Connect with us

Video Stories

അന്നം തരുന്നവര്‍ ഓര്‍മിപ്പിക്കുന്നത്

Published

on

രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയുടെ തളര്‍ച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭീതിതമായ ഭാവിയെയാണ് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ അമ്പത്തെട്ടു ശതമാനം വരുമാനവും ഗാന്ധിജി വിഭാവനംചെയ്ത സ്വയം പര്യാപ്തമായ കാര്‍ഷിക ഗ്രാമീണ മേഖലയിലായിരിക്കെ അതിനെ പരിപോഷിപ്പിക്കുന്നതിന് പകരം സര്‍ക്കാരുകള്‍ കാട്ടുന്ന അമിതമായ നഗരവത്കരണ ത്വരയാണ് ഈ പ്രതിസന്ധിക്ക് കാരണം. നോട്ടു നിരോധനത്തിന്റെ ഏതാനും ദിവസത്തിന് ശേഷം 2016 നവംബര്‍ 16ന് കേന്ദ്ര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് 63 വന്‍കിട കോര്‍പറേറ്റുകളുടെ 7016 കോടി രൂപയായിരുന്നു. ഇതേ സര്‍ക്കാരാണ് രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ വായ്പകളുടെ പലിശയുടെ കാര്യത്തില്‍ ഇടപെടില്ലെന്ന നയം സ്വീകരിച്ചിരിക്കുന്നത് എന്നത് തികച്ചും വൈരുധ്യാത്മകമായിരിക്കുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി നടത്തിയ പ്രസ്താവന നോക്കുക: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്രം ഒരുക്കമല്ല. സര്‍ക്കാരുകള്‍ക്ക് അവരവരുടെ ശേഷിയനുസരിച്ച് അത് ചെയ്യാം. പൊതുമേഖലാ ബാങ്ക് മേധാവികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ഇങ്ങനെ പറഞ്ഞത് എന്നതില്‍ പലതും ഒളിഞ്ഞുകിടപ്പുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഇതേപ്രശ്‌നം ഉന്നയിച്ചതാണ്. പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നുകണ്ട് അഭ്യര്‍ഥിച്ചിട്ടും ചെറുവിരലനക്കാന്‍ അദ്ദേഹം തയ്യാറായില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ കര്‍ഷക രോഷത്തിന്റെ എരിതീയില്‍ പെട്ടുഴലുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ മെട്രോക്കും മറ്റും മുടക്കുന്ന കോടികളുടെ ചെറിയ പങ്ക് കാര്‍ഷിക മേഖലക്ക് വേണ്ടി നീക്കിവെച്ചാല്‍ മാത്രംമതി ഈ പ്രതിസന്ധി തല്‍കാലത്തേക്കെങ്കിലും പരിഹരിക്കാന്‍. ഫലമോ ഗ്രാമീണ യുവത സര്‍ക്കാരുകളുടെയും കോര്‍പറേറ്റുകളുടെയും കാടടച്ച നഗരക്കൊതിയുടെ പിന്നാലെ പായുന്നു. മധ്യപ്രദേശില്‍ ജൂണ്‍ ആറിനുണ്ടായ കര്‍ഷക പ്രക്ഷോഭത്തില്‍ കൊലചെയ്യപ്പെട്ടവരില്‍ പത്താംക്ലാസ് പാസായ യുവാവുമുണ്ടായിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന് കര്‍ഷകരുടെ നേര്‍ക്ക് വെടിയുതിര്‍ക്കാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. എ.ബി വാജ്‌പേയിയുടെ ‘തിളങ്ങുന്ന ഇന്ത്യ’യുടെ കാലത്ത് വിവിധ വടക്കേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് കൃഷി ഉപേക്ഷിച്ച് മുംബൈ, ഡല്‍ഹി പോലുള്ള വന്‍നഗരങ്ങളിലേക്ക് കുടിയേറിയ കര്‍ഷക കുടുംബങ്ങളുടെ സംഭവ കഥകള്‍ ഏറെ വായിച്ചറിഞ്ഞവരാണ് നമ്മള്‍. പതിനായിരക്കണക്കിന് കര്‍ഷകരാണ് മഹാരാഷ്ട്രയിലെ വിദര്‍ഭ ഗ്രാമത്തില്‍ മാത്രം ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി ഉണ്ടായ വരള്‍ച്ചയുടെ കെടുതി അനുഭവിച്ചു തീര്‍ക്കുകയായിരുന്നു കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് പൊതുവെ ലഭിച്ച മഴയാണ് ഇപ്പോഴത്തെ ഉത്പാദന വര്‍ധനവിനും വിലക്കുറവിനും ഇടയാക്കിയിരിക്കുന്നത്. ഇതിന്റെ സൂചനകള്‍ സവാളയുടെ വിലത്തകര്‍ച്ചയുടെ കാര്യത്തില്‍ ഏതാനും മാസം മുമ്പുതന്നെ സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെട്ടിരുന്നെങ്കിലും ഇന്നും വേണ്ട നടപടി ഉണ്ടായിട്ടില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പാക്കേജാണ് പ്രതീക്ഷക്കു വകയുള്ളത്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാകട്ടെ കര്‍ഷകരെ കളിയാക്കുന്ന രീതിയില്‍ നിരാഹാരം അനുഷ്ഠിച്ചാണ് അവരുടെ ആവശ്യത്തിന് മറുപടി നല്‍കിയിരിക്കുന്നത്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം ബി.ജെ.പിയാണ് ഭരിക്കുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് രാഷ്ട്രീയമായിത്തന്നെ ഇടപെട്ട് പരിഹാരം കാണാമെന്നിരിക്കെ പ്രശ്‌നത്തെ സംസ്ഥാനങ്ങളുടെ തലയില്‍വെച്ച് കൈയൊഴിയുന്നത് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ഗുജറാത്ത് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെയും രണ്ടു കൊല്ലത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയേണ്ടിയിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ച് കാര്‍ഷികകടം എഴുതിത്തള്ളിയത് മാതൃകയാണ്. ഈ വര്‍ഷം ആറു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന രാജ്യത്തെ കാര്‍ഷിക വളര്‍ച്ച 4.4 ലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ ഇറക്കുമതി നയം കൂനിന്മേല്‍ കുരുവായി.
വര്‍ധിച്ചുവരുന്ന കടബാധ്യതയാണ് ഇന്ന് ഇന്ത്യന്‍ കര്‍ഷകനെ അലട്ടുന്നത്. കുറഞ്ഞ ജലസേചന സസൗകര്യം, മഴക്കുറവ്, വിലയില്ലായ്മ തുടങ്ങിയവയേക്കാള്‍ കര്‍ഷകന്‍ പ്രയാസപ്പെടുന്നത് ചെലവിന് ആനുപാതികമായി ഉത്പാദനം കൂട്ടാന്‍ കഴിയുന്നില്ല എന്നതാണ്. കേന്ദ്രം ഒരു സംഖ്യ താങ്ങുവില നല്‍കുകയും ബാക്കി സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുകയും ചെയ്യുക എന്ന രീതി പ്രായോഗികമല്ലാതായിരിക്കുന്നു. കേരളംനെല്ലിന്റെ സംഭരണ വിലയില്‍ ഇരുന്നൂറിലധികം കോടി രൂപയാണ് കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. സംഭരിച്ചയുടന്‍ വില നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മുന്നണിയാണ് ഭരിക്കുന്നത് എന്നോര്‍ക്കണം. സത്യത്തില്‍ നരേന്ദ്ര മോദിയുടെ തലതിരിഞ്ഞ നോട്ടു നിരോധനമാണ് കര്‍ഷകന്റെ ദുരിതം ഇരട്ടിപ്പിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2015ല്‍ 7.1 ശതമാനമായിരുന്ന രാജ്യത്തിന്റെ ആഭ്യന്തര വരള്‍ച്ചാനിരക്ക് ഈ വര്‍ഷമാദ്യം 6.1 ശതമാനമായി കുറഞ്ഞത് മോദിയുടെ നയം മൂലമായിരുന്നുവെന്ന് ഇതിനകം വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്. വിളയിറക്കുന്ന കാലത്താണ് നോട്ടു നിരോധനംമൂലം കര്‍ഷകന് പണത്തിന് നെട്ടോട്ടമോടേണ്ടിവന്നത്.
ലോകത്തെ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമെന്നനിലക്ക് (35 വയസ്സിനുതാഴെ 65 ശതമാനം) അപാരമായ ഈ ക്രയശേഷിയെ കാര്‍ഷിക മേഖലയിലേക്ക് തിരിച്ചുവിടുന്നതിന് സര്‍ക്കാരുകള്‍ക്ക് ഇപ്പോഴും പ്രത്യേക നയമൊന്നുമില്ല. കേന്ദ്രമാകട്ടെ കശാപ്പുനിരോധനം പോലുള്ള കൂടുതല്‍ കര്‍ഷകവിരുദ്ധമായ നിലപാടിലേക്ക് തിരിഞ്ഞിരിക്കുന്നു. ഭൂമിയെ തുണ്ടംതുണ്ടമാക്കുന്ന നടപടിയുടെ അശാസ്ത്രീയത തിരിച്ചറിഞ്ഞ് കൂടുതല്‍ പ്രായോഗികവും ഉത്പാദനക്ഷമവുമായ സംവിധാനത്തിലേക്ക് ശ്രദ്ധയൂന്നേണ്ടിയിരിക്കുന്നു. തൊഴിലുറപ്പു പദ്ധതികൊണ്ട് ഉത്പാദന മേഖലയില്‍ എന്തു നേടിയെന്നുകൂടി വിലയിരുത്തണം. ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നം വിറ്റഴിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇപ്പോഴും കടലാസ് പദ്ധതികളായി മാത്രം നില്‍ക്കുന്നത് മാറ്റാന്‍ ആത്മാര്‍ഥമായ നീക്കം നടക്കണം. വിലക്കയറ്റത്തെപോലെ തന്നെ വിലക്കുറവിലും ശ്രദ്ധപതിയുകയും ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയും വേണം. വ്യവസായികളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സാമാജികരുടെയും വരുമാനത്തിലുള്ള താല്‍പര്യമെങ്കിലും സര്‍ക്കാരുകള്‍ അന്നംതരുന്നവരോട് കാട്ടണം.

Health

വണ്ടൂർ നടുവത്തെ നിപ സംശയം; മരിച്ച യുവാവിന്റെ സമ്പർർക്ക പട്ടികയിൽ 26 പേർ

തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു.

Published

on

നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത്. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ തുടര്‍നടപടികളിലേക്ക് കടക്കും.

സെപ്റ്റംബര്‍ 9നാണു പെരിന്തല്‍മണ്ണയിലെ എംഇഎസ് മെഡിക്കല്‍ കോളജില്‍ വച്ചു യുവാവ് മരിച്ചത്. വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ സാമ്പിള്‍ ഫലം പോസിറ്റീവാകുകയായിരുന്നു. തുടര്‍ന്നാണ് സ്ഥിരീകരണത്തിനായി പുനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ചത്. ബംഗളൂരുവില്‍ പഠിക്കുന്ന യുവാവാണ് കഴിഞ്ഞയാഴ്ച മരിച്ചത്.

 

Continue Reading

Video Stories

സിപിഎം– ആര്‍എസ്എസ് കൂട്ടുകെട്ട്; ചരിത്രത്താളുകളിലൂടെ ഒരു തിരിഞ്ഞുനോട്ടം

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനും, സംസ്ഥാന പൊലീസില്‍ ക്രമസമാധാന ചുമലതല വഹിക്കുന്ന എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ആദ്യം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു. കണ്ടാല്‍ എന്താ, എന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആദ്യ പ്രതികരണം. ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി തന്നെ മൗനം വെടിഞ്ഞു. എന്നാല്‍ അജിത് കുമാറിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് മാത്രം. പകരം ചരിത്രത്തെ വളച്ചൊടിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്.

എന്താണ് സത്യം? ചരിത്ര വസ്തുത എന്താണ്? പരിശോധിക്കാം…

. 1977 ല്‍ ആര്‍എസ്എസ് പിന്തുണയോടെ മത്സരിച്ച് ജയിച്ചാണ് പിണറായി വിജയന്‍ നിയമസഭയിലെത്തുന്നത്. അന്ന് ഉദുമയിലെ സി.പി.എം- ആര്‍.എസ്.എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു ആര്‍.എസ്.എസ് നേതാവ് കെ.ജി മാരാര്‍. അതേ കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണ്.

. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസമേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തു. ശിവദാസമേനോന് വേണ്ടി വോട്ട് തേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

. 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ വി.പി സിംഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ചരിത്രമാണ്. അന്ന് വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്‌പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

. 2021 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. പ്രതിപക്ഷം അതിന് മുന്‍പ് തന്നെ ബിജെപി- സിപിഎം അന്തര്‍ധാരയെന്ന ആക്ഷേപം ഉന്നയിച്ചിരുന്നു.

. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പിയുമായി സി.പി.എം സഖ്യമുണ്ടാക്കിയത്. മുഖ്യമന്ത്രി കത്തയച്ച് കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയെങ്കിലും, അന്വേഷണം ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കിയതിനു പകരമായല്ലേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് എന്ന ചോദ്യം ഇന്നും സമൂഹത്തിന് മുന്നില്‍ പ്രസക്തമായി നില്‍ക്കുകയാണ്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇതുവരെയും മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ സാധിച്ചിട്ടില്ല.

. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലെത്തി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും മുഖ്യമന്ത്രി പിണറായി വിജയനാണ്. അന്ന് മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞ മുഖ്യമന്ത്രിയെ കേരളം മറക്കാനിടയില്ല.

. സി.പി.എം- ആര്‍.എസ്.എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതും ചരിത്രം. ഭരണപക്ഷ എംഎല്‍എ ആയ കെ.ടി ജലീല്‍ ശ്രീ.എമ്മിനെ പുകഴ്ത്തി ഫെയ്ബുക്ക് പോസ്റ്റിട്ടതും ഏറെ ചര്‍ച്ചയായിരുന്നു. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പ്രതിപക്ഷം ചോദിച്ചിട്ട് മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല.

. തൃശൂര്‍ പൂരം കലക്കി ബി.ജെ.പിയെ തൃശൂരില്‍ ജയിപ്പിച്ചത് അന്തര്‍ധാരയുടെ ഭാഗമായാണോ എന്ന സംശയം ഇതിനോടകം തന്നെ ബലപ്പെട്ടു കഴിഞ്ഞു. സിപിഎം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കരുവന്നൂരിലെ ഇ.ഡി അന്വേഷണവും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണവും എങ്ങുമെത്താതെ നില്‍ക്കുന്നതും ഒത്തുകളിയുടെ ഭാഗമല്ലേ എന്ന് പൊതുസമൂഹം ചോദിക്കുന്നുണ്ട്.

. തലശേരി കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിലിന്റെ റിപ്പോര്‍ട്ടിലോ 1972 ഫെബ്രുവരി 22 ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്റെ പേരു പോലും ഉണ്ടായിരുന്നില്ല. അതുമായി ബന്ധപ്പെട്ട കെട്ടുകഥ പി.ടി തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതിനും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ആര്‍.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഇന്ത്യയില്‍ എക്കാലവും പ്രതിരോധിക്കുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഇല്ലാത്ത എന്ത് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ കുറിച്ചാണ് കേരള മുഖ്യമന്ത്രി പറയുന്നത് എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.

Continue Reading

News

‘കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെ’; പൂരം കലക്കിയ ആള്‍ തന്നെ അന്വേഷിക്കുന്നു, കെ. മുരളീധരന്‍

പൂരം കലക്കിയതിന്‍റെ അന്വേഷണം, കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെയെന്നും മുരളീധരന്‍ പരിഹസിച്ചു.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പൂരം കലക്കിയതിന്‍റെ അന്വേഷണം, കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെയെന്നും മുരളീധരന്‍ പരിഹസിച്ചു.

സിപിഐഎം നിലപാട് അതിശയിപ്പിക്കുന്നതാണ്. സിപിഐഎം സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നുണ്ട്, പക്ഷെ മുഖ്യമന്ത്രിയെ നേരില്‍ കാണുമ്പോള്‍ മിണ്ടുന്നില്ല. വി.ഡി. സതീശന്‍-എഡിജിപി ഗൂഢാലോചന എന്ന ആരോപണം ഞങ്ങള്‍ വിശ്വാസത്തില്‍ എടുക്കുന്നില്ല. ഡിജിപി പാവം മനുഷ്യനാണ്. അവരെ ബൊമ്മ പോലെ ഇരുത്തിയിരിക്കുന്നെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

തലസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന കുടിവെള്ള പ്രശ്‌നത്തൽ വാട്ടർ അതോറിറ്റിയെയും നഗരസഭയെയും മുരളീധരന്‍ വിമർശിച്ചു. വാട്ടര്‍ അതോറിറ്റിക്കും നഗരസഭയ്ക്കും വീഴ്ച പറ്റിയെന്നും തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അഞ്ച് ദിവസം അനുഭവിച്ചത് ദുരിതം. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥ. മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ വാട്ടര്‍ അതോറിറ്റിക്ക് പണം അടച്ചു. തിരഞ്ഞെടുപ്പ് പേര് പറഞ്ഞു അത് നീട്ടി കൊണ്ട് പോയതാണ്. സമരക്കാര്‍ക്ക് നേരെ പോലും വെള്ളം ചീറ്റാന്‍ ഇല്ലാത്ത അവസ്ഥയാണ്. അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി റോഷി അഗസ്റ്റിന്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. ഇതുവരെ ഇങ്ങനെ ഒരു സാഹചര്യം ഇവിടെ ഉണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Continue Reading

Trending