Video Stories
കൊലക്കളമാവുന്നു നമ്മുടെ നാട്
എട്ട് മാസത്തിനിടെ 1,75,000 ക്രിമിനല്‍ കേസുകള്‍-ഈ ഞെട്ടിക്കുന്ന കണക്ക് ബിഹാറിലേതോ, ഒറീസയിലേതോ അല്ല. നമ്മുടെ കൊച്ചു കേരളം എത്രമാത്രം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നു എന്നതിന്റെ നേര്‍ചിത്രമാണിത്. ഈ കണക്ക് ഊഹാപോഹമല്ല-ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള കണക്ക് സമര്‍പ്പിച്ചിരിക്കുന്നത് സംസ്ഥാന രഹസ്യാന്വേഷണ വകുപ്പാണ്. കലാപങ്ങളുടെ നാടായിരിക്കുന്നു കേരളം. എങ്ങും എവിടെയും പ്രശ്നങ്ങള്‍. അതില്‍ ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ചിരിക്കുന്നു, മറ്റ് കൊലപാതകങ്ങള്‍ കൂടിയിരിക്കുന്നു, ക്രിമിനല്‍വത്ക്കരണം പോലെ ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യാപിക്കുന്നു, പൊലീസിന് വിശ്രമമില്ലാത്ത തരത്തില്‍ രാത്രിയും പകലുമെല്ലാം കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു. പിടിച്ചുപറിയും മോഷണവും നിര്‍ബാധം നടക്കുന്നു. കേസുകളുടെ എണ്ണത്തിലെ ഭീതീതമായ വര്‍ധനയില്‍ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയെ പോലെ നില്ക്കുന്നു. ഇത്തരത്തില്‍ കേസുകളുടെ വര്‍ധന കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്. പൊലീസ് കേന്ദ്രങ്ങളും കുറ്റാന്വേഷണ രംഗത്തെ വിദഗ്ദ്ധരുമെല്ലാം ഒരു പോലെ പറയുന്നു-ഈ വര്‍ധനയില്‍ ആശങ്കപ്പെടണമെന്ന്. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം തന്നെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സാംസ്കാരിക കേരളം ഞെട്ടല്‍ പ്രകടിപ്പിച്ച് നില്ക്കുമ്പോള് ആഭ്യന്തര വകുപ്പിനും ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും മാത്രം ഞെട്ടലില്ല എന്നത് ക്രിമിനലുകളെ പിന്തുണക്കുന്നതിലുളള ഭരണകൂടത്തിന്റെ വ്യക്തമായ തെളിവായി മാറുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ തന്നെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ സമാധാനകാംക്ഷികളായ ജനങ്ങള്‍ ആശങ്കയിലാണ്. കണ്ണൂരിലും സംസ്ഥാനത്തിന്റെ മറ്റ് പലഭാഗങ്ങളിലും സി.പി.എം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമാവുന്നതിനൊപ്പം കൊലപാതകങ്ങളും വര്‍ധിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും കൃത്യമായ നടപടികള്‍ ഉറപ്പ് വരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ ആ വാഗ്ദാനങ്ങള്‍ എല്ലാം ജലരേഖകളായി മാറുകയും ചെയ്യുന്നുണ്ട്. ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം എവിടെയുമെത്തി നില്‍ക്കാതെ വരുമ്പോള്‍ രക്ഷിതാക്കള്‍ പോലും പരസ്യമായി സമരത്തിനിറങ്ങുന്ന കാഴ്ചയും കേരളത്തില്‍ കാണുന്നു. സദാചാര കൊലകള്‍ വര്‍ധിക്കുമ്പോള്‍ അതില്‍ പലതിലും ഭരണകക്ഷിയിലുളളവരുടെ പങ്കും സംശയിക്കപ്പെടുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വ്യക്തമായ ഗുഡാലോചനയുണ്ടെന്ന് ആദ്യം വ്യക്തമാക്കിയത് സിനിമാ മേഖലയിലുള്ള ഉന്നതരാണ്. അനുഭവങ്ങളില്‍ നിന്ന് അവര്‍ ഗുഢാലോചാന ആരോപിച്ചപ്പോള്‍ അത് നിഷേധിച്ചത് പൊലീസ് ഉന്നതരല്ല-അവരെയും നയിക്കുന്ന മുഖ്യമന്ത്രിയാണ്. സാധാരണ ഗതിയില്‍ അന്വേഷണം നടക്കുമ്പോള്‍ ഉന്നത സ്ഥാനത്തുളളവര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാറില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന് കോഴിക്കോട്ട് വെച്ച് പറഞ്ഞ വാക്കുകള്‍ പൊലീസിന് പോലും ന്യായീകരിക്കാന്‍ കഴിയാത്ത അവസ്ഥയായി. പള്‍സര്‍ സുനി എന്ന ക്രിമിനലിന് പിറകില്‍ മറ്റ് പലരുമുണ്ടെന്ന് ആക്രമിക്കപ്പെട്ട താരം പറയുമ്പോള്‍, സര്‍ക്കാര്‍ എന്തിന് ആ വാദം നിരാകരിക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം പ്രസക്തമാണ്. അന്വേഷണം പൊലീസിനാണ് നല്‍കേണ്ടത്. അവര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ എന്തിന് ഭരണകൂടം നിലപാട് വ്യക്തമാക്കണം… ജിഷ്ണു പ്രണോയിയുടെ കേസില്‍ ആ കുട്ടിയുടെ രക്ഷിതാക്കള്‍ എത്രയോ തവണ അഭ്യര്‍ത്ഥിച്ചിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആ വീട്ടിലേക്ക് പോയില്ല-ആ മാതാവിന്റെ കണ്ണുനീര് കാണുന്നില്ല. തിരുവനന്തപുരം യുനിവേഴ്സിറ്റി കോളജില്‍ സദാചാര പൊലീസ് ചമയാന്‍ ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ ചിലര്‍ ശ്രമിക്കുന്നതായി ആരോപണമുന്നയിക്കുന്നത് ആക്രമണത്തിന് വിധേയനായ വിദ്യാര്‍ത്ഥിയും അവരുടെ സുഹൃത്തുക്കളുമാണ്. എന്നാല്‍ ഇതിലും വ്യക്തമായ ഉത്തരം സര്‍ക്കാരിനില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ബാധം നടക്കുമ്പോള്‍ കേവലമായ സമാധാന യോഗങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ നടക്കുന്നില്ല.
പൊലീസ് പല കാര്യങ്ങളിലും ഇരുട്ടില്‍ തപ്പുകയാണ്. വ്യക്തമായ മറുപടികള്‍ ഒരു കാര്യത്തിനുമില്ല. ഡി.ജി.പി പറയുന്നത് കേസന്വേഷണം മാജിക്ക് അല്ലെന്നാണ്. പള്‍സര്‍ സുനിയെ കോടതി വരാന്തയില്‍ മല്‍പ്പിടുത്തതിലുടെ കീഴടക്കിയത് അഭിമാനമാണെന്ന് പറയുന്ന ഉന്നത പൊലീസ് മേധാവികള്‍ക്ക് ഇത് വരെ ആ ക്രിമിനല്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസിലെ നിര്‍ണായക തെളിവാകുമെന്ന് കരുതപ്പെടുന്ന മൊബൈല്‍ ഫോണ്‍ കായലിലേക്ക് വലിച്ചെറിഞ്ഞെന്ന പ്രതിയുടെ മൊഴി വിശ്വസിക്കുകയല്ലാതെ മറ്റൊരു വഴിയില്ലാതെ പൊലീസ് പിന്മാറുമ്പോള് നമ്മുടെ നാടിന്റെ ഈ ദുര്‍ഘട യാത്രയില്‍ എല്ലാവര്ക്കും ആശങ്കയുണ്ട്. കേവലം രാഷ്ട്രീയമായ ആരോപണമല്ല കേസുകള്‍ വര്‍ധിച്ചുവെന്നത്. രാഷ്ട്രീയമായ വാക്കുകളാണെങ്കില്‍ അതിന് സര്‍ക്കാരിന് മറുപടി നല്‍കാം. പക്ഷേ ഇത് ആഭ്യന്തര വകുപ്പ് തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ ഈ കാര്യത്തില്‍ വ്യക്തമായ ഉത്തരം സര്‍ക്കാര്‍ നല്‍കണം. ക്രിമിനലുകളെ നിലക്ക് നിര്‍ത്തണം. സമാധാന ജീവിതം ഉറപ്പ് വരുത്തണം. അതിന് മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങണം. അദ്ദേഹത്തില്‍ നിന്നും രാഷ്ട്രീയ വെല്ലുവിളികളല്ല കേരളം ആവശ്യപ്പെടുന്നത്. പക്വമായ പ്രവര്‍ത്തനവും മറുപടിയുമാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

