Video Stories
ആണവ നിര്‍വ്യാപനമല്ല നിരോധനമാണ് അനിവാര്യം
കെ. മൊയ്തീന്‍കോയ
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിലൂടെ അമേരിക്ക നടത്തിയ കൊടും ക്രൂരതക്ക് മാപ്പ് അര്‍ഹിക്കുന്നില്ല. ലക്ഷങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ട മഹാദുരന്തത്തിന് 72 വര്‍ഷം പിന്നിടുമ്പോഴും ആണവായുധം നിരോധിക്കാന്‍ കഴിയാതെ ലോക സമൂഹം നിസ്സംഗരാണ്. ഏറ്റവും ഒടുവില്‍ ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിക്ക് മുന്നില്‍ ഉല്‍കണ്ഠാകുലരാണ് വന്‍ശക്തി രാഷ്ട്രങ്ങള്‍ പോലും. 1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും 9-ന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചപ്പോള്‍ വെന്തെരിഞ്ഞത് ലക്ഷങ്ങള്‍. തല്‍ക്ഷണം ജീവന് നഷ്ടപ്പെട്ടവരേക്കാള്‍ പതിന്മടങ്ങാണ് പിന്നീടുള്ള ദുരന്തം.
രണ്ടാം ലോക യുദ്ധത്തില്‍ എതിര്‍പക്ഷത്തുണ്ടായിരുന്ന നാസി ജര്‍മ്മനിക്കും ഇറ്റലിക്കും ജപ്പാനുമെതിരെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കാണിച്ച ക്രൂരതക്ക് ഇന്നും സമാനതകളില്ല. അമേരിക്കയും ബ്രിട്ടനുമാണ് ആണവായുധം ഉപയോഗിക്കാന്‍ തീരുമാനം എടുത്തതെങ്കിലും സഖ്യരാഷ്ട്രങ്ങള്‍ എന്ന നിലയില്‍ റഷ്യയും ഫ്രാന്‍സും ചൈനയും ഇതില്‍ പങ്കാളികളാണ്. 1945 ജൂലൈ 23ന് സോവിയറ്റ് റഷ്യയുടെ പ്രസിഡണ്ട് ജോസഫ് സ്റ്റാലിനും അമേരിക്കന്‍ പ്രസിഡണ്ട് ഹാരി ട്രൂമാനും കൂടിക്കാഴ്ച നടത്തിയാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. ഈ പാപത്തില്‍ കമ്മ്യൂണിസ്റ്റ് പങ്കാളിത്തം അനിഷേധ്യമാണ്. ലോക ചരിത്രത്തില്‍ ആദ്യത്തെ അണുബോംബ് വര്‍ഷം. ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയിലാണ് ആദ്യ ബോംബിട്ടത്. മൂന്ന് ദിവസം കഴിഞ്ഞ് നാഗസാക്കിയിലും.’ലിറ്റില്‍ ബോംബ്’ എന്ന് അറിയപ്പെട്ട ബോംബ് സൃഷ്ടിച്ച ഭീകരാവസ്ഥ മനസ്സിലാക്കിയ ശേഷം നാഗസാക്കിയിലും ബോംബ് വര്‍ഷിക്കാന്‍ തീരുമാനമെടുത്ത ട്രൂമാനെ പോലൊരു കൊടുംഭീകരന് ചരിത്രത്തില്‍ അത്യപൂര്‍വമാണ്. നാഗസാക്കിയിലെ ബോംബ് ‘ഫാറ്റ്മാന്‍’ എന്നാണ് അറിയപ്പെടുന്നത്. വന്‍ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാന് 1945 ആഗസ്റ്റ് 15ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിയതോടെ യുദ്ധത്തിനും വിരാമമായി.
ഹിരോഷിമ-നാഗസാക്കി ദുരന്തത്തെ അതിജീവിക്കാനുള്ള മുന്നേറ്റത്തിലാണെങ്കിലും ജപ്പാന് വന്‍ ദുരന്തത്തില്‍ നിന്നും സമ്പൂര്‍ണമായും കരകയറിയിട്ടില്ല. 15,000ത്തോളം ആണവായുധങ്ങള്‍ ഏതാനും രാജ്യങ്ങളുടെ വശമുണ്ട്. ഇവയില്‍ മുന്നില്‍ അമേരിക്ക തന്നെ. ബ്രിട്ടന്, റഷ്യ, ചൈന, ഫ്രാന്‍സ്, ഇസ്രാഈല്‍, ഇന്ത്യ, പാക്കിസ്താന്, ഉത്തരകൊറിയ എന്നിവയും ആണവശക്തികളായി അറിയപ്പെടുന്നു. ഇസ്രാഈലിന്റെ വശം നൂറിലേറെ ബോംബുകളുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ലോകരാഷ്ട്രീയത്തില്‍ എമ്പാടും മാറ്റം വന്നു. ഇത്രയും വലിയ ദുരന്തത്തിന് കാരണക്കാരായ അമേരിക്കയുമായി സൗഹൃദത്തിന് ജപ്പാന് തയാറായത് വാണിജ്യ താല്പര്യം കൊണ്ടാണത്രെ. അമേരിക്കയോടൊപ്പം രണ്ടാം ലോക യുദ്ധത്തില്‍ സഖ്യകക്ഷിയായിരുന്ന സോവിയറ്റ് റഷ്യയും ചൈനയും മാറി സോഷ്യലിസ്റ്റ് ചേരിയായി. അടുത്തത് ശീതയുദ്ധത്തിന്റെ കാലഘട്ടമായിരുന്നു. സോവിയറ്റ് റഷ്യ ശിഥിലമാകുകയും കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നടിയുകയും ചെയ്തതോടെ ലോക ക്രമത്തില്‍ ഒരിക്കല്‍കൂടി സമൂല മാറ്റം സംഭവിച്ചു. അതേസമയം, ആണവായുധ നിരായുധീകരണ കാര്യത്തില്‍ വലിയ മാറ്റം പ്രകടമായില്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യയും പാക്കിസ്താനും ഇസ്രാഈലും ഒപ്പ്വെക്കാന്‍ തയാറായില്ല. നിര്‍വ്യാപനമല്ല, ആണവായുധങ്ങള്‍ ഒന്നടങ്കം നശിപ്പിക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് നമ്മുടെ രാജ്യം. അതില്‍ തെറ്റ് കാണാനാവില്ല. കൈവശമുള്ള ആണവായുധങ്ങള്‍ നശിപ്പിക്കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ തയാറായിട്ടില്ല. യു.എന്‍ രക്ഷാസമിതി മുമ്പാകെ ജപ്പാന് അവതരിപ്പിച്ച പ്രമേയത്തിന് പിന്തുണ നല്‍കാനും അവരില്ല. അതേസമയം, ആണവായുധം ഇല്ലാത്ത രാഷ്ട്രങ്ങള്‍ ആണവ നിരോധന കരാറിനെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പുതുതായി ഏതെങ്കിലും രാഷ്ട്രം ആണവശേഷി കൈവരിക്കുന്നതിനെ ആണവ രാഷ്ട്രങ്ങള്‍ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണ്. ഇറാന് ആണവശേഷി സമ്പാദിക്കുന്നതിന് എതിരെ പഞ്ചമഹാശക്തികളും ജര്‍മ്മനിയും സംയുക്തമായി നടത്തിയ ശ്രമം ആറ് വര്‍ഷം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് വിജയത്തിലെത്തിയത്. സമ്പുഷ്ട യുറേനിയം നേടുന്നതില്‍ നിന്ന് ഇറാന് പിറകോട്ട് പോകുകയും വന്‍ ശക്തികള്‍ അവരുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തതാണെങ്കിലും ബറാക് ഒബാമ ഭരണകൂടത്തിന്റെ നിലപാടില്‍ നിന്ന് അമേരിക്ക പിന്മാറുകയാണിപ്പോള്. ആണവ കരാറ് വഴി ഇറാന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാകാതെ പോകുന്നത് പ്രത്യാഘാതങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്നതില്‍ സംശയമില്ല.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇറാന് എതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് നീങ്ങുന്നത്. റഷ്യ, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ രാഷ്ട്രം ഇറാനാണ്. അതേസമയം, ആണവ-മിസൈല്‍ പരീക്ഷണം നിരന്തരമായി നടത്തുന്ന ഉത്തരകൊറിയയെ തടയാന്‍ ആര്‍ക്കും കഴിയുന്നില്ല. ഭീഷണിയുടെയും മുന്നറിയിപ്പിന്റെയും സൗഹൃദത്തിന്റെയും സ്വരത്തില്‍ അമേരിക്ക ദിനംപ്രതി മാറി മാറി പ്രസ്താവനയിറക്കുന്നുണ്ടെങ്കിലും ഉത്തരകൊറിയയെ മെരുക്കാനാവുന്നില്ല. ഉത്തരകൊറിയയുമായി അടുത്ത സൗഹൃദമുള്ള ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ യു.എന്‍ രക്ഷാസമിതി ഏകകണ്ഠമായി കൊറിയക്കെതിരെ പുതിയ ഉപരോധ പ്രമേയം അംഗീകരിച്ചിട്ടുണ്ടെങ്കിലും വിലപ്പോകാനിടയില്ല. ഉത്തരകൊറിയക്ക് 300 ഡോളര്‍ വരുമാനം ലഭിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കാനാണ് യു.എന്‍ ലക്ഷ്യമിടുന്നത്. അമേരിക്കയെ അക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയ കഴിഞ്ഞ മാസം പരീക്ഷിച്ചു. അമേരിക്കയെ ആശങ്കയിലാക്കി പരീക്ഷണത്തിന് ശേഷം ട്രംപ് ഭരണകൂടം നിലപാടില്‍ മയം വരുത്തിയിട്ടുണ്ട്. അക്രമിക്കാന്‍ ഉദ്ദേശമില്ലെന്നും ചര്‍ച്ചക്ക് തയാറാണെന്നും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് വ്യക്തമാക്കുന്നു. ഉത്തര കൊറിയയെ ശത്രുവായി കാണുന്നില്ലെന്നും ടില്ലേഴ്സണിന്റെ പ്രസ്താവനയില്‍ നല്കുന്ന സൂചനയും നിലപാട് മാറ്റം തന്നെ. എന്നാല്‍ ഭരണകൂടം മാറുന്നതിനനുസരിച്ച് നിലപാടില്‍ മാറ്റം വരുത്തുന്ന അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ഉത്തരകൊറിയയുടെ പ്രതികരണം. ഇറാന് ആണവ കരാറില്‍ നിന്നും കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുമുള്ള പിന്മാറ്റം കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹിരോഷിമയും നാഗസാക്കിയും പ്രതിവര്‍ഷം അനുസ്മരിക്കാനും ആചരിക്കാനും മാത്രമുള്ളതായിക്കൂട. ആണവ ദുരന്തത്തിന്റെ ഭയാനക സ്മരണ ഇനിയുമൊരു ദുരന്തത്തിലേക്ക് പോകാതിരിക്കാനാകണം. ആണവ നിര്‍വ്യാപനമല്ല, നിരോധനം തന്നെയാവണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india6 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF19 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News8 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

