Video Stories
നവഫാസിസത്തിന്റെ ക്രിമിനല്‍ വാഴ്ച
ലോകാസമസ്താ സുഖിനോ ഭവന്തു: ഉദ്ഘോഷിക്കുന്നവരുടെ രാഷ്രീയവക്താക്കള്‍ ഭരിക്കുമ്പോള്‍ അക്രമിക്കൂട്ടങ്ങള്‍ക്ക് പേക്കൂത്ത് നടത്താനുള്ള ഇടമായി മാറുകയാണോ ഇന്ത്യാരാജ്യം. രാജ്യത്ത് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ നിരയിലെ ഒടുവിലത്തേതാണ് ഇന്നലെ ബീഹാറില്‍ അരങ്ങേറിയത്. പ്രമുഖ ഹിന്ദിപത്രത്തിലെ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും അവരുടെ വീട്ടില്‍കയറി അക്രമി നിറയൊഴിച്ച് കൊലപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. സഹരണ്‍പൂരിലെ വീടിനടുത്ത് പശുവിനെ കൂട്ടമായി അഴിച്ചുവിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ അയല്‍വാസി ദൈനിക്ജാഗരണ്‍ പത്രത്തിന്റെ ലേഖകന്‍ ആശിഷ്, സഹോദരന് അസുതോഷ് എന്നിവരെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് ആദ്യവിവരമെങ്കിലും കൂടുതല്‍ അന്വേഷണത്തിലേക്കെത്തുമ്പോള്‍ സംഭവത്തിനുപിന്നില്‍ മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മഹിപാല്‍ എന്നയാളാണ് പ്രതി. പ്രതിയെ നിതീഷ്സര്‍ക്കാരിന്റെ പൊലീസ് പിടികൂടിയിട്ടില്ല. ഇയാളുടെ ഉടമസ്ഥതയിലുള്ള കോട്വാളിലെ പാല്‍സംഭരണകേന്ദ്രത്തിനരികെ ആണ് പശുക്കളുടെ കൂട്ടം. എന്നാല്‍ ദൈനിക്ജാഗരണില്‍ മഹിപാലിനെതിരെ ആശിഷ് എഴുതിയ വാര്‍ത്തകളാണ് കൊലപാതകത്തിന് കാരണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ആസാം, രാജസ്ഥാന്, തെലുങ്കാന, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി കഴിഞ്ഞവര്‍ഷംമാത്രം പതിനാറോളം മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെനടന്ന ഇരട്ട അരുംകൊലകള്‍. മാധ്യമപ്രവര്‍ത്തനം പേടിസ്വപ്നമാകുന്ന നിലയിലേക്ക് മോദിഭരണകൂടം രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുകയാണിപ്പോള്‍.
ഭരണക്കാര്‍ ഒത്താശചെയ്യുന്ന കൊലപാതകപരമ്പരകള്‍ വടക്കേ ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ നിത്യസംഭവമായിരിക്കവെ, ഈ സംഭവത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നതിനെ തള്ളിക്കളയാനാവില്ല. ഇതേ ബീഹാറില്‍തന്നെയാണ് ബൈക്കിലെത്തിയ അക്രമികള്‍ കഴിഞ്ഞമാസം ഇതേപത്രത്തിലെ മറ്റൊരുമാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നത്. മധുബനി ജില്ലയില്‍ ജൂലൈ 29ന്നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരവെയാണ് ഇന്നലെ മറ്റൊരു മാധ്യമപ്രവര്ത്തകന് ഏതാണ്ട് അതേരീതിയില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നത്. മുപ്പത്താറുകാരനായ പ്രദീപ് മണ്ഡലാണ് അന്ന് കൊല്ലപ്പെട്ടത്. ദൈനിക് ജാഗരന്റെ മധുബനിയിലെ പ്രാദേശികലേഖനായിരുന്നു പ്രദീപ്. തികഞ്ഞ ഗൂഢാലോചനയാണ് അവിടെ നടന്നതെന്നാണ് വ്യക്തമായിരുന്നത്. വീണ്ടും അതേപത്രത്തിന്റെതന്നെ ലേഖകനെയും സഹോദരനെയും കൊലപ്പെടുത്താന്‍ അക്രമികള്‍ക്ക് പ്രചോദനമായത് സര്‍ക്കാരിന്റെ തലപ്പത്തുള്ളവരിലെ സ്വാധീനമോ പണമോ ആകാം.
2017 ഒക്ടോബറിലും ദൈനിക്ജാഗരണിന്റെ തന്നെ ഒരുമാധ്യമപ്രവര്‍ത്തകന്‍ അക്രമികളാല്‍ കൊലചെയ്യപ്പെടുകയുണ്ടായി. രാജേഷ്മിശ്ര എന്നയാളാണ് അന്ന് കൊലചെയ്യപ്പെട്ടത്. ഇവിടെയും സര്‍ക്കാരിന്റെ അനാസ്ഥയാണ് കൊലപാതകത്തിലേക്ക് വഴിവെച്ചത്. ബംഗളൂരുവില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വീടിനടത്തുവെച്ച് വെടിവെച്ചുകൊന്നതിലെ പ്രതികളെതേടിയുള്ള അന്വേഷണം മൂന്ന് സ്വതന്ത്രചിന്തകരുടെയും എഴുത്തുകാരുടെയും കൊലപാതകത്തിലേക്കാണ്. നടന് കമല്ഹാസന് പറഞ്ഞതുപോലെ ,ഹൈന്ദവഭീകരതയാണ് ഇതിനുപിന്നിലെന്ന് ഇതിനകം തെളിഞ്ഞിട്ടുമുണ്ട്. തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ടശേഷം പ്രതിയെ രക്ഷിക്കാന്‍ ചിലര്‍ കാട്ടിക്കൂട്ടിയ വെപ്രാളവും നാം നേരില്‍കണ്ടതാണ്.
കഴിഞ്ഞമാസം 29നാണ് ഉത്തര്‍പ്രദേശില്‍ ടോറസ്ലോറി ഇടിച്ച് ഉന്നാവ് ലെംഗികാതിക്രമക്കേസിലെ വാദിയുടെ രണ്ട് അമ്മായിമാര്‍ക്ക് ജീവന്‍നഷ്ടപ്പെടുകയും ഇരക്കും അഭിഭാഷകനും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തത്. ബി.ജെ.പി എം.എല്‍.എ സെന്‍ഗര്‍ ആണ് ഇതിലെ പ്രതി. ആദ്യം കൈമലര്‍ത്തിയ പൊലീസും യോഗി സര്‍ക്കാരും ശക്തമായ തെളിവുകള്‍ പുറത്തുവന്നതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് സന്നദ്ധമായത്. 2017ല്‍ ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സെന്‍ഗര്‍ ഇരയുടെ പിതാവിനെതിരെ കള്ളക്കേസെടുത്ത് പിടികൂടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവും അന്വേഷണത്തിലാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേറിയതിനുശേഷം കഴിഞ്ഞ രണ്ടൂമൂന്നു വര്‍ഷമായി അരങ്ങേറുന്ന കൊലപാതകങ്ങള്‍കൊണ്ട് സര്‍ക്കാര്‍രേഖകളില്‍ രാജ്യത്തെ ഏറ്റവുംകൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനമായിരിക്കുകയാണ് ഈ സംസ്ഥാനം. തൊട്ടുതാഴെതന്നെയാണ് ബീഹാറും. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സ്വതന്ത്രചിന്തകര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമൊന്നും രക്ഷയില്ലാത്ത അവസ്ഥ വന്നിട്ട് കുറച്ചുനാളായി. കൊലപാതകങ്ങള്‍ നടത്തിയാല്‍ സംരക്ഷിക്കാനാളുണ്ടെന്ന ഉറച്ചവിശ്വാസമാണ് അക്രമികള്‍ക്ക് കിട്ടുന്ന ലൈസന്‍സ്. ദാദ്രി കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ യു.പിയിലെ ബുലന്ദ്ഷഹറില്‍ കൃത്രിമമായി കലാപമുണ്ടാക്കി അതിനിടയില്‍ വെടിവെച്ചുകൊന്നതും അധികകാലമായിട്ടില്ല. ഔദ്യോഗികസ്ഥാനത്തിരിക്കുന്നവരുടെ പിന്തുണയാണ് ഇതിനെല്ലാം കാരണമെന്ന് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല.
അടുത്തിടെയായി ബി.ജെ.പിക്കാരും സംഘപരിവാരുകാരും പ്രതികളായിട്ടുള്ള കേസുകളില്‍ അതിസുന്ദരമായി അവര്‍ തലയൂരിപ്പോരുന്ന സംഭവങ്ങള്‍ നാം കണ്ടും കേട്ടും അമ്പരന്നിരിക്കുകയാണ്. 2017ല്‍ ഹരിയാനയിലെ കാലിവ്യാപാരി പഹ്ലുഖാനെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി ഭരിക്കുന്നകാലത്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രതികള്‍ക്കു വേണ്ടിയാണെന്നാണ് കഴിഞ്ഞയാഴ്ച വന്ന കോടതിവിധി നമ്മോട് വിളിച്ചുപറഞ്ഞത്. കൊലപാതകത്തിന്റെ വീഡിയോ ദൃശ്യം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവായി ഹാജരാക്കിയത്. ഇതിന്മേല് ആറുപ്രതികളെയും വെറുതെ വിടുകയായിരുന്നു. സംഝോത എക്പ്രസ്, മക്കമസ്ജിദ്, മാലേഗാവ് എന്നീ സ്ഫോടനങ്ങള്‍ തുടങ്ങി സംഘപരിവാറുകാര്‍ പ്രതികളായ രാജ്യത്തെ പ്രമാദമായ ഭീകരപ്രവര്‍ത്തനക്കേസുകളില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് നാം കണ്ടുകൊണ്ടേയിരിക്കുന്നു. മാലേഗാവ് കേസിലെ പ്രതിയായ പ്രജ്ഞസിംഗ് താക്കൂറിന് കഴിഞ്ഞ മേയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരിപ്പോള്‍ ഭോപ്പാലില്‍നിന്നുള്ള ബി.ജെ.പി ലോക്സഭാംഗവും. കൊലക്കേസില്‍ ജയിലില്‍ കിടന്നയാള്‍ രാജ്യത്തിന്റെ ക്രമസമാധാനചക്രം തിരിക്കുമ്പോള്‍ ഇതിലപ്പുറം നടക്കുമെന്ന് കരുതുന്നവരെന്തുപിഴച്ചു!
kerala
കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.
നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല് വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന് മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Video Stories
വിവാഹ വാഗ്ദാനം നല്കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന് കുടുങ്ങി
വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…
ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.
അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.
ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.
അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.
Video Stories
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍
ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന് വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.
അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.
എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.
ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
kerala14 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

