Connect with us

Views

അന്തര്‍ധാര സജീവമായിരുന്നു…

Published

on

 

ജര്‍മനിയില്‍ ഹിറ്റ്‌ലറെ അധികാരത്തിലേറ്റിയതിന്റെ പേരില്‍ ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബള്‍ഗേറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ജോര്‍ജി ദിമിത്രോവ് കുറ്റപ്പെടുത്തുന്നുണ്ട്. ഇറ്റലിയെതുടര്‍ന്ന് ജര്‍മനിയില്‍ ഫാഷിസം കടന്നുവരാനുള്ള സാധ്യതയെ കാണാതെ സോഷ്യല്‍ ഡമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫാഷിസത്തെ പ്രതിരോധിക്കുന്നതിനായി വിശാലമായ മുന്നണി രൂപവത്കരിക്കുന്നതില്‍ പരാജയപ്പെട്ടു.

അതിന്റെ ദുരന്തഫലം കൂടുതല്‍ അനുഭവിക്കേണ്ടിവന്ന ഒരു കൂട്ടര്‍ ജര്‍മനിയിലെ കമ്മ്യൂണിസ്റ്റുകാരായിരുന്നു. ഇത് ചരിത്രം നല്‍കുന്ന പാഠമാണ്. ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം ചരിത്രത്തില്‍ നിന്ന് ആരും പാഠം പഠിക്കുന്നില്ലെന്നതാണല്ലോ. പാലക്കാട് എലപ്പുള്ളി നായര്‍ തറവാട്ടംഗമായ പ്രകാശ് കാരാട്ട് ഇതുപോലൊരു അബദ്ധമാണ് കേരളത്തിലെ സഖാക്കള്‍ക്കൊപ്പം ചേര്‍ന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ ചെയ്തത്. ആയിരം ഫണം വിടര്‍ത്തി നില്‍ക്കുന്ന സംഘ്പരിവാര്‍ ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ വോട്ടിനിട്ട് എതിര്‍ത്ത് തോല്‍പിച്ചിരിക്കുകയാണ് കാരാട്ട്.

കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ച ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സി.പി.എം 1977ല്‍ ജനസംഘംകൂടി ഉള്‍പ്പെട്ട ജനതാപാര്‍ട്ടിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചു. ജനസംഘം നേതാക്കളായ എ.ബി വാജ്‌പേയിയും എല്‍.കെ അദ്വാനിയും മന്ത്രിപദമേറിയത് സി.പി.എമ്മിന്റെ പിന്തുണയോടെയായിരുന്നു. പിന്നീട് ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് വി.പി സിങിന്റെ മന്ത്രിസഭയെ നിലനിര്‍ത്തിയതും ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഭരണ ചര്‍ച്ചാവിരുന്നുകളില്‍ അഭിരമിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ദിരാഗാന്ധിയില്‍ കണ്ട ഏകാധിപത്യമോ രാജീവ് ഗാന്ധിയില്‍ ദര്‍ശിച്ച നവ ലിബറല്‍ നയങ്ങളോ ഒന്നുമല്ല, നരേന്ദ്രമോദിയിലൂടെ രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കാതെ പോകുകയെന്ന ചരിത്ര വിഡ്ഢിത്തമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സവിശേഷ ചരിത്ര സന്ദര്‍ഭത്തില്‍ ജ്യോതിബസുവിന് മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദം വന്നു നിന്നപ്പോള്‍ പുറംതിരിഞ്ഞു നില്‍ക്കാനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. പിന്നീട് ഈ തീരുമാനത്തെ ചരിത്ര വിഢിത്തം എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഴിയില്‍ അത് വ്യക്തമായ നാഴികക്കല്ലാവുമായിരുന്നു. കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു അന്ന് ജ്യോതിദാദയെ പ്രധാനമന്ത്രിയല്ലാതാക്കിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റു കണ്ടെത്തും. കാല്‍ നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണെന്ന് മാത്രം.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളടക്കം 19 ഇടത്ത് ഭരണം ഉറപ്പിച്ച ബി.ജെ.പി രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളും നേടിക്കഴിഞ്ഞു. രാജ്യസഭയില്‍കൂടി ഭൂരിപക്ഷം നേടുന്നതോടെ ജനാധിപത്യ മാര്‍ഗത്തിലൂടെ തന്നെ അധികാരം പൂര്‍ണമായി കൈപിടിയിലൊതുക്കുന്ന നരേന്ദ്രമോദി സംഘം ഭരണഘടനാസ്ഥാപനങ്ങളെ ഓരോന്നായി വിഴുങ്ങുകയോ വശത്താക്കുകയോ ചെയ്യുന്നതിന്റെ നിരങ്ങലും മൂളലുമാണ് സുപ്രീംകോടതിയില്‍ നിന്നായാലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നായാലും മാധ്യമങ്ങളുടെ ഭാഗത്തുനിന്നായാലും കേട്ടുകൊണ്ടിരിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെകുറിച്ച് മോദിയും സംസാരിക്കുന്നുണ്ട്. അതുകഴിഞ്ഞ് ഒരു പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇന്നത്തെ അവസ്ഥയിലായിരിക്കുമോ എന്ന് ഒരു തിട്ടവുമില്ല. എ.ബി വാജ്‌പേയിയുടെ കാലത്തു തന്നെ ഭരണഘടനാ പരിഷ്‌കരണത്തെകുറിച്ച് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിച്ചുവെങ്കില്‍ ഭരണഘടന മാറ്റാനാണ് ഞങ്ങള്‍ അധികാരത്തില്‍ വന്നതെന്ന് കേന്ദ്രമന്ത്രിമാര്‍ മുതല്‍ പേര്‍ പ്രഖ്യാപിക്കുന്നു. കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിയാണ് മതേതരത്വം എടുത്തുമാറ്റുമെന്ന് പറഞ്ഞത്. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെകുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നു. ഇടയ്ക്കിടെ നിയമസഭാതെരഞ്ഞെടുപ്പുകള്‍ നടക്കുന്നതുമൂലം ജനങ്ങളെ ആകെ കഷ്ടത്തിലാക്കുന്ന പല തീരുമാനങ്ങളും കൈകൊള്ളാനാവുന്നില്ലെന്ന വ്യഥയാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാകുന്നത്. ഏതെങ്കിലും സംസ്ഥാനത്ത് സര്‍ക്കാര്‍ അസാധ്യമായാല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പ് വരെ അവിടെ കേന്ദ്രഭരണമാകുമെന്നര്‍ഥം.

ഈ ഭീതിത സാഹചര്യത്തിലാണ് ഫാഷിസത്തിനെതിരെ വിശാലമായ ജനാധിപത്യ മതേതര മുന്നണി എന്ന ആശയം സി.പി.എംഅംഗീകരിച്ചത്. അതു തന്നെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ വെച്ചത്. ഇതിനെ തള്ളിക്കളയുന്ന രേഖയുമായെത്തിയിരിക്കുകയാണ് പഴയ ജെ.എന്‍.യു താരം പ്രകാശ് കാരാട്ട്. പാലക്കാട് എലപ്പുള്ളിക്കാരന്‍ നായരുട്ടി പ്രകാശ് രാഷ്ട്രീയ പാഠങ്ങള്‍ എ.കെ.ജിയില്‍നിന്ന് നേരിട്ട് പഠിക്കുകയായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവിനെ വെല്ലുവിളിച്ച എ.കെ.ജിക്കൊപ്പം പാര്‍ട്ടിയെ കണ്ട കാരാട്ട് വശം ഇന്നുള്ളത് ലോക്‌സഭയില്‍ രണ്ടക്കം തികക്കാത്ത പാര്‍ട്ടിയാണെന്നത് മറന്നുപോകുന്നു. മിക്കയിടത്തും മരുന്നിന് പോലും കിട്ടാത്ത ഒന്നായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറിയിരിക്കുന്നു. പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം നിയമസഭാ പ്രാതിനിധ്യത്തില്‍ കോണ്‍ഗ്രസിനും താഴെ മൂന്നാമതാണ്. ബര്‍മയില്‍ ജനിച്ച പ്രകാശ് ബാല്യം ചെലവിട്ടത് പാലക്കാട്ടാണ്. പിന്നീട് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പ്രമുഖ മാര്‍ക്‌സിയന്‍ ചിന്തകനായ വിക്ടര്‍ കിര്‍നാന്റെ ശിഷ്യനായി. 1970ല്‍ തിരിച്ചെത്തി ഡല്‍ഹി ജെ.എന്‍.യുവില്‍ ചേര്‍ന്നതോടെയാണ് സി.പി.എമ്മിലേക്ക് വഴിവെച്ചത്. എസ്.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റായ പ്രകാശ് പോളിറ്റ് ബ്യൂറോവിലേക്ക് ഡയരക്ട് റിക്രൂട്ട്‌മെന്റായിരുന്നു. ഇദ്ദേഹം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി 2005-2015 കാലത്താണ് സി.പി.എം ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടത്. ഇനിയും അദ്ദേഹം പഠിച്ചില്ല ഒരു പാഠവും. അതോ യെച്ചൂരിയെ പഠിപ്പിക്കുകയോ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന: തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം

100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയർന്നത്.

Published

on

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ വില ഇരട്ടിയായി.

100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയർന്നത്. കിലോയക്ക് 200 രൂപവരെയായിട്ടുണ്ട് പലയിടങ്ങളിലും. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പച്ചക്കറി വില ഉയരാനുള്ള പ്രധാന കാരണം.

വേനൽ കടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലും കർണാടകയിലും കൃഷി കുറഞ്ഞു. വിളവിനെയും വേനൽ ബാധിച്ചിരുന്നു. കടുത്ത വേനലിന് പിന്നാലെ മഴക്കാലം കൂടി ശക്തമായതോടെ പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

Continue Reading

kerala

മലങ്കര ഡാമില്‍ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി.

Published

on

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

More

വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയതിന് ഹെഡ് കോണ്‍സ്റ്റബളിന് സസ്പന്‍ഷന്‍

മദ്യലഹരിയില്‍ വനിതാ സബ് ഇന്‍സ്പെക്ടറോടും മറ്റ് സഹപ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറിയ ഹെഡ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍.

Published

on

ചെന്നൈ: മദ്യലഹരിയില്‍ വനിതാ സബ് ഇന്‍സ്പെക്ടറോടും മറ്റ് സഹപ്രവര്‍ത്തകരോടും അപമര്യാദയായി പെരുമാറിയ ഹെഡ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ കാട്പാഡി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സി.ഗോപിനാഥിനെതിരെയാണ് നടപടി. വെല്ലൂര്‍ പൊലീസ് സൂപ്രണ്ട് എന്‍. മണിവര്‍ണനാണ് സസ്‌പെന്‍ഡ് ചെയ്തത്. 1955ലെ തമിഴ്നാട് പൊലീസ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സ് പ്രകാരമാണ് സി.ഗോപിനാഥിനെതിരായ നടപടിയെന്ന് എസ്.പി പ്രസ്താവനയില്‍ അറിയിച്ചു.

വിഐടി ക്യാമ്പസില്‍ നടന്ന പരിശീലന പരിപാടിയില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരും കാട്പാടി പൊലീസ് സബ് സര്‍ക്കിളിലെ ഓഫീസര്‍മാരും ഉള്‍പ്പെടെ 40 ഓളം പൊലീസുകാര്‍ പങ്കെടുത്തിരുന്നു.ഇവിടെ വച്ചാണ്, മദ്യപിച്ച് എത്തിയ ഗോപിനാഥ് ഒരു വനിതാ സബ് ഇന്‍സ്‌പെക്ടറോടും കാട്പാടി എസ്എച്ച്ഒ എസ്. ഭാരതിയോടും മോശമായി പെരുമാറിയത്. പൊലീസുകാര്‍ ഇയാളെ ഉടന്‍ തന്നെ കാട്പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

തുടര്‍ന്ന് വെല്ലൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യംസ്ഥിരീകരിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Continue Reading

Trending