഷങ്ങളുടെ വിദേശ ആഢംബര കാറുകള്‍ മന്ത്രിമാര്‍ക്കുവേണ്ടി വാങ്ങാന്‍ ചെലവഴിക്കുന്ന തുകയുടെ ഒരംശമുണ്ടെങ്കില്‍ ആകാശ ആംബുലന്‍സ് പ്രാപ്തമാക്കാവുന്നതാണ്. ഹൃദ്യം പദ്ധതിയെക്കുറിച്ച് മാത്രം കൊട്ടിഘോഷിക്കാതെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യബോധത്തിലൂന്നിയ നടപടികള്‍ ഇനിയെങ്കിലും സ്വീകരിക്കണം.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala13 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala12 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala15 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

