Video Stories
മണ്ടത്തരം വിളമ്പുന്ന പ്രധാനമന്ത്രി
‘ആകാശം മേഘാവൃതമായിരിക്കുന്നതിനാല്‍ ആക്രമണദൗത്യം മറ്റൊരുദിവസത്തേക്ക് മാറ്റണമെന്ന വാദമുയര്‍ന്നു. ഞാന്‍ ഇക്കാര്യത്തില്‍ വിദഗ്ധനോ ശാസ്ത്രജ്ഞനോ അല്ല. എങ്കിലും മഴയും മേഘവുമുണ്ടെങ്കില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്താന്റെ റഡാറുകളുടെ കണ്ണില്‍പെടാതെ പറക്കാമെന്ന മെച്ചമുണ്ടല്ലോ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കാലാവസ്ഥ പ്രതികൂലമായിട്ടും മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.’ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 14ന് നടന്ന പാക്ഭീകരാക്രമണത്തിന് തിരിച്ചടി നല്കാന് ഇന്ത്യ തയ്യാറെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സൈനിക വിദഗ്ധരുമായി ഇടപെട്ട് നടത്തിയ മേല്‍ ഉപദേശം വലിയവിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കയാണിപ്പോള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പുദിവസത്തിന്റെ തലേന്നാണ് കഴിഞ്ഞഅഞ്ചുവര്‍ഷമായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഒരു വ്യക്തിയില്‍നിന്ന് മേല്പറഞ്ഞ അശാസ്ത്രീയമായ പരാമര്‍ശമുണ്ടായത്. ന്യൂസ് നാഷണല്‍ ചാനലിന്റെ രണ്ട് ലേഖകരാണ് മോദിയുമായി സംസാരിക്കുന്നതായി വീഡിയോ പുറത്തുവന്നത്. ബി.ജെ.പി ഔദ്യോഗികമായി മോദിയുടെ ഈ വാചകങ്ങള്‍ ട്വീറ്റ് ചെയ്തെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
ഫെബ്രുവരി 26നാണ് പാക്കിസ്താനിലെ ബാലക്കോട്ടിലേക്ക് ആക്രമണം നടത്തിയത്. പാക് ഭീകരര്‍ക്കുനേരെയുള്ള തിരിച്ചടിക്ക് ഇന്ത്യന്‍ സൈന്യത്തിന് സര്‍വസ്വാതന്ത്ര്യവും കൊടുത്തുവെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. എന്നിട്ടും എന്തുകൊണ്ട് മോദി യുദ്ധവുമായി ബന്ധപ്പെട്ട് അഗാധപ്രാവീണ്യം ആവശ്യമുള്ള വിഷയത്തില്‍ ഇടപെട്ടു. അദ്ദേഹം പറയുന്നതനുസരിച്ച് താനൊരു ഉപദേശം നല്‍കുകമാത്രമാണ് ചെയ്തതെന്ന് വിശ്വസിക്കാമെങ്കില്‍, അത് വിശ്വസിച്ചാണോ ആണവശക്തിയായ ഇന്ത്യന്‍ സൈന്യം പോരിനിറങ്ങിയത്. ഇന്ത്യയുടെ പേരുകേട്ട സൈന്യത്തിനുമേല്‍ തന്റെ മണ്ടത്തരം അടിച്ചേല്‍പിക്കുകയായിരുന്നുവെന്നാണ് മോദി പരോക്ഷമായി സമ്മതിച്ചിരിക്കുന്നത്. ഇതിന് എന്ത് ധാര്‍മികവും സാങ്കേതികവുമായ അധികാരമാണ് അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുള്ളത്? മറ്റാരെക്കൊണ്ടെങ്കിലുമാണ് മോദി ഇത് പറയിച്ചിരുന്നതെങ്കില്‍ അത് നിഷേധിക്കാന്‍ അദ്ദേഹത്തിനും സര്‍ക്കാരിനും ഭരണകക്ഷിക്കും സാധിക്കുമായിരുന്നേനെ. എന്നാല്‍ മോദി തന്നെയാണ് പ്രസ്താവന നടത്തിയത് എന്നതുകൊണ്ട് സ്വന്തംമാലിന്യത്തെ സ്വയം വിഴുങ്ങേണ്ട ഗതികേടിലായിരിക്കുകയാണ് അദ്ദേഹവും ബി.ജെ.പിയുമിപ്പോള്‍.
പശു പുറത്തുവിടുന്നത് ഓക്സിജനാണെന്നും പുരാണകാലത്ത് ഇ-മെയിലും വിമാനവുണ്ടായിരുന്നുവെന്നും പറയുന്ന ആര്.എസ്.എസ്സുകാരായ ബി.ജെ.പി മുഖ്യമന്ത്രിക്ക് തുല്യമായിരിക്കുകയാണ് മോദി ഇതിലൂടെ. നെഹ്രുവിനെയും പ്രശസ്തനായ സൈനികമേധാവി ജനറല്‍ കരിയപ്പയെയുംകുറിച്ചൊക്കെ മോദിപറഞ്ഞ അബദ്ധങ്ങളും പച്ചക്കള്ളങ്ങളും ഇതിലൂടെ പൂര്‍വാധികം ശക്തിപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൈന്യവുമായി ബന്ധപ്പെട്ട യാതൊന്നും പരാമര്‍ശിക്കരുതെന്ന് തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ദേശീയതിരഞ്ഞെടുപ്പു കമ്മീഷന് എല്ലാ രാഷ്ട്രീയകക്ഷികളോടും പരസ്യമായി നിര്‍ദേശിച്ചിരുന്നതാണ്. സാധാരണഗതിയില്‍ സൈന്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയും സുരക്ഷയുമായ ഒന്നായതിനാല്‍ ഒരുരാഷ്ട്രീയക്കാരും അതിനെ പൊതുചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാറില്ല. സൈനികരില്‍ ഒരാളുടെപോലും വീര്യത്തിന് അതുമൂലം പോറലേല്‍ക്കപ്പെടരുത് എന്ന സദുദ്ദേശ്യത്തിലാണത്. എന്നാല്‍ നരേന്ദ്രമോദിയും ബി.ജെ.പിഅഖിലേന്ത്യാഅധ്യക്ഷന്‍ അമിത്ഷാഅടക്കമുള്ള ഭരണകക്ഷിനേതാക്കളും പരസ്യമായി പലതവണയാണ് സൈനികവിഷയങ്ങളെ തങ്ങളുടെ നേട്ടമെന്നനിലയില്‍ രാഷ്ട്രീയമുതലെടുപ്പിനുവേണ്ടി പൊതുവേദികളിലേക്ക് വലിച്ചിട്ടത്. രാജസ്ഥാനിലെ ഒരു പൊതുയോഗത്തില്‍ മോദി കന്നിവോട്ടര്‍മാരോട് ബാലക്കോട്ട് ആക്രമണത്തിന്റെ പേരില്‍ വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയതാണ്.
ഡസനോളം പരാതികളാണ് പ്രധാനമന്ത്രിക്കും അമിത്ഷാക്കുമെതിരെ നടപടിക്കായി തിര.കമ്മീഷന് എത്തിയത്. എന്നാല്‍ അതിലെല്ലാറ്റിലും ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു. കോണ്‍ഗ്രസിന് സുപ്രീംകോടതിയെവരെ സമീപിക്കേണ്ടിവന്നു. ഇതിലെ പ്രശ്നം മാതൃകാപെരുമാറ്റച്ചട്ടലംഘനത്തിനും അപ്പുറമാണ്. ലോകത്ത് ഇന്നുള്ള റഡാറുകളൊന്നിനെയും മറയ്ക്കാനുള്ള ശേഷി മേഘത്തിനില്ലെന്നത് ശാസ്ത്രസത്യം. അപ്പോള്‍ സൈനികവിദഗ്ധരെ കവച്ചുവെക്കുന്ന ഉപദേശംനല്കിയ പ്രധാനമന്ത്രി ചെയ്തത് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ പോന്ന ഒന്നാണ്. ഇന്ത്യന്‍ വിമാനങ്ങളെ റഡാറില്‍കണ്ട് പാക്കിസ്താന് രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നാണ് ഊഹിക്കേണ്ടത്. ആക്രമണംകൊണ്ട് എന്താണുണ്ടായതെന്ന് തെളിവുകള്‍സഹിതം സ്ഥാപിക്കാനാകാത്തതും ഇതുകൊണ്ടാണ്. അന്നുപോലും കവിത കോറിയിട്ടു എന്നുപറഞ്ഞ മോദിയുടെ സ്ക്രീനില്‍ കാണുന്നത് പ്രിന്റ് ചെയ്ത കവിത. എന്തിനായിരുന്നു ഈ നാടകം?
അഞ്ചുവര്‍ഷവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്താത്ത പ്രധാനമന്ത്രി നടത്തിയ തട്ടിക്കൂട്ട്് അഭിമുഖത്തില്‍ മോദിപറയുന്ന മറ്റ് രണ്ട് ഭീമാബദ്ധങ്ങള്‍ ഇതിലും വലുതാണ്. താന്‍ 1987-88 കാലത്ത് ഡിജിറ്റല്ക്യാമറ സ്വന്തമാക്കുകയും എല്‍.കെ അഡ്വാനിയുടെ വര്‍ണച്ചിത്രം പകര്‍ത്തി ഇ-മെയില്‍വഴി അയച്ചതായും മോദി അവകാശപ്പെടുന്നു. 1995 കാലത്ത് മാത്രമാണ് അമേരിക്കയില്‍പോലും ഇ-മെയില്‍ പൊതുജനം ഉപയോഗിച്ചുതുടങ്ങിയത്. ഡിജിറ്റല്‍ ക്യാമറ പ്രൊഫഷണലുകള്‍പോലും ഇന്ത്യയില്‍ ഉപയോഗിച്ചുതുടങ്ങിയത് ഏതാണ്ടിതേ കാലത്തും. തന്റെ സഹപാഠികളില്ലാത്ത സര്‍വകലാശാലാബിരുദപഠനത്തെക്കുറിച്ചും 50 വയസ്സുവരെ വരുമാനമില്ലാതിരുന്നതിനെക്കുറിച്ചും പറയുന്നത് വിശ്വസിക്കാന്‍ മാത്രം ഇന്ത്യന്‍ ജനത വിഡ്ഢികളാണെന്നാണോ മോദി ധരിച്ചുവെച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രികാലത്തും അതിനുമുമ്പുള്ള ആര്.എസ്.എസ് കാലത്തും മോദി പരിശീലിച്ചതൊക്കെയാണ് ഇപ്പോള്‍ ദുര്ഭൂതമായി പുറത്തുവന്നിരിക്കുന്നത്.
മോദിയിലൂടെ രാജ്യവും സൈന്യവും തന്നെയാണ് ഇപ്പോള്‍ നാണിക്കപ്പെട്ടിരിക്കുന്നത്. 45 കൊല്ലത്തെ തൊഴിലില്ലായ്മക്ക് കാരണമായതും പൊളിഞ്ഞാല്‍ തന്നെ കത്തിച്ചുകൊല്ലൂ എന്ന് പറഞ്ഞ നോട്ടുനിരോധനവും ജി.എസ.ടിയും കോടികളുടെ വിദേശയാത്രകളുമൊക്കെ ഇതേ മോദിബുദ്ധിയില്‍ ഉദിച്ചതാണെന്ന് വരുമ്പോള്‍ ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ മോദിയുടെ കയ്യിലകപ്പെട്ട ഇന്ത്യയെക്കുറിച്ച് എന്തുപറയാന്‍. പണ്ഡിറ്റ്നെഹ്രുവും ശാസ്ത്രിയും ഇന്ദിരാഗാന്ധിയും രാജീവും ഡോ.മന്‍മോഹന്‍സിംഗുമൊക്കെ ഇരുന്ന മഹനീയകസേരയാണിത്. അഹന്തയും പൊങ്ങച്ചവും പച്ചക്കള്ളങ്ങളും ഒരു ആര്.എസ്.എസ്സുകാരന് ഭൂഷണമായേക്കാം. അത്് പട്ടിണിപ്പാവങ്ങളുടെ ചെല്ലുചെലവിലാകുമ്പോഴോ?
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india20 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala19 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports17 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india19 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

